ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര നിർമാതാവായ ഹോണ്ട. തങ്ങളുടെ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അടുത്ത വർഷം ജനുവരിയിലായിരിക്കും പുതിയ ഇലക്ട്രിക്ക് മോഡൽ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തുന്നത്
അമേരിക്കൻ മാർക്കറ്റിൽ എത്തുന്ന മോഡലിൻറെ കാർട്ടൂൺ ചിത്രങ്ങൾ ഹോണ്ട പുറത്ത് വിട്ടിട്ടുണ്ട്. കാഴ്ചയിൽ ഒരു ഇലക്ട്രിക്ക് നേക്കഡ് സ്പോർട്സ് ബൈക്കാകുമെന്നാണ് തോന്നുന്നത്. പഴയ വാർത്തകൾ ചികയുകയാണെങ്കിൽ ഹോണ്ടയുടെ ഇ വി പ്ലാൻ പ്രകാരം…
2024 – 25 കാലഘട്ടങ്ങളിൽ ഹോണ്ട അമേരിക്കൻ മാർക്കറ്റിന് വേണ്ടി ഒരുക്കുന്നത് വലിയ പെർഫോമൻസ് ഇ വി കളാണെന്ന് നേരത്തെ അറിയിച്ചിരുന്നു. പെട്രോൾ മിഡ്‌ഡിൽ വൈറ്റ് സെഗ്‌മെന്റിനോട് അടുത്ത് പെർഫോമൻസ് പ്രതീഷിക്കുന്ന ഇവൻ. ഹോണ്ടയുടെ ഇപ്പോൾ തരംഗമായി മാറിയ സി ബി 750 ഹോർനെറ്റിനോട് അടുത്ത് പെർഫോമൻസ് പ്രതീഷിക്കാം. കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും 200 കിലോ മീറ്ററിന് താഴെയാകും ഇവൻറെ റേഞ്ച് എന്നാണ് സൂചന. ഒപ്പം റേസിംഗ് ട്രാക്കിലും ഇലക്ട്രിക്ക് മോഡലുകളുടെ അണിയറയിലാണ് ഹോണ്ട. ജനുവരി രണ്ടിന് ഇതിനോടനുബന്ധിച്ച് പ്രഖ്യാപനം പ്രതീഷിക്കാം. അടുത്ത വർഷം ട്രാക്കിൽ ഇലക്ട്രിക്ക് സ്പോർട്സ് ബൈക്ക് ചീറി പായിക്കാനാണ് ഹോണ്ടയുടെ ലക്ഷ്യം.
ഇന്ത്യയിലും ഇലക്ട്രിക്ക് പ്ലാനുകൾ ഉള്ള ഹോണ്ടക്ക് 2022 മുതൽ 2024 വരെ ഏഷ്യൻ മാർക്കറ്റുകളിലേക്ക് സ്കൂട്ടറുകൾക്കാണ് മുഖ്യ പരിഗണന. 5 ഓളം മോഡലുകളാണ് വരവിന് ഒരുങ്ങി നില്കുന്നത്. അതിൻറെ ഭാഗമായി ഇന്ത്യയിൽ ഹോണ്ടയുടെ ഇലക്ട്രിക്ക് മോപ്പഡ് സ്പോട്ട് ചെയ്തിരുന്നു. 2024 ഓടെ ഫ്ളക്സ് ഫ്യൂൽ ഉപയോഗിച്ച് ഓടുന്ന മോട്ടോർസൈക്കിൾ അവതരിപ്പിക്കാനും ഹോണ്ടക്ക് പദ്ധതിയുണ്ട്.
പെട്രോളും എഥനോളും ഉപയോഗിച്ച് ഓടാവുന്ന ബൈക്കുകളെയാണ് ഫ്ളക്സ് ഫ്യൂൽ മോഡൽ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്. ഹോണ്ടക്ക് ഇപ്പോൾ തന്നെ ബ്രസീലിൽ ഈ കരുത്തിൽ ഓടുന്ന ബൈക്കുകൾ വിപണിയിലുണ്ട്. ഇന്ത്യയിൽ സ്പോട്ട് ചെയ്‌ത എക്സ് ആർ ഇ 300, ബ്രസീലിയൻ മാർക്കറ്റിൽ നിലവിലുള്ള 160 സിസി കമ്യൂട്ടർ സി ജി 160 എന്നിവരെ പവർ ചെയ്യുന്നത് ഫ്ളക്സ് ഫ്യൂലാണ്. എന്നാൽ ഇന്ത്യയിൽ ആദ്യത്തെ ഫ്ളക്സ് ഫ്യൂൽ ടെക്നോളോജിയോടെ എത്തുന്ന ബൈക്ക് അപ്പാച്ചെ ആർ ട്ടി ആർ 200 ഇ 100 എന്ന മോഡലാണ്.
ഇതിനൊപ്പം 15 ഓളം ഇലക്ട്രിക്ക് മോഡലുകളാണ് ഹോണ്ടയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. മറ്റൊരു ജാപ്പനീസ് കൊമ്പന്മാരായ കവാസാക്കിയും ഇലക്ട്രിക്കിന് പുറമേ മറ്റ് ഇന്ധനങ്ങളിലും ബൈക്ക് ഓടിക്കാനുള്ള ശ്രമത്തിലാണ്.
Leave a comment