ഹോണ്ട ഇന്ത്യയിൽ ഒന്നാം സ്ഥാനത്തേക്ക് എത്താൻ വേണ്ടി പല നീക്കങ്ങളും നടത്തുന്നുണ്ട്. അതിൽ ഒന്നാണ് ഹീറോയുടെ ശക്തിയായ 100 സിസി മോഡലുകൾക്ക് ഒരു എതിരാളി. പുതുതായി എത്തുന്ന ആ ബഡ്‌ജറ്റ് മോഡലിൻറെ വില കുറച്ച് ഷോക്കിങ് ആകുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 60,000 രൂപയിൽ താഴെയായാൽ മാത്രമേ ഇന്ത്യക്കാർക്ക് ഷോക്ക് അടിക്കാൻ സാധ്യതയുള്ളൂ. ഹീറോ ഏറ്റവും അഫൊർഡബിൾ മോഡലായ എച്ച് എഫ് 100 ൻറെ വില അത്രത്തോളം തന്നെ വരും. ഉടനെ തന്നെ ഈ മോഡലിൻറെ വരവ് പ്രതിക്ഷിക്കാം.

ഇലക്ട്രിക്ക് മോഡലുകളുടെ കുത്തൊഴുക്കിൽ ഏറ്റവും പരുക്കേൽക്കാൻ സാധ്യതയുള്ള ഹോണ്ട. തങ്ങളുടെ ഇലക്ട്രിക്ക് നീക്കങ്ങൾ പുറത്ത് വിട്ടു. അത്ര മികച്ചതല്ല പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിലെ മുൻനിര ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളുടെ ഇടയിലേക്ക് അല്ല അടുത്തവർഷം പുറത്തിറങ്ങാൻ പോകുന്ന ഹോണ്ടയുടെ മോഡൽ എത്തുന്നത്. പകരം രണ്ടാം നിരക്കാരെ ലക്ഷ്യമിട്ടാണ്. 50 കിലോ മീറ്റർ റേഞ്ച്, ഫിക്സഡ് ബാറ്ററി തുടങ്ങിയവയാണ് ഇലക്ട്രിക്ക് മോഡലിൻറെ സ്പെസിഫിക്കേഷൻ വരുന്നത്.
ജപ്പാനിൽ നിലവിലുള്ള ബെൻ-ലി ഇന്ത്യയിൽ സ്പോട്ട് ചെയ്തിരുന്നു. 50 കിലോ മീറ്ററിനടുത്ത് റേഞ്ച് തരുന്ന ഇവൻറെ ഹൃദയം 2.8 കിലോ വാട്ട് കരുത്തുള്ള ഇലക്ട്രിക്ക് മോട്ടോറാണ്. നമ്പറുകൾ നോക്കുമ്പോൾ ഇവനാകാനുള്ള വലിയ സാധ്യത ഉണ്ടെങ്കിലും. ജപ്പാനിൽ നിലവിലുള്ള ബെൻ-ലി ക്ക് അഴിച്ചു മാറ്റാവുന്ന സ്വാപ്പബിൾ ബാറ്ററിയാണ്.
Leave a comment