ഹോണ്ട തങ്ങളുടെ 200 സിസി മോട്ടോർസൈക്കിളുകളായ സി ബി 200 എക്സ്, ഹോർനെറ്റ് 2.0. എന്നീ മോഡലുകളുടെ വില്പന കുറച്ചു നാളുകളായി ഹോൾഡ് ചെയ്ത് വച്ചിരിക്കുകയായിരുന്നു. എന്നാൽ ബി എസ് 6.2 വേർഷനിൽ എത്തിയ ഈ രണ്ടു മോഡലുകൾക്കും പുതിയ അപ്ഡേഷൻ നല്കിയതിനൊപ്പം.
- ഹോർനെറ്റിൻറെ ഈ കുതിപ്പിന് പിന്നിൽ
- 150 – 200 സിസി സെഗ്മെൻറ്റ് സെയിൽസ്
ആകർഷകമായ വിലയോട് കൂടിയാണ് വിപണിയിൽ എത്തിയത്. ഈ നീക്കം ഗുണം ചെയ്‌തെന്നാണ് ആദ്യ മാസത്തെ വില്പന സൂചിപ്പിക്കുന്നത്. ഹോർനെറ്റ് 2.0 – 3,858 യൂണിറ്റും സി ബി 200 എക്സ് 746 യൂണിറ്റാണ് സെപ്റ്റംബറിൽ മാത്രം പുതുതായി റോഡിൽ എത്തിച്ചത്.
- ആഘോഷമാക്കാൻ സി ബി 350 യും
- ഹോണ്ടയുടെ മോട്ടോ ജി പി എഡിഷൻ എത്തി
- വില കുറവും മാറ്റങ്ങളുമായി സി ബി 200 എക്സ്
ഈ വിജയത്തിനൊപ്പം മറ്റ് 150 – 200 സിസി സെഗ്മെൻറ്റ് എടുത്താൽ. അത്ര നല്ല മാസമല്ല കഴിഞ്ഞു പോയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17% ഇടിവാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബർ മാസത്തെ വില്പന നോക്കാം.
മോഡൽസ് | സെപ്റ്റംബർ 2023 | സെപ്റ്റംബർ 2022 | വ്യത്യാസം | വളർച്ച |
പൾസർ സീരീസ് | 46888 | 45464 | 1424 | 3.13 |
അപ്പാച്ചെ സീരീസ് | 26774 | 42954 | -16180 | -37.67 |
യൂണികോൺ | 25514 | 36161 | -10647 | -29.44 |
എഫ് സി | 14872 | 20459 | -5587 | -27.31 |
ആർ 15 | 11131 | 9550 | 1581 | 16.55 |
എം ട്ടി 15 | 8691 | 8102 | 589 | 7.27 |
ഹോർനെറ്റ് 2.0 | 3852 | 690 | 3162 | 458.26 |
എക്സ്ട്രെയിം സീരീസ് | 3290 | 4285 | -995 | -23.22 |
കെ ട്ടി എം 200 | 3112 | 3970 | -858 | -21.61 |
എക്സ്പൾസ് 200 | 2723 | 5772 | -3049 | -52.82 |
അവെഞ്ചർ | 1848 | 1675 | 173 | 10.33 |
ജിക്സർ | 1837 | 2348 | -511 | -21.76 |
സി ബി 200 എക്സ് | 746 | 364 | 382 | 104.95 |
ഡബിൾ യൂ 175 | 4 | 0 | 4 | 0 |
151282 | 181794 | -30512 | -16.78 |
Leave a comment