പുതുതായി ഇറങ്ങുന്ന കാറുകൾക്ക് എല്ലാം ഇന്ത്യയിൽ എയർ ബാഗ് സർവ്വ സാധാരണമാണ്. എന്നാൽ മികച്ച സുരക്ഷ നൽകുന്ന ഈ ടെക്നോളജി ഇരുചക്രങ്ങളിൽ എത്തിക്കാനാണ് ഹോണ്ടയുടെ പ്ലാൻ. 2006 ൽ തന്നെ തങ്ങളുടെ ഫ്ലാഗ്ഷിപ് മോട്ടോർസൈക്കിൾ ആയ ഗോൾഡ് വിങ്ങിൽ ഈ സൗകര്യം കൊണ്ടുവന്നിരുന്നെങ്കിലും. കാലം ഇത്ര കഴിഞ്ഞിട്ടും ചെറിയ മോഡലുകളിലേക്ക് എത്തിയിരുന്നില്ല.

ആ കുറവ് നികത്താനാണ് ഹോണ്ട ഒരുങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ യൂണിറ്റ് വില്പന നടത്തുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നായ ഹോണ്ട. തങ്ങളുടെ സ്കൂട്ടറുകളും ബൈക്കുകളും കൂടുതൽ സുരക്ഷിതമാക്കാൻ ഒരുങ്ങുന്നു. അതിനായി തങ്ങളുടെ എയർബാഗ് കൺസെപ്റ്റിൻറെ പേറ്റൻറ് റെജിസ്റ്റർ ചെയ്തു കഴിഞ്ഞു.
രണ്ടു തരത്തിലുള്ള എയർ ബാഗ് സംവിധാനമാണ് ഇപ്പോൾ അണിയറയിൽ ഉള്ളത്. അതിൽ ആദ്യത്തേത് സീറ്റിന്റെ മുൻവശത്തും, റൈഡറുടെ കാലുകൾക്കിടയിലും, എയർബാഗ് വീർപ്പിച്ച് ചുറ്റും പൊതിയുന്ന എയർബാഗ് സംവിധാനം. അത് മോട്ടോർ സൈക്കിളുകൾക്ക് വേണ്ടി ആണെങ്കിൽ.

രണ്ടാമത്തേത് സ്കൂട്ടറുകളെ ലക്ഷ്യമിട്ടാണ്. റൈഡറിന് പിന്നിലായി, കൂടുതൽ വ്യക്‌തമാക്കിയാൽ ഏകദേശം റൈഡർ സീറ്റിനും പില്യൺ സീറ്റിനും ഇടയിലാണ്. രണ്ടാമത്തെ എയർ ബാഗ് സംവിധാനം പ്രവർത്തിക്കുക.
ഇത് രണ്ടും ഹോണ്ട ചെറിയ മോഡലുകളിൽ പരീക്ഷിക്കാൻ പോകുന്ന സുരക്ഷ സംവിധാനങ്ങൾ.
മോട്ടോർസൈക്കിളിൽ നിന്ന് അഴിച്ചു മാറ്റാൻ സാധിക്കുമെന്നത് ഈ ടെക്നോളോജിയുടെ ഒരു മികവാണ്. വരും കാലങ്ങളിൽ ഇന്ത്യയിലും ഇത് എത്തുമെന്ന് പ്രതിക്ഷിക്കാം.
ഒന്നാം സ്ഥാനം പിടിക്കാൻ ഹോണ്ടയുടെ ഹീറോ
Leave a comment