ശനിയാഴ്‌ച , 23 സെപ്റ്റംബർ 2023
Home latest News ഹോണ്ടയുടെ ഭീകരന്മാർ
latest News

ഹോണ്ടയുടെ ഭീകരന്മാർ

ചെറുത് മുതൽ വലുത് വരെ

honda performance bikes
honda performance bikes

ഇന്ത്യയിൽ ഹോണ്ട തങ്ങളുടെ സ്പോർട്സ് ടൂറെർ മോഡലുകളെയാണ് കൂടുതലായി ഫോക്കസ് ചെയ്യുന്നത്. സി ബി ആർ 250 ആർ, 150 ആർ, സി ബി ആർ 650 ആർ എന്നിങ്ങനെ എല്ലാവരും ഇതേ ഡി എൻ എ പിന്തുടരുന്നവരാണ്. എന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ ചില ഭീകരന്മാർ ഹോണ്ടയുടെ പക്കലുണ്ട്. അവരെ ഒന്ന് പരിചയപ്പെടാം.

honda performance bikes

ക്വാർട്ടർ ലിറ്റർ മോൺസ്റ്റർ

താഴെ നിന്ന് തുടങ്ങിയാൽ ആദ്യ താരം ഹോണ്ടയുടെ സി ബി ആർ 250 ആർ ആർ ആണ്. ഇരട്ട സിലിണ്ടർ 250 സിസി നിരയിലെ ലോകത്തിലെ തന്നെ ഒന്നാമൻ. ഇവനെ ആദ്യമെത്തിക്കുന്നത് ഇവൻറെ കരുത്ത് തന്നെയാണ്. ഇന്ത്യയിൽ ഇപ്പോൾ വലിയ മാറ്റങ്ങൾക്ക് വേണ്ടി ഇടവേള എടുത്തിട്ടുള്ള സി ബി 500 എക്സ്. 471 സിസി, പാരലൽ ട്വിൻ സിലിണ്ടർ എൻജിൻറെ കരുത്ത് 48 പി എസ് വരും. എന്നാൽ പകുതി കപ്പാസിറ്റിയുള്ള 250 ആർ ആറിന് ഉത്പാദിപ്പിക്കുന്നത് 42 പി എസ്. 25 എൻ എം ടോർക് ഉള്ള ഇവൻറെ ആകെ ഭാരം 168 കെജി യാണ്.

ഇന്തോനേഷ്യൻ മാർക്കറ്റിൽ നിലവിലുള്ള ഈ ക്വാർട്ടർ ലിറ്റർ ഭീകരൻറെ എതിരാളികളുടെ സ്കോർ ബോർഡ് കൂടി നോക്കാം. ബിഗ് ഫോറിലെ കവാസാക്കി നിൻജ 250 യാണ് തൊട്ട് പിന്നിൽ. 250 സിസി ട്വിൻ സിലിണ്ടർ ഹൃദയത്തിന് കരുത്ത് 39 പി എസും 23.5 എൻ എം ഉല്പാദിപ്പിക്കുന്നതെങ്കിൽ ഭാരം 164 കെ ജിയോളം വരും. തൊട്ട് പിന്നിലാണ് യമഹയുടെ ആർ 25 നിൽക്കുന്നത്. ക്വാർട്ടർ ലിറ്റർ, ഇരട്ട സിലിണ്ടറുമായി എത്തുന്ന ഇവൻ 36 പി എസ് കരുത്തും 23.6 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്നു, ഭാരം 166 കെ ജി.

honda performance bikes

നടുക്കഷ്ണം

അങ്ങനെ ഏറ്റവും അറ്റത്തെ ഭീകരനെ പരിജയെപ്പെട്ട് മുന്നോട്ട് പോകുന്നത് നടുക്ഷണത്തിലേക്കാണ്. ഹൈറേവിങ് എൻജിനുകൾ വിട പറയുന്ന പുതിയ കാലക്രമത്തിൽ. പല മാർക്കറ്റിലും വില്പന അവസാനിപ്പിക്കുന്ന 4 സിലിണ്ടർ സി ബി ആർ 600 ആർ ആർ. ഇപ്പോളും ചില മാർക്കറ്റുകളിൽ വിൽക്കുന്നുണ്ട്.

കവാസാക്കിയുടെ ഇസഡ് എക്സ് 6 ആറിനുള്ള മറുപടി കൂടിയാണ് ഇവൻ. 14,000 ആർ പി എമ്മിൽ 121 പി എസ് കരുത്ത് ഉല്പാദിപ്പിക്കുന്ന 599 സിസി, ഇൻലൈൻ ഫൗർ സിലിണ്ടർ എൻജിൻ. ടോർക് 64 എൻ എം വും ഭാരം 194 കെ ജി യും.

എന്നാൽ എതിരാളിയായ ഇസഡ് എക്സ് 6 ആറിന് കുറച്ച് മുൻതൂക്കം അവകാശപ്പെടുന്നുണ്ട്. കാരണം 600 ആർ ആറിനെക്കാളും 2 കെ ജി കൂടുതലുള്ള ഇവന്. 136 പി എസ് കരുത്താണ് 636 സിസി, ഇൻലൈൻ 4, ലിക്വിഡ് കൂൾഡ് എൻജിൻ ഉല്പാദിപ്പിക്കുന്നത്. ടോർക് 70.8 എൻ എം.

honda cbr 1000rr r get more power

കൊടും ഭീകരൻ

രണ്ട് ആർ ഇടുമ്പോൾ തന്നെ ഭീകരൻ ആകുന്ന സി ബി ആറിന്. ഒരു ആർ കൂടി കിട്ടിയാലോ അതാണ് സി ബി ആർ 1000 ആർ ആർ – ആർ. ഇന്ത്യയിൽ ഇപ്പോൾ വാങ്ങാവുന്ന ഏറ്റവും കരുത്തുറ്റ മോട്ടോർ സൈക്കിൾ. 217.5 പി എസ് കരുത്തുള്ള ഇൻലൈൻ 4 സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ഹൃദയം. 113 എൻ എം ടോർക് ഉല്പാദിപ്പിക്കുന്ന ഇവൻറെ ആകെ ഭാരം 201 കെ ജി യാണ്. എതിരാളികളുടെ ലിസ്റ്റ് നോക്കിയാൽ കരുത്തൻമാരുടെ പറുതിസയാണ്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പുത്തൻ ഡ്യൂക്ക് 250 യുടെ ഓൺ റോഡ് പ്രൈസ്

ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ...

ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില

ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി....

ഹിമാലയൻ 450 യുടെ പുതിയ അപ്‌ഡേഷൻ

അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി,...

ബജാജ് പൾസർ 400 വരുന്നു

എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി...