ക്ലാസ്സിക് 350 യുടെ ഡിസൈനുമായി എത്തിയ സി ബി 350 ക്കാണ് കേരളത്തിൽ വില കൂടുതൽ. ഓൺ റോഡ് പ്രൈസ് പുറത്ത് വിട്ടപ്പോളാണ് ഈ വില വ്യത്യാസം പുറത്ത് വരുന്നത്. പുത്തൻ മോഡലിൻറെ മാറ്റങ്ങൾ നമ്മൾ നേരത്തെ പറഞ്ഞതാണ്. 7 മാറ്റങ്ങളാണ് ഹൈനെസ്സിൽ വരുത്തിയിരിക്കുന്നത്.
രൂപത്തിൽ മാത്രമല്ല പുതിയ വാരിയൻറ്റിന് പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ എഡിഷന് ഹൈനെസ്സ് എന്നില്ല പകരം സി ബി 350 എന്ന് മാത്രമാണ്. പക്ഷേ വിലയിൽ മാറ്റമുണ്ട്. ഡൽഹിയിൽ പഴയ സി ബി 350 ക്കാണ് വില കൂടുതൽ എങ്കിൽ കേരളത്തിൽ മറിച്ചാണ്.
വിലക്കൾ താരതമ്യം ചെയ്യുന്നതിന് മുൻപ് സി ബി 350 പഴയ എഡിഷനെ പോലെ. ഡീലക്സ്, ഡീലക്സ് പ്രൊ എന്നിങ്ങനെ രണ്ടു വാരിയന്റുകളിലാണ് ലഭ്യമായിരിക്കുന്നത്. എന്തൊക്കെയാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം എന്ന് നോക്കാം.





ആദ്യം ഇരുവർക്കും 5 നിറങ്ങൾ വീതമുണ്ട്.
ഹോണ്ടയുടെ സ്മാർട്ട് ഫോൺ കണ്ട്രോൾ സിസ്റ്റം പ്രോക്ക് മാത്രമാണ് ഉള്ളത്. ഡീലക്സ് വേർഷന് സിൽവർ നിറത്തിലുള്ള ഹെഡ്‍ലൈറ്റ് കവർ ആണെങ്കിൽ, പ്രോയിൽ അത് ക്രോമ് നിറത്തിലാണ്. മുൻ മഡ്ഗാർഡ്, സീറ്റ് എന്നിവ ഡീലക്സിൽ കറുപ്പിലാണ്.
പക്ഷേ പ്രോയിൽ എത്തുമ്പോൾ സീറ്റ് കവർ ബ്രൗൺ നിറത്തിലും. മുൻ മഡ്ഗാർഡ് ബോഡി കളറിലുമാണ് ലഭ്യമാകുന്നത്. ഇനി വിലയിലേക്ക് കടന്നാൽ. ഹൈൻസിനാണ് കേരളത്തിൽ വില കുറവ്. സി ബി 350 തമ്മിൽ വിലയിൽ 15,000 രൂപയുടെ വ്യത്യാസമുണ്ട്.
ഇനി ഓൺ റോഡ് പ്രൈസ് നോക്കാം. ഡൽഹിയിലെയും കേരളത്തിലെയും നൽകിയിട്ടുണ്ട്.
ഹൈനെസ്സ് സി ബി 350 | |||
സിറ്റി | മോഡൽ | എക്സ്ഷോറൂം | ഓൺ റോഡ് |
ഡൽഹി | ഡീലക്സ് | 209857 | 238807 |
ഡൽഹി | ഡീലക്സ് പ്രൊ | 212856 | 242083 |
ഡൽഹി | ഡീലക്സ് പ്രൊ ക്രോമ് | 214856 | 244266 |
ഡൽഹി | ലെഗസി എഡിഷൻ | 216356 | 245906 |
സിറ്റി | മോഡൽ | എക്സ്ഷോറൂം | ഓൺ റോഡ് |
തൃശ്ശൂർ | ഡീലക്സ് | 199988 | 241989 |
തൃശ്ശൂർ | ഡീലക്സ് പ്രൊ | 213678 | 270715 |
തൃശ്ശൂർ | ഡീലക്സ് പ്രൊ ക്രോമ് | 215677 | 273159 |
തൃശ്ശൂർ | ലെഗസി എഡിഷൻ | 217178 | 274992 |
സി ബി 350 | |||
സിറ്റി | മോഡൽ | എക്സ്ഷോറൂം | ഓൺ റോഡ് |
ഡൽഹി | ഡീലക്സ് | 199990 | 228032 |
ഡൽഹി | ഡീലക്സ് പ്രൊ | 217800 | 247482 |
സിറ്റി | മോഡൽ | എക്സ്ഷോറൂം | ഓൺ റോഡ് |
തൃശ്ശൂർ | ഡീലക്സ് | 215622 | 273091 |
തൃശ്ശൂർ | ഡീലക്സ് പ്രൊ | 218622 | 276757 |
Leave a comment