ഇന്ത്യയിൽ വർഷങ്ങളായി രണ്ടാം സ്ഥാനത്ത് നിൽക്കുന്ന മോട്ടോർസൈക്കിൾ ബ്രാൻഡ് ആണ് ഹോണ്ട. പഴയ പങ്കാളിയായ ഹീറോയെ വീഴ്ത്താൻ വേണ്ടി പല പദ്ധതികളും ഒരുക്കുന്ന ഹോണ്ട. തങ്ങളുടെ രണ്ടാം സ്ഥാനത്ത് നിന്ന് താഴോട്ട് വീണു. മൂന്നാം സ്ഥാനത്തുള്ള ട്ടി വി എസ് ആണ് വലിയ മാർജിനിൽ ഹോണ്ടയെ പിന്നിലാക്കിയത്.
ഫെബ്രുവരിയിൽ തന്നെ ഏതാണ്ട് ഹോണ്ടയും ട്ടി വി എസും ഇഞ്ചോട് ഇഞ്ച് പോരാട്ടമാണ് നടത്തിയത്. 5,682 യൂണിറ്റ് മാത്രം ലീഡിലാണ് ഫെബ്രുവരിയിൽ ഹോണ്ട രണ്ടാം സ്ഥാനത്ത് എത്തിയതെങ്കിൽ. മാർച്ച് മാസം ആയപ്പോൾ ട്ടി വി എസ് രണ്ടാം സ്ഥാനം പിടിച്ചത് വലിയ ലീഡിലാണ്.

43,268 യൂണിറ്റിൻറെ ഭൂരിപക്ഷത്തിലാണ് രണ്ടാം സ്ഥാനം. ഫെബ്രുവരിയെ അപേക്ഷിച്ച് വില്പനയിൽ വലിയ ഇടിവാണ് ഹോണ്ട നേരിട്ടിരിക്കുന്നത്. ആക്റ്റീവയുടെ വില്പന ഇടിയുന്നതിനൊപ്പം ഹോണ്ട ഷൈനും കഴിഞ്ഞ മാസം വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ മാസം ഷൈൻ 100 മികച്ച വില്പന കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിടത്താണ് ഈ ഇടിവ്. ആരാണ് ഈ മാസത്തെ ദുരന്ത നായകൻ എന്ന് വരും ദിവസങ്ങളിൽ അറിയാം.
മാർച്ചിലെ മറ്റ് പ്രമുഖരുടെ വില്പന നോക്കിയാൽ, ഒന്നാം സ്ഥാനത്ത് ഹീറോ തന്നെ. രണ്ടും മൂന്നും ഇനി പറയേണ്ടതിലല്ലോ. നാലാം സ്ഥാനത്ത് ബജാജ് എത്തിയപ്പോൾ. അഞ്ചും ആറും സ്ഥാനത്ത് നിൽക്കുന്നത് സുസൂക്കിയും റോയൽ എൻഫീൽഡുമാണ്.
ഹോണ്ട, എൻഫീൽഡ് എന്നിവരോഴിച്ച് ബാക്കിയെല്ലാവരും ഫെബ്രുവരി മാസത്തെക്കാളും മാർച്ചിൽ വില്പനയിൽ തിളങ്ങി.
ബ്രാൻഡുകൾ | മാർച്ച് 23 | ഫെബ് 23 | വ്യത്യാസം | % |
ഹീറോ | 502,730 | 382,317 | 120,413 | 31.49559 |
ട്ടി വി എസ് | 240,780 | 173,198 | 67,582 | 39.02008 |
ഹോണ്ട | 197,512 | 227,064 | -29,552 | -13.0148 |
ബജാജ് | 152,287 | 120,335 | 31,952 | 26.55254 |
സുസൂക്കി | 73,069 | 58,992 | 14,077 | 23.86256 |
റോയൽ എൻഫീൽഡ് | 59,884 | 64,436 | -4,552 | -7.06437 |
Leave a comment