ഇന്ത്യയിൽ ഓഫ് റോഡ് മോഡലുകളുടെ വലിയൊരു നിര തന്നെ എത്താൻ ഒരുങ്ങുന്നുണ്ട്. അതിൽ ഹിമാലയൻ 450, എക്സ്പൾസ് 420 എന്നിവർക്ക് പുറമെ ബേബി ടൈഗറും ഇന്ത്യയിൽ വില്പനക്ക് ഒരുങ്ങി നിൽക്കുകയാണ്. അവരോട് ഏറ്റുമുട്ടാൻ ഹോണ്ടയും തങ്ങളുടെ പുതിയ മോഡലുമായി എത്തുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
സി ബി 300 എഫിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ സാഹസികൻ അണിയറയിൽ ഒരുങ്ങുന്നത്. പുതിയ മോഡലിനെ കുറിച്ച് വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും എല്ലാം കൂടി വായിച്ചു നോക്കുമ്പോൾ മനസ്സിലാകുന്നത് എക്സ് ആർ ഇ 300 എത്തുമെന്നാണ്. അതിനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്.
ഇന്ത്യയിൽ ഇപ്പോൾ ബി എസ് 6.2 വിൽ ഇറങ്ങുന്ന വാഹനങ്ങൾ എല്ലാം. ഇ 20 എഥനോൾ ഉപയോഗിച്ച് ഓടിക്കാൻ സാധിക്കുന്ന എഞ്ചിനുകളായാണ് അവതരിപ്പിച്ചിട്ടുള്ളത്. എഥനോളിൻറെ വരവറിയിച്ച് ഡൽഹി ഓട്ടോ എക്സ്പോയിൽ ഒരു എഥനോൾ സ്റ്റാൾ തന്നെ ഒരുക്കിയിരുന്നു. അവിടെയും എക്സ് ആർ ഇ 300 നെ പ്രദർശിപ്പിച്ചിരുന്നു .

അത് മാത്രമല്ല കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇവനെ ഇന്ത്യയിൽ വച്ചു തന്നെ സ്പോട്ട് ചെയ്യുകയും ചെയ്തു. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ഒരു എക്സ് ആർ ഇ മണം അടിക്കുന്നുണ്ട്. ഓഫ് റോഡ് മോഡലായ ഇവൻ അത്ര നിസ്സാരകാരനല്ല.
ബ്രസീൽ സ്പെസിഫിക്കേഷൻ നോക്കിയാൽ 291 സിസി, എയർ കൂൾഡ് എൻജിനാണ് ഇവന് ജീവൻ നൽകുന്നത്. 24 എച്ച് പി കരുത്തും 27 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഈ എൻജിൻ അത്ര ഭീകരൻ അല്ലെങ്കിലും ഇവനെ ഭീകരനാകുന്നത് ഇവൻറെ അളവുകളാണ്. 21 // 18 ഇഞ്ച് ടയറുകൾ, 259 എം എം ഗ്രൗണ്ട് ക്ലീറൻസ്, 860 എം എം ഗ്രൗണ്ട് ക്ലീറൻസ് എന്നിങ്ങനെ നീളുന്നു. ഭീകരതയുടെ ലിസ്റ്റ്.
വിലയുടെ കാര്യത്തിലും കുറച്ച് ഭീകരനാണ് എന്നാണ് ബ്രസീലിലെ കണക്ക് എടുത്ത് നോക്കുമ്പോൾ പറയാനുള്ളത്. ഏകദേശം ഇന്ത്യയിൽ എത്തുമ്പോൾ ഇവന് 3 ലക്ഷം രൂപയുടെ അടുത്ത് വില പ്രതീഷിക്കാം.
അഭ്യുഹങ്ങൾ മാത്രം ആണെങ്കിലും ഇവനോ, ഇവന് അടുത്ത് നിൽക്കുന്ന മോഡലോ ഇന്ത്യയിലേക്ക് ഊഴം കാത്ത് നിൽക്കുന്നുണ്ട് എന്നത് സത്യമാണ്.
Leave a comment