ബി എം ഡബിൾ യൂ, യമഹയും കഴിഞ്ഞ് നമ്മൾ എത്തുന്നത് ഹോണ്ടയുടെ എടുത്തേക്കാണ്. അവിടെ 50 സിസി മുതൽ 1800 സിസി വരെയുള്ള മോഡലുകളാണ് ലോകമെബാടും വില്പന നടത്തുന്നത്. അതിൽ ഓരോ മാർക്കറ്റിനനുസരിച്ച് ആക്റ്റീവ, ബീറ്റ്, ഫ്യൂരി എന്നീ മോഡലുകൾ അവതരിപ്പിക്കുമെങ്കിലും. ഹോണ്ടക്കും ഒരു ഇന്റർനാഷണൽ ലൈൻ ആപ്പുണ്ട്. ആ പേരുകൾ നമ്മുക്ക് ഇന്ന് ഡീകോഡ് ചെയ്യാം.
സ്കൂട്ടറുകളിലെ പ്രമുഖർ
ആദ്യം താഴെ നിന്ന് തുടങ്ങാം സ്കൂട്ടറുകൾ. ഹോണ്ടയുടെ എല്ലാ വിപണിയിലും സ്കൂട്ടറുകൾ ഉണ്ടെങ്കിലും ഓരോ രാജ്യത്തിൻറെ സ്വഭാവമനുസരിച്ച് മോഡലുകളിൽ വ്യത്യാസമുണ്ടാകും. എന്നാൽ ഈ നിരയിലും ഇന്റർനാഷണൽ താരങ്ങളുണ്ട്. അതിൽ ഒന്നാണ് എ ഡി വി, ഹോണ്ടയുടെ വ്യത്യസ്തനായ സാഹസിക സ്കൂട്ടറുകളുടെ ലൈൻ ആപ്പ് ആണ് ഇത്. ഈ സീരിസിൽ 160, 350, 750 സിസി മോഡലുകൾ ഇപ്പോൾ നിലവിലുണ്ട്.
ഇതിനൊപ്പം മാക്സി സ്കൂട്ടറുകളാണ് അടുത്ത ഇന്റർനാഷണൽ താരങ്ങൾ. ഫോഴ്‌സ എന്ന പേരിൽ 125, 350, 750 കപ്പാസിറ്റിയുള്ള മോഡലുകൾ ലോകത്തിലെ അങ്ങോളം ഇങ്ങോളം ഓടുന്നു.

നേക്കഡ് നിര
ഇനി ബൈക്കുകളിലേക്ക് കടന്നാൽ സി ബി എന്നത് നേക്കഡ് സ്വഭാവമുള്ള ബൈക്കുകൾ എന്നാണ്. കമ്യൂട്ടർ, സ്പോർട്സ് ബൈക്ക്, ക്ലാസ്സിക് താരങ്ങൾ, സാഹസികർ എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്. അതിൽ കമ്യൂട്ടർ മോഡലുകളെ നമ്മുക്ക് പരിചിതമാണ് ഷൈൻ, യൂണികോൺ എന്നിവരാണ്. എന്നാൽ മൂന്ന് ഘട്ടങ്ങൾ ഉള്ള പേരുകളിൽ കപ്പാസിറ്റി കഴിഞ്ഞ് ആർ, എഫ് എന്നിങ്ങനെയാണ് നൽകിയതെങ്കിൽ സ്പോർട്സ് നേക്കഡ് ആവും. എക്സ് ആണെങ്കിൽ സാഹസികനും.

സൗമ്യനായ 4 സിലിണ്ടർ
ഇവർക്കൊപ്പം പ്രത്യാക പരാമർശം കിട്ടേണ്ട ചിലരുണ്ട്. സി ബി ക്ക് ശേഷം കപ്പാസിറ്റി കഴിഞ്ഞ് സൂപ്പർ ഫൗർ എന്നും സൂപ്പർ ബോൾഡ് ‘ഓർ എന്നും പേരുള്ള കക്ഷികളാണ് ഇവർ. കവാസാക്കി മുപ്പത് വർഷങ്ങളുടെ ഇടവേളക്ക് ശേഷം 400 സിസി, 4 സിലിണ്ടർ മോഡൽ ഇറക്കിയ ഈ വേളയിൽ.
വലിയ ഇടവേള ഇല്ലാതെ 400 സിസി, 4 സിലിണ്ടർ മോഡലുകൾ പ്രൊഡക്ഷൻ നടത്തിയിട്ടുണ്ട് ഹോണ്ട. എന്നാൽ ഇസഡ് എക്സ് 4 ആറിനെക്കാളും ശാന്തസ്വഭാവമാണ് ഇവനുള്ളത്. 56 പി എസ് കരുത്തും 39 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ ലിക്വിഡ് കൂൾഡ് എൻജിൻ. ഇപ്പോൾ ജപ്പാനീസ് മാർക്കറ്റിൽ മാത്രമാണ് ലഭ്യമായിരിക്കുന്നത്. ഈ സീരിസിൽപ്പെട്ട 1300 സിസി മോഡലുകളും ലഭ്യമാണ്.

ആർ കൂടും തോറും ഭീകരത കൂടും
സി ബി സീരീസ് കഴിഞ്ഞാൽ ഭീകരന്മാരുടെ അടുത്തേക്കാണ് ഇനിയുള്ള പോക്ക്. ഓരോ ആർ കൂടുമ്പോളും ഭീകരത കൂടി വരുന്ന ഈ ഫാമിലി ഡീകോഡ് ചെയ്യാം. സി ബി ആർ പൊതുവെ ഫുള്ളി ഫയറിങ് ബൈക്കുകളാണ് ഈ നിരയിൽ എത്തുന്നത്.
സി ബി ആർ കഴിഞ്ഞ് വരുന്ന നമ്പറുകൾ കപ്പാസിറ്റിയെ തന്നെ സൂചിപ്പിക്കുമ്പോൾ. ആർ മാത്രം ഉള്ളതെങ്കിൽ സ്പോർട്സ് ടൂറെർ എന്നും. ആർ ആർ ഉണ്ടെങ്കിൽ സൂപ്പർ സ്പോർട്ട് എന്നും ആർ ആർ – ആർ ഉണ്ടെങ്കിൽ ഹൈപ്പർ സ്പോർട്ട് എന്നും. വിളിക്കാവുന്ന രീതിയിലാണ് ഇവനെ ഹോണ്ട ഒരുക്കിയിരിക്കുന്നത്.

സാഹസികരും മറ്റുള്ളവരും
അടുത്തത് സി ആർ എഫ് സീരിസാണ്. പക ഓഫ് റോഡ് മോഡലുകൾ, റോഡിലും ട്രാക്കിലും ഉപയോഗിക്കാവുന്ന മോഡലുകൾ ഈ നിരയിലുണ്ട്. 50 മുതൽ 450 സിസി വരെയാണ് ഇവിടെത്തെ എൻജിൻ കപ്പാസിറ്റി വരുന്നത്. ഒപ്പം മോഡേൺ ക്രൂയ്സർ ഗണത്തിൽപ്പെടുത്താവുന്ന റിബൽ സീരീസും. ഇവരുടെ കുടുംബത്തിൽ നിന്ന് തന്നെ അർബൻ സാഹസിനായ സി എൽ സീരീസും വിപണിയിലുണ്ട്.
ആഡംബര യാത്രിനായ ഗോൾഡ് വിങ്, സാഹസിക യാത്രിനായ ആഫ്രിക്ക ട്വിനും ചേരുന്നതാണ് ഹോണ്ടയുടെ ഇന്റർനാഷണൽ കുടുംബം.
Leave a comment