ചെറിയ പെർഫോമൻസ് ബൈക്കുകളിൽ പ്രാന്തമായ മോഡൽ അവതരിപ്പിക്കുന്ന മാർക്കറ്റുകളിൽ ഒന്നാണ് ഇന്തോനേഷ്യ. അവിടെ ജപ്പാനിസ് മോഡലുകൾ തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നു വരുന്നത്. ക്വാർട്ടർ ലിറ്ററിൽ രാജാവായിരുന്നത് സി ബി ആർ 250 ആർ ആർ ആയിരുന്നു . എന്നാൽ കവാസാക്കിയുടെ ഇസഡ് എക്സ് 4 ആർ വന്നതോടെ കരുത്തൻ പട്ടം കവാസാക്കിയുടെ കൈയിലേക്ക് പോയി.
2020 ൽ കോറോണയുടെ സമയത്ത് ജനിച്ച ഇസഡ് എക്സ് 25 ആറിന് ഇതുവരെ ഒരു എതിരാളി ഉണ്ടായിട്ടില്ല. അതിൽ ഒരു കാരണം കൊറോണ തന്നെയാണ്. ഇവനൊരു മറുപടി കൊടുക്കണമെന്ന് ഹോണ്ടക്ക് നേരത്തെ പദ്ധതിയുണ്ടായിരുന്നു. എന്നാൽ കോറോണയുടെ പുതിയ തരംഗം തുടർന്നപ്പോൾ നീണ്ടു പോയ പ്ലാൻ കൈവിടാൻ ഹോണ്ട ഒരുക്കമല്ലായിരുന്നു. അങ്ങനെ കോറോണയുടെ പിടുത്തം കുറയുന്ന ഈ വേളയിൽ സി ബി ആർ 250 ആർ ആറിന്റെ 4 സിലിണ്ടർ മോഡൽ ഈ വർഷം അവസാനം വിപണിയിൽ എത്താൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
ഇതിനൊപ്പം പുത്തൻ ഫൗർ സിലിണ്ടറിനെ പറ്റി ചില അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. കരുത്തൻ പട്ടത്തിന് മത്സരിക്കുന്ന ഇവന്. ഇസഡ് എക്സ് 25 ആറിനെക്കാളും കരുത്തിൽ ചെറിയ മുൻതൂക്കം ഉണ്ടായിരിക്കും. 25 ആർ ഇപ്പോൾ ഉൽപാദിപ്പിക്കുന്ന കരുത്ത് 50 എച്ച് പി യോളമാണ്. ഇതിനൊപ്പം ഫീചേഴ്സ് ലിസ്റ്റിൽ യൂ എസ് ഡി ഫോർക്ക്, ക്വിക്ക് ഷിഫ്റ്റർ, ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ എന്നിവയും പ്രതീക്ഷിക്കാം. പേരിൽ ഒരു ആർ കൂടി പ്രതിക്ഷിക്കാം.
Leave a comment