നമ്മുടെ 150 സിസി സെഗ്മെന്റിൽ ഏറ്റവും കൂടുതലുള്ളത് രണ്ടു തരം മോഡലുകളാണ്. കമ്യൂട്ടർ സ്വഭാവം ഉള്ളതും കുറച്ചു സ്‌പോർട്ടി ആയ കമ്യൂട്ടർ മോഡലുകളും. അതിൽ ഹോണ്ട ഇപ്പോൾ കുറച്ചു കിതച്ചു പായുന്ന സെഗ്മെൻറ് ആണ് ആദ്യത്തേത്. എന്നാൽ രണ്ടാം നിരയിലേക്ക് അഞ്ചോളം മോഡലുകൾ ഇതുവരെ എത്തിയെങ്കിലും ഒന്നിനും ക്ലച്ച് പിടിക്കാൻ സാധിച്ചിട്ടില്ല.
എന്നാൽ ആ നിരയിലേക്ക് വീണ്ടും ഭാഗ്യം പരീക്ഷിക്കാൻ എത്തുകയാണ് ഹോണ്ട. ഇവരുടെ പിൻഗാമികൾ എല്ലാം തോറ്റുപോയതിന് പ്രധാന കാരണം ഡിസൈനാണ്. എന്നാൽ പുതിയ വരവിൽ ഷൈൻ എസ് പി യുടെ ഡിസൈനുമായി ചേർന്ന് നിൽക്കുന്ന മോട്ടോർസൈക്കിളാണ് അണിയറയിൽ ഒരുങ്ങുതായി സംസാരം.

ഒപ്പം പുറത്ത് വിട്ട ടീസറിൽ കുറച്ചു മസ്ക്കുലർ ആയ ഇന്ധനടാങ്ക്. ഹാലൊജൻ ഇൻഡിക്കേറ്റർ, സിമ്പിൾ ഗ്രാബ് റെയിൽ, എം ഷെയ്പ്ഡ് ടൈൽ സെക്ഷൻ, എക്സ്ഹൌസ്റ്റ് എന്നിവയാണ് മിന്നായം പോലെ കാണിക്കുന്നത്. പുതിയ ഡിസൈനിൽ എത്തുന്ന ഹോണ്ടയുടെ 150 സിസി ഓഗസ്റ്റ് 2 ന് ഇന്ത്യയിൽ എത്തും.
അങ്ങനെ യുവാക്കളെ ലക്ഷ്യമിട്ട് ഹോണ്ട അവതരിപ്പിക്കുന്ന യുവതാരത്തിന് വലിയവരിൽ നിന്ന് കുറച്ചു സാധനങ്ങൾ കിട്ടുന്നുണ്ട്. അതാണല്ലോ നാട്ടു നടപ്പ്. ആദ്യം പറഞ്ഞത് പോലെ ചെറിയ വെല്ലിച്ഛനിൽ നിന്ന് ഡിസൈൻ ഷൈൻ എസ് പി യുടെ ഡിസൈൻ എടുത്തതിന് ശേഷം. എൻജിനിൽ വേറൊരു ഓപ്ഷൻ ഇല്ലാത്തതുകൊണ്ട് യൂണികോണിൽ നിന്ന് തന്നെ.

അതെ 162 സിസി, എയർ കൂൾഡ് എൻജിൻ ഇവന് കൈമാറുമ്പോൾ. കരുത്ത് എക്സ്ബ്ലഡിനെ പോലെ കുറച്ചു കൂട്ടി കൊടുക്കും. എക്സ്ബ്ലേഡിനെയും വെറുതെ വിടുന്നില്ല. എൽ ഇ ഡി – ഹെഡ്‍ലൈറ്റ്, ടൈൽ ലൈറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെൻറ്റ് കൺസോൾ, വലിയ പിൻടയർ എന്നിവ അവിടെ നിന്നും എടുക്കും.
പക്ഷേ എക്സ്ബ്ലേഡിൽ നിന്ന് ഈ സാധന സമഗരികൾ എടുക്കുന്നതിനൊപ്പം ഫ്യൂസും ഇത്തവണ ഹോണ്ട കൊണ്ടുപോകാൻ വലിയ സാധ്യതയുണ്ട്. കാലത്തിൻറെ മാറ്റങ്ങളിൽ ഒന്നായ ബ്ലൂറ്റൂത്ത് കണക്റ്റ്വിറ്റി വെളിച്ചം ഇവനിലും തട്ടാൻ സാധ്യതയില്ല.
- പു. വ. വി. മാറ്റങ്ങളുമായി സ്റ്റൈലിഷ് ഷൈൻ
- ആക്റ്റീവയുടെ കിരീടം ഇളകുന്നു
- പുതിയ മൂന്ന് മാറ്റങ്ങളുമായി യൂണികോൺ
- ഏറ്റവും കൂടുതൽ വാറണ്ടിയുമായി ഹോണ്ട
എന്തൊക്കെ ഇല്ലെങ്കിലും വിലയുടെ കാര്യത്തിൽ ഹോണ്ടക്ക് ഒരു കോംപ്രമൈസുമില്ല എന്ന് നമുക്ക് നന്നായി അറിയാം. അത് ഈ മോഡലിലും മാറാൻ വഴിയില്ല. 1.3 ലക്ഷത്തിന് താഴെ ആകും ഇന്ത്യയിലെ ഇവൻറെ എക്സ്ഷോറൂം വില.
Leave a comment