ഹീറോയുടെ മാർക്കറ്റ് പിടിക്കാൻ ഉറപ്പിച്ച് തന്നെയാണ് ഹോണ്ടയുടെ നീക്കം. അതിനായി അവതരിപ്പിച്ച ഷൈൻ 100 ന് കൂടുതൽ ഓഫറുകൾ നല്കിയിരിക്കുയാണ് ഹോണ്ട. ഇന്ത്യയിൽ ബൈക്കുകളിൽ നൽകിയ ഏറ്റവും കൂടുതൽ വാറണ്ടിക്കളിൽ ഒന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനൊപ്പം ഹീറോയുടെ കോട്ടകളിൽ കയറാനുള്ള ഒരു ബ്രഹ്മസ്ത്രവും ഹോണ്ട പ്രയോഗിക്കുന്നുണ്ട്.
അതിൽ ആദ്യത്തെത് എക്സ്റ്റെൻറെഡ് വാറണ്ടിയാണ്. ലോഞ്ച് സമയത് 3 + 3 വർഷ വാറണ്ടിയാണ് നല്കിയിരുന്നതെങ്കിൽ. ഇനി മുതൽ അത് 3 വർഷം സ്റ്റാൻഡേർഡ് വാറണ്ടിയും അധിക വിലകൊടുത്ത് 7 വർഷ എക്സ്റ്റെറ്റഡ് വാറണ്ടിയാണ് ഹോണ്ട നൽകുന്നത്. ഇന്ത്യയിൽ ഇപ്പോൾ ഒരു ബൈക്കിനും ഇത്തരം ഒരു ഓഫർ ലഭ്യമല്ല. ഹോണ്ട തങ്ങളുടെ 100 സിസി മോഡലിന് കൊടുക്കുന്ന വിശ്വാസം കൂടിയാണ് ഇതിലൂടെ മനസ്സിലാകുന്നത്.
- അടുത്ത ആറു മാസം ഹീറോ ഭരിക്കും
- ബജാജ് ട്രിയംഫ് എൻജിനിൽ ട്വിസ്റ്റ്
- സൂപ്പർ മിറ്റിയോർ 650 ക്ക് ആദ്യ വിലകയ്യറ്റം
ഹീറോയുടെ ഭൂരിഭാഗം വില്പനയും നടക്കുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, യൂ. പി, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്. രാജസ്ഥാൻ, യൂ. പി, ബീഹാർ എന്നിവിടങ്ങളിൽ സ്പെഷ്യൽ ക്യാഷ് ഡിസ്‌കൗണ്ട് ഇപ്പോൾ ലഭ്യമാണ് . ഇതോടെ 2,000 രൂപ കുറഞ്ഞ് 60,900 /- ആണ് ഇപ്പോഴത്തെ വില.
പ്രധാന എതിരാളിക്കളുടെ താരതമ്യപ്പെടുത്തിയാൽ എച്ച് എഫ് ഡീലക്സ് – 62,002/- , സി ട്ടി 110, പ്ലാറ്റിന 100 – 67,706/- രൂപയാണ് ഇപ്പോഴത്തെ എക്സ് ഷോറൂം വില വരുന്നത്. വാറണ്ടി നോക്കിയാൽ ബജാജ്, ഹീറോ ബൈക്കുകൾക്ക് 5 വർഷമാണ് വാറണ്ടി.
Leave a comment