തിങ്കളാഴ്‌ച , 5 ജൂൺ 2023
Home latest News മിറ്റിയോർ 350 യോട് മത്സരിക്കാൻ ഹോണ്ട 350
latest News

മിറ്റിയോർ 350 യോട് മത്സരിക്കാൻ ഹോണ്ട 350

കടുത്ത മത്സരത്തിനുള്ള വകയുണ്ട്

സി ബി 350 യുടെ ക്രൂയ്സർ വേർഷൻ വരുന്നു
സി ബി 350 യുടെ ക്രൂയ്സർ വേർഷൻ വരുന്നു

റോയൽ എൻഫീൽഡുമായി മത്സരിക്കാൻ ഹോണ്ട ഇറക്കിയ മോഡലുകളാണ് സി ബി 350 സീരീസ്. ഒരേ എൻജിൻ വച്ച് കുറച്ചധികം മോട്ടോർസൈക്കിൾ അവതരിപ്പിക്കുന്ന എൻഫീൽഡ് തന്ത്രമാണ് ഹോണ്ടയുടെയും. റോഡ്സ്റ്റർ, സ്ക്രമ്ബ്ലെർ മോഡലുകൾക്ക് ശേഷം ഇനി എത്താൻ പോകുന്നത് ക്രൂയ്സറാണ്.

മിറ്റിയോർ 350, യെസ്‌ടി റോഡ്സ്റ്റർ എന്നീ മോഡലുകളുമായി മത്സരിക്കാൻ ഒരുങ്ങുന്ന മോഡലിന്. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ കസ്റ്റമ് മോഡലായല്ല അവതരിപ്പിക്കുന്നത്. രൂപത്തിലെ ക്രൂയ്സർ ഡിസൈൻ റിബൽ 300 മായി സാമ്യമുണ്ടാകാം. ഒപ്പം ക്രൂയ്സർ മോഡലുകളുടെ മറ്റ് വിശേഷണങ്ങൾ ആയ റിലാക്സ്ഡ് റൈഡിങ് ട്രൈആംഗിൾ, ചെറിയ പിൻ വീലുകൾ എന്നിങ്ങനെയുള്ള മാറ്റങ്ങൾ പ്രതിക്ഷിക്കാം.

honda h ness cb 350
2023 ഹോണ്ട സി ബി 350 സീരീസ് അവതരിപ്പിച്ചു.

സി ബി 350 യിൽ കണ്ട 348.36 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിൻറെ കരുത്ത് 21.07 പി എസ്, 30 എൻ എം ടോർക് എന്നിവയിൽ മാറ്റമുണ്ടാകില്ലെങ്കിലും. ക്രൂയ്സർ മോഡലുകളുടെ സ്വഭാവത്തിലേക്ക് മാറ്റുന്നതിനായി എൻജിൻ ട്യൂണിങ്ങിൽ വ്യത്യാസമുണ്ടാക്കും.

ക്രൂയ്സർ മോഡൽ തട്ടി കൂട്ട് അല്ല എന്ന് മനസ്സിലാക്കാൻ ഒരു വാർത്ത കൂടി പുറത്ത് വരുന്നുണ്ട്. അത്‌ വിലയാണ് സി ബി 350 യുമായി താരതമ്യപ്പെടുത്തുമ്പോൾ 15,000 രൂപയോളം വർദ്ധനയാണ് പ്രതീഷിക്കുന്നത്. സി ബി 350 ക്ക് ഇപ്പോൾ വില തുടങ്ങുന്നത് 1.99 ലക്ഷം രൂപയാണ്.

പ്രധാന എതിരാളികളായ മിറ്റിയോർ 350 യുടെ വില ആരംഭിക്കുന്നത് 2.07 ലക്ഷവും. യെസ്‌ടി റോഡ്സ്റ്ററിൻറെ വില ആരംഭിക്കുന്നത് 2.01 ലക്ഷവുമാണ്. ഇരു മോഡലുകളുടെയും ബി എസ് 6 വേർഷൻറെ എക്സ് ഷോറൂം വിലയാണ് താഴെ കൊടുത്തിരിക്കുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

390 യുടെ വിടവ് നികത്താൻ സ്വാർട്ട്പിലിൻ

കെ ട്ടി എം കരുത്ത് പകരുന്ന മോഡലുകളാണ് സ്വീഡിഷ് ബ്രാൻഡായ ഹസ്കി നിരയിൽ ഉള്ളത്. ഇന്ത്യയിൽ...

ഫിയറി ദി ബ്ലാക്ക് എച്ച് എഫ് ഡീലക്സ്

ഇന്ത്യയിൽ 100 സിസി മോഡലുകളിൽ വലിയ മത്സരം നടക്കുകയാണ്. വാറണ്ടി, വിലക്കുറവ് എന്നിവകൊണ്ട് ഹോണ്ട, ഹീറോയുടെ...

കുഞ്ഞൻ ഹാർലിയുടെ ബുക്കിംഗ് ആരംഭിച്ചു.

ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കാൻ ഹാർലി ഒരുക്കുന്ന കുഞ്ഞൻ മോഡലിൻറെ അൺ ഒഫീഷ്യലി ബുക്കിംഗ്...

പുത്തൻ ഡ്യൂക്ക് 390 ഉടൻ

കെ ട്ടി എം നിരയിൽ ബി എസ് 6.2 മോഡലുകളിൽ അപ്ഡേഷൻറെ കാലമാണ്. ബെസ്റ്റ് സെല്ലിങ്...