ഒരു എൻജിൻ ഉപയോഗിച്ച് ഒരുപാട് മോഡലുകൾ ഒരുക്കുന്നത് വാഹന നിർമാതാക്കളുടെ ശീലമാണ്. ജാപ്പനീസ് ഇരുചക്ര നിർമാതാക്കളായ ഹോണ്ടയും ഈ വിദ്യയിൽ മിടുക്കന്മാരാണ്. ഉദാഹരണം ഹോണ്ട 500 സിസി, ഒരു സാഹസികൻ സി ബി 500 എക്സും വരാനിരിക്കുന്ന ഒരു നേക്കഡും മാത്രമാണ് ഇന്ത്യ കണ്ടിരിക്കുന്നത്. ക്രൂയ്സർ, സ്പോർട്സ് ടൂറെർ തുടങ്ങി അർബൻ സാഹസികൻ വരെ ഈ എൻജിനുമായി യൂറോപ്പിൽ തലങ്ങും വിലങ്ങും ഓടുന്നുണ്ട്. 300 സിസി, ലിക്വിഡ് കൂൾഡ് എൻജിനുമുണ്ട് കുറച്ചധികം സഹോദരന്മാർ. എന്നാൽ സി ബി 350 യുടെ ചേട്ടൻ വരുന്നത് ഇവിടെ നിന്ന്, ഒന്നുമല്ല. യൂറോപ്പ് ആകെ കുലുക്കിയ 750 സിസി യിലാണ്.
ഇപ്പോൾ നേക്കഡ്, സാഹസികൻ എന്നിവർക്ക് പിന്നാലെ സി ബി 350 യുടെ സ്റ്റൈലിങ്ങുമായി ഒരു ക്ലാസ്സിക്കും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രീമിയം മോഡൽ ആയതിനാൽ റൌണ്ട് ഹെഡ്‍ലൈറ്റ് എൽ ഇ ഡി വെളിച്ചമായിരിക്കും പൊഴിക്കുക. ബാക്കി ഡിസൈൻ എല്ലാം സി ബി 350 യുടെ തന്നെ തുടരുമ്പോൾ . 750 യുടെ എൻജിൻ ഗൗരവം ഡിസൈനിലും പ്രതിഫലിക്കും. 755 സിസി, പാരലൽ സിലിണ്ടർ എൻജിന് കരുത്ത് 92 പി എസ് ആണ്. ഇലക്ട്രോണിക്സിലും കുറച്ചധികം കാര്യങ്ങൾ ഉണ്ടാകും. എൻജിൻ ട്യൂണിങ്ങിൽ ചെറിയ വ്യത്യാസങ്ങളും പ്രതീഷിക്കാം.
വലിയ ക്ലാസ്സിക് ബൈക്കുകളുടെ കൂടാരമായ ജാപ്പനീസ് മാർക്കറ്റ് ലക്ഷ്യമിട്ട് ആദ്യം അവതരിപ്പിക്കുന്ന മോഡലിന് പേര് ജി ബി 750 എന്നാകും. കാരണം ജാപ്പനീസ് മാർക്കറ്റിൽ നമ്മുടെ സി ബി 350 യെ വിളിക്കുന്ന പേര് ജി ബി 350 എന്നാണ്. ഇന്ത്യയിൽ എത്താൻ വലിയ സാധ്യതയുള്ള മോഡൽ കൂടിയാണ് ഇവൻ. കാരണം ജി ബി ലക്ഷ്യമിടുന്നത് കാവസാക്കിയുടെ ഇസഡ് 650 ആർ എസ്, ട്രിയംഫ് ട്രിഡൻറ്റ് 660 എന്നിവരെയാണ്.
Leave a comment