ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുള്ള ഹോണ്ട മോഡലുകളെ ഇന്ത്യയിൽ പേറ്റൻറ് ചെയ്യാറുണ്ട്. അതിൽ ലിസ്റ്റിൽ പുതുതായി എത്തിയിരിക്കുകയാണ് രണ്ടാൾ കൂടി. ഹോണ്ട നിരയിൽ അല്ലെങ്കിലും ഇന്ത്യയിൽ പരിചയമുള്ള താരമാണ് ഒന്നാമനെങ്കിൽ. രണ്ടാമത്തെ ആൾ നമ്മുക്ക് കുറച്ചു നൊസ്റ്റു ആണ്.

എൻ. എസ്. 125 എൽ. എ
ആദ്യ മോഡൽ റെജിസ്റ്റർ ചെയ്തിരിക്കുന്നത് ഹോണ്ടയുടെ ചൈനീസ് മാർക്കറ്റിൽ നിലവിലുള്ള ഒരാളെയാണ്. എൻ. എസ്. 125 എൽ. എ. എന്ന ഫാമിലി സ്കൂട്ടറാണ്. 125 സിസി കരുത്ത് പകരുന്ന ഇവന് കരുത്ത് 8.97 പി എസാണ്. 9.87 എൻ എം ടോർക് ഉത്പാദിപ്പിക്കുന്ന ഇവന് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് കരുത്ത് ടയറിൽ എത്തിക്കുന്നത
ഇന്ത്യയിൽ ഹോണ്ടയുടെ സ്കൂട്ടറുകളുടെ എണ്ണം 6 ആണ്. എന്നാൽ 125 സിസി സ്കൂട്ടറുകളുടെ നിരയിൽ വലിയ വില്പന നേടാത്തതിനാൽ ആകും ഇവനെ അവതരിപ്പിക്കുന്നത് എന്നാണ് വിലയിരുത്തൽ. അക്സസ്സ് 125 ആയിരിക്കും പ്രധാന എതിരാളി.

വിൻ എക്സ്
രണ്ടാമതായി ഇന്ത്യയിൽ ഫയൽ ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ആദ്യ കാലങ്ങളിൽ അതായത് 1997 ൽ അവതരിപ്പിച്ച സ്ട്രീറ്റിനോട് സാമ്യമുള്ള മോഡലാണ്. അന്ന് ഹോണ്ടയുടെ എക്കാലത്തെയും മികച്ച താരമായ സൂപ്പർ കബുമായി അടിസ്ഥാനപ്പെടുത്തിയാണ് എത്തിയിരുന്നത്.
ഇപ്രാവശ്യം നമ്മൾ വിഷ്ലിസ്റ്റിലുള്ള സി ബി ആർ 150 യെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരാളാളെയാണ് ഫയൽ ചെയ്തിരിക്കുന്നത് പേര് വിൻ എക്സ്. സ്ട്രീറ്റും ഇവനും തമ്മിലുള്ള പ്രധാന ചേർച്ച രണ്ടുപേരുടെ അണ്ടർബോൺ മോട്ടോർസൈക്കിൾ ആണെന്നത് തന്നെ.
വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വൻ ജനപ്രീതിയുള്ള വിഭാഗകാരാണ് അണ്ടർബോൺ മോട്ടോർസൈക്കിളുക്കൾ. അതിൽ ഒരു പെർഫോമൻസ് താരമാണ് ഇവൻ. സി ബി ആർ 150 ആറിൻറെ അതെ എൻജിൻ, ഗിയർബോക്സ്, 17 ഇഞ്ച് അലോയ് വീൽ, ബ്രേക്കിംഗ് എന്നിവ സ്വന്തമായുണ്ടെങ്കിലും കുറച്ചധികം മാറ്റങ്ങൾ ഹോണ്ട ഇവന് നൽകിയിട്ടുണ്ട്.
അതിൽ പ്രധാനമാറ്റം എൻജിൻ ട്യൂണിങ് ആണ്. 150 സിസി, ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 15.6 പി എസും ടോർക് 13.5 എൻ എം ആണ്. ഒപ്പം സസ്പെൻഷൻ മുന്നിൽ ടെലിസ്കോപിക്കും നൽകിയപ്പോൾ അണ്ടർബോൺ മോട്ടോർസൈക്കിളുകളുടെ പ്രത്യകതയായ സ്കൂട്ടറിനോട് തോന്നിക്കുന്ന സൈഡ് പാനൽ. 17 ഇഞ്ച് ടയർ ആണെങ്കിലും തടി കുറച്ചാണ് എത്തിയിരിക്കുന്നത്. ഏറോസ് 155 ൽ കണ്ട ഫൂട്ട്ബോർഡിലെ സെന്റെർ ട്ടണൽ. വലിയ ഒറ്റ പീസ് സീറ്റ് എന്നിവ ഇവനിലും എത്തുന്നുണ്ട്.
ഭാരകുറവും മികച്ച റൈഡിങ് ഡൈനാമിക്കുസും കൈപൊള്ളിക്കാത്ത ഇന്ധനക്ഷമത എന്നിവയാണ് ഇവനെ അവിടത്തെ മാർക്കറ്റിൽ ഹിറ്റാകുന്നതിൻറെ പ്രധാന കാരണം. എന്നാൽ ഇന്ത്യയിൽ ഈ മോഡലുകൾ ഹിറ്റാകുമോ എന്നത് സംശയമാണ്. പ്രധാനകാരണം ഇത്തരം മോഡലുകളുടെ പഴയ പ്രതിച്ഛായ തന്നെയാണ്.
Leave a comment