ഇന്ത്യയിൽ ഹോണ്ട തങ്ങളുടെ പാറ്റൻറ്റ് ലിസ്റ്റിൽ പുതിയൊരു ആളിനെ കൂടി ചേർക്കുകയാണ്. യൂറോപ്പ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ അവതരിപ്പിച്ച സി എൽ സീരീസ് ആണ് പുതിയ കക്ഷി. പാറ്റൻറ്റ് ലിസ്റ്റിൽ ഭൂരിഭാഗം മോഡലുകൾ വെറുതെ പേറ്റന്റിൽ മാത്രം ഒതുങ്ങി നിൽകുമ്പോൾ. ഇവൻറെ കാര്യം അങ്ങനെ ആകാൻ വഴിയില്ല. അതിന് പ്രധാന കാരണം ഇന്ത്യയിൽ വരാനിരിക്കുന്ന സ്ക്രമ്ബ്ലെർ മോഡലുകളാണ്.
ഇവരോട് ഏറ്റുമുട്ടാൻ എത്തുന്ന ഇവൻറെ വിശേഷങ്ങളിലേക്ക് കടന്നാൽ, ഇന്ത്യയിൽ ഏറെ ആരാകരുള്ള ക്രൂയ്സർ മോഡൽ റിബലിൽ നിന്നാണ് ഇവൻറെ ജനനം. റൌണ്ട് ഹെഡ്‍ലൈറ്റ്, ടാങ്ക് എന്നിവ സാമ്യം തോന്നിക്കുമ്പോൾ. പിന്നോട്ട് പോകും തോറും ക്രൂയ്സർ സ്വഭാവം വിട്ട് സ്ക്രമ്ബ്ലെറിലേക്ക് ചേക്കേറുകയാണ്.

ഒറ്റ പിസ് സീറ്റ്, സീറ്റിനോട് ചേർന്ന് നിൽക്കുന്ന എക്സ്ഹൌസ്റ്റ്, റിബൽ 300 ൻറെ ആണെങ്കിലും ഉയർന്നിരിക്കുന്ന ട്ടെയിൽ സെക്ഷൻ, 19, 17 ഇഞ്ച് അലോയ് വീലോട് കൂടിയ ഡ്യൂവൽ പർപ്പസ് ടയറുകൾ എന്നിങ്ങനെ നീളുന്നു ക്രൂയ്സറിൽ നിന്ന് സ്ക്രമ്ബ്ലെർ മോഡലിനെ ഉണ്ടാക്കിയ കഥ.
എന്നാൽ ഇവൻറെ പോര്യ്മകളിൽ ഒന്ന് ഇവനൊരു ഹാർഡ് കോർ ഓഫ് റോഡർ അല്ല എന്നുള്ളത് തന്നെയാണ്.
അത് മുകളിലെ ഫീച്ചേഴ്‌സ് ലിസ്റ്റിൽ നിന്ന് തന്നെ മനസ്സിലായി കാണുമല്ലോ. അത് ഉറപ്പിക്കുന്നതാണ് ഗ്രൗണ്ട് ക്ലീറൻസും, സീറ്റ് ഹൈറ്റും. 790 എം എം, 165 എം എം എന്നിങ്ങനെയാണ് ആ അളവുകൾ വരുന്നത്.
ഇന്ത്യയിൽ ഇപ്പോൾ തന്നെ ചൂടു പിടിപ്പിച്ച സി എലിൻറെ പാറ്റൻറ്റ് ചിത്രങ്ങൾ. കുറച്ചധികം അഭ്യുഹങ്ങൾക്കും വഴി വച്ചിട്ടുണ്ട്. അതിൽ ആദ്യത്തേത് സി എലിൻറെ ഡിസൈൻ മാത്രമാണ് ഇന്ത്യയിൽ പാറ്റൻറ്റ് ചെയ്തിരിക്കുന്നത്. സിംഗിൾ സിലിണ്ടർ എൻജിൻ ആണ് എങ്കിലും അതിൽ സി എൽ 300 ആണോ 250 ആണോ എന്നാണ് ഇപ്പോഴത്തെ സംശയം.

ഇന്ത്യയിൽ ഇപ്പോൾ തന്നെ നിലവിലുള്ള സി ബി 300 ആറിൻറെ എൻജിൻ തന്നെയാണ് പുത്തൻ മോഡലിൽ വരാൻ സാധ്യത. അതിന് പ്രധാന കാരണം ഹോണ്ട ആയതുകൊണ്ടാണ്. ബൈക്കുകളിൽ വലിയ പണിയെടുത്ത് ഹോണ്ടക്ക് ശീലമില്ലല്ലോ.
അതുകൊണ്ട് തന്നെ പാറ്റൻറ്റ് ചിത്രത്തിൽ കാണുന്നത് സി ബി 300 ആറിൻറെ അതേ എൻജിൻ തന്നെയായിരിക്കും. എന്നാൽ ട്യൂണിങ്ങിൽ ചെറിയ വ്യത്യാസം പ്രതിക്ഷിക്കാം. 289 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിൻ സി ബി 300 ആറിൽ ഒഴുക്കുന്ന കരുത്ത് 31 പി എസും, 27.5 എൻ എം ആണ്.
Leave a comment