ഇന്ത്യയിൽ പുതിയൊരു പേറ്റൻറ് കൂടി നടത്തിയിരിക്കുകയാണ് ഹോണ്ട. ജപ്പാൻ മാർക്കറ്റിൽ നിലവിലുള്ള കഫേ റൈസർ ഹാക്ക് 11 ആണ് ഇപ്പോൾ ഇവിടെ പേറ്റൻറ് ചെയ്തിരിക്കുന്നത്. ആഫ്രിക്ക ട്വിനിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവനെയും ഒരുക്കിയിരിക്കുന്നത്.
ഡിസൈൻ നോക്കിയാൽ മോഡേൺ കഫേ റൈസർ രൂപഭംഗിയിലാണ് ഒരുക്കിയിരിക്കുന്നത്. റൌണ്ട് എൽ ഇ ഡി ഹെഡ്‍ലൈറ്റ്, ബിക്കിനി ഫയറിങ്, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ മുറിച്ച മുറിയാലേ എടുത്തപ്പോൾ. സീറ്റിൽ കുറച്ച് അഡ്ജസ്റ്റ്മെൻറ്റ് ചെയ്തിട്ടുണ്ട്. മറ്റ് മോഡലുകളെക്കാളും പിൻ യാത്രികനും സുഗമമായി ഇരിക്കാൻ സാധിക്കുന്ന തരത്തിലാണ് ഡിസൈൻ.
സ്പെസിഫിക്കേഷൻ സൈഡിലേക്ക് കടന്നാൽ, ഇന്ത്യക്കാർക്ക് ഏറെ പരിചിതമായ ആഫ്രിക്ക ട്വിനിൻറെ അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഇവനെയും നിർമ്മിച്ചിരിക്കുന്നത്. എൻജിൻ സൈഡും അങ്ങനെ തന്നെ. എന്നാൽ കരുത്ത് കൂടുതൽ വേണ്ട മോഡൽ ആയതിനാൽ ആഫ്രിക്ക ട്വിനിനെ അപേക്ഷിച്ച് ഔട്ട്പൂട്ടിൽ ചെറിയ മുൻതൂക്കമുണ്ട് ഇവന്. 3 പി എസ് കരുത്തും ഒരു എൻ എം ടോർക്കും അധികമായി 1,082 സിസി ,പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ ഉല്പാദിപ്പിക്കുന്നുണ്ട്. 102 പി എസ് കരുത്തും 104 എൻ എം ടോർക്കുമാണ് ഹാക്ക് 11 ഉത്പാദിപ്പിക്കുന്നത്.
സസ്പെൻഷൻ സെറ്റപ്പ് നോക്കിയാൽ മുന്നിൽ യൂ എസ് ഡി ഫോർക്കും പിന്നിൽ മോണോയുമാണ്. ഷോവയുടെ യൂണിറ്റുകളാണ് ഇരു അറ്റത്തും ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്ക് ഒരുക്കിയത് നിസ്സിനിൽ നിന്നാണ്. ഇലക്ട്രോണിക്സിലും മോഡേൺ തന്നെയാണ് കക്ഷി. ട്രാക്ഷൻ കണ്ട്രോൾ, റൈഡിങ് മോഡ് യാത്ര കൂടുതൽ സുഖകരമാകുബോൾ. ഡ്യൂവൽ ചാനൽ എ ബി എസ്, സ്ലിപ്പർ ക്ലച്ച് എന്നിവ അധിക സുരക്ഷയും നൽകുന്നുണ്ട്.
ഇന്ത്യയിൽ പേറ്റൻറ് ചെയ്‌തെങ്കിലും ഇന്ത്യൻ റോഡുകളിൽ ഇവൻ എത്തുന്ന കാര്യം വലിയ ഉറപ്പില്ല. അതിന് പ്രധാന കാരണം ഹാക്ക് 11 ഒരു ഇന്റർനാഷണൽ താരം അല്ല എന്നുള്ളതാണ്. പേര് ഡീകോഡ് ചെയ്യുന്ന എപ്പിസോഡിൽ പറഞ്ഞതുപോലെ ജപ്പാൻ മാർക്കറ്റിൽ മാത്രം കണ്ടു വരുന്ന മോഡലുകളിൽ ഒന്നാണ് ഇവനും.
പിന്നെ എന്തിന് ഹോണ്ട ഇതുപോലെ ഇന്റർനാഷണൽ മാർക്കറ്റിലുള്ള മോഡലുകളെ ഇന്ത്യയിൽ പേറ്റൻറ് ചെയ്യുന്നു എന്ന് ചോദിച്ചാൽ. ഭാവിയിൽ ഈ മോഡലുകൾക്ക് ഇന്ത്യയിൽ വരേണ്ടി വന്നാൽ, ഇവിടെ വേറെ ആരെങ്കിലും ആ പേര് ഹോണ്ടക്ക് മുൻപേ റെജിസ്റ്റർ ചെയ്താലോ എന്നുള്ള പേടിയിലാണ്. ഇന്ത്യക്കാരെ കൊതിപ്പിക്കാനായി പേരുകൾ ഇങ്ങനെ രജിസ്റ്റർ ചെയ്ത് കൂട്ടുന്നത്. ഹോണ്ടയെയും തെറ്റ് പറയാൻ സാധിക്കില്ല.
അതിനൊരു ഉദാഹരണമാണ് എസ് ആർ 125. അപ്രിലിയ നിരയിലും കീവേ നിരയിലും ഇതേ പേരിൽ ഇന്ത്യയിൽ മോഡലുകളുണ്ട്.
Leave a comment