ചൈനീസ് വാൻ, ട്രക്ക്, ഇലക്ട്രിക് നിർമാതകളായ വുളിംഗ് മോട്ടോർസ്. മോട്ടോർസൈക്കിൾ വിപണിയിലേക്കും കാൽ എടുത്ത് വക്കുകയാണ്. അതിനായി തങ്ങളുടെ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ബൈക്കിന്റെ ഡിസൈൻ പാറ്റെന്റ് ചെയ്ത ചിത്രങ്ങൾ ലീക്കായിട്ടുണ്ട്.
ആദ്യ ക്രൂയ്‌സറിന്റെ കഥ
ചൈനീസ് പാത പിന്തുടർന്ന് തന്നെ എത്തുന്ന വുളിംഗിന്റെ ആദ്യ ഇരുചക്രം ഒരു ക്രൂയ്സർ മോഡൽ മതി എന്ന് തീരുമാനമായി. വുളിംഗ് ഡിസൈനർ ഡിസൈനൊരുക്കനായി പണിപുരയിലേക്ക് കയറി. ചൈനയിലെ ഗൂഗിൾ ആയ ബൈദു സെർച്ച് ചെയ്‌ത് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ഒരു ക്രൂയ്സർ ഡിസൈൻ കണ്ടെത്തി. എന്നിട്ട് അങ്ങനെ തന്നെ കോപ്പി അടിക്കാറണല്ലോ പതിവ് അത് ഇവിടെയും ഒരു മാറ്റമില്ല. ഇത്തവണ ഏറ്റവും മുൻപ് സെർച്ചിൽ എത്തിയത് ഹോണ്ടയുടെ ക്രൂയ്‌സർ റിബൽ ആണെന്ന് മാത്രം. അധികം വൈകാതെ ഡിസൈൻ തയാറാക്കി.
റിബലിനൊപ്പം വുളിംഗ് ഡിസൈനും
റൗണ്ട് ഹെഡ്‌ലൈറ്റ്, ഉയർന്നിരിക്കുന്ന ഇന്ധനടാങ്ക്, താഴ്ന്നിരിക്കുന്ന സ്പ്ളിറ്റ് സീറ്റ്, കുറച്ച് ഉയർത്തി തന്നെ വച്ചിരിക്കുന്ന ഫ്ലാറ്റ് എക്സ്ഹൌസ്റ്റ്. മുന്നിലും പിന്നിലും തടിച്ച ടയറുകൾ, ടൈൽ സെക്ഷൻ എന്നിവ റിബലിൽ നിന്ന് മുറിച്ച മുറിയാലേ എടുത്തപ്പോൾ.
വുളിംഗ് ഡിസൈനർ തങ്ങളുടെ ഭാവനയിൽ കുറച്ച് കാര്യങ്ങൾ പതിവില്ലാതെ ആദ്യ മോഡലിൽ നിരത്തിയിട്ടുണ്ട്. റിബൽ സീരിസിലെ ഏറ്റവും മുകളിലെ താരമായ റിബൽ 1100 ന്റേത് പോലെയുള്ള സെമി ഫൈറിങ് എത്തിയിട്ടുണ്ടെങ്കിലും ഫൈറിങ് കുറച്ചു കൂടി വലുതാണ് പുതിയ താരത്തിന് നൽകിയിരിക്കുന്നത്. ഒപ്പം റൈഡർ സീറ്റിന് പിന്നിലായി ഫ്രെമിന്റെ പൈപ്പ് പോകുന്നത് ഒഴിവാക്കി. ഒപ്പം കൂടുതൽ ക്ലാസ്സിക് ആകുന്നതിന്റെ ഭാഗമായി അലോയ് വീൽ ഒഴിവാക്കി സ്പോക് വീല്ക്കളും എത്തിയപ്പോൾ ഡിസൈൻ ഏതാണ്ട് പൂർത്തിയായി.
എൻജിൻ കപ്പാസിറ്റിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും കാഴ്ച്ചയിൽ ഇരട്ട എക്സ്ഹൌസ്റ്റ് ബെൻഡ് പൈപ്പ് ഉള്ളതിനാൽ ഇരട്ട സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് എന്നതിൽ സംശയമില്ല. മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക് ബ്രേക്കുകൾ നൽകിയപ്പോൾ സസ്‌പെൻഷൻ മുന്നിൽ ടെലിസ്കോപ്പിക്കും പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്സോബേർസുമാണ് നൽകിയിരിക്കുന്നത്.
ഈ ഡിസൈൻ കാരണം ഹോണ്ടയുള്ള ഒരു മാർക്കറ്റിലും ഇവനെ പ്രതീഷിക്കാൻ സാധിക്കില്ല. എന്നാൽ ഇവന്റെ കുഞ്ഞൻ ഇ വി ഇന്ത്യയിൽ എം ജി എയർ എന്ന ബാഡ്ജിൽ ഉടൻ എത്തും.
Leave a comment