സി ബി 350 സീരിസിൽ പുതിയ എഡിഷനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. 350 ആർ എസിൽ രണ്ടു നിറങ്ങളാണെങ്കിൽ, 350 യിൽ ഒരു നിറം മാത്രമാണ് വന്നിരിക്കുന്നത്. ട്ടോപ്പ് വാരിയൻറ്റിൽ അവതരിപ്പിച്ച ലെഗസി എഡിഷൻറെ വിശേഷങ്ങൾ നോക്കാം. ഒപ്പം വലിയ വില കുറവിൻറെ കാരണവും.
ഹൈലൈറ്റ്സ്
- ലെഗസി എഡിഷൻറെ മാറ്റങ്ങൾ
- ഓൺ റോഡ് പ്രൈസ്
- ഡിസ്‌കൗണ്ടിനുള്ള കാരണം
ലെഗസി എഡിഷനിൽ പ്രധാനമായും വന്നിരിക്കുന്ന മാറ്റം നിറമാണ്. പേർൾ സൈറൻ നിറത്തിൽ ലഭ്യമായ മോഡലിന്. ടാങ്കിൽ ലെഗസി എഡിഷൻ ലോഗോ. ടാങ്കിൽ ഗോൾഡൻ ബ്ലൂ ഗ്രാഫിക്സ്. നീല നിറത്തിലുള്ള മഡ്ഗാർഡ് എന്നിവയാണ് പ്രധാന മാറ്റങ്ങൾ.

ഇതിനെല്ലാം കൂടി 1,500/- രൂപ മാത്രമാണ് അധികം നൽകേണ്ടത്. ഡീലക്സ്, ഡീലക്സ് പ്രൊ, ഡീലക്സ് പ്രൊ ക്രോമ്, ലെഗസി എഡിഷൻ എന്നിങ്ങനെ 4 വാരിയറ്റിൽ ലഭ്യമായ. ബേസ് വാരിയൻറ്റിന് 2 ലക്ഷത്തിന് താഴെയാണ് എക്സ് ഷോറൂം വില വരുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ ടാക്സ് ഇളവുണ്ട്.
- റോയൽ എൻഫീൽഡ് 125 സിസി ബൈക്ക് ???
- ഈ ക്ലാസ്സിക്കിന് എം വി ഡി യെ പേടിയില്ല.
- പുതിയ അപ്ഡേഷനൊരുങ്ങി 650 ട്വിൻസ്
ഡീലക്സ് പ്രൊ, ഡീലക്സ് പ്രൊ ക്രോമ്, ലെഗസി എഡിഷൻ എന്നിവർക്ക്. 57,000 രൂപ ടാക്സ്, ഇൻഷുറൻസ് ഇനത്തിൽ അധികമായി നൽകണം. എന്നാൽ ഡീലക്സിന് 42,000/- രൂപ മാത്രം നൽകിയാൽ മതി. എല്ലാ വാരിയൻറ്റുകളുടെയും ഓൺ റോഡ് വില താഴെ കൊടുക്കുന്നു.
സി ബി 350 | ഓൺ റോഡ് പ്രൈസ് |
ഡീലക്സ് | 2,41,989 |
ഡീലക്സ് പ്രൊ | 2,70,715 |
ഡീലക്സ് പ്രൊ ക്രോമ് | 2,73,159 |
ലെഗസി എഡിഷൻ | 2,74,992 |
Leave a comment