ചൊവ്വാഴ്‌ച , 28 നവംബർ 2023
Home international സി ബി 350 യുടെ വല്യേട്ടൻ വരുന്നു
international

സി ബി 350 യുടെ വല്യേട്ടൻ വരുന്നു

ഇ ഐ സി എം എ 2023 ലെ ഹോണ്ട താരങ്ങൾ

honda in eicma 2023
honda in eicma 2023

കവാസാക്കി തങ്ങളുടെ ആദ്യത്തെ നിൻജ ബൈക്കിനെ കളത്തിൽ ഇറക്കാൻ ഒരുങ്ങുമ്പോൾ. ഹോണ്ടയിലുമുണ്ട് ഒരു ക്ലാസ്സിക് താരം. ഇ ഐ സി എം എ 2023 ൽ എത്തുന്നത് മറ്റാരുമല്ല, നമ്മുടെ നാട്ടിലെ റോയൽ എൻഫീൽഡിൻറെ എതിരാളിയായ സി ബി 350 യുടെ 750 വേർഷനാണ്.

കാഴ്ചയിൽ സി ബി 350 യോട് ഏറെ സാമ്യമുണ്ടാകാൻ സാധ്യതയുള്ള ഇവന്. എൻജിൻ സൈഡിൽ ഒരു കരുത്തനെ ആണ് ഒളിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിച്ച ട്രാൻസ്ലപ് 750 യുടെ എൻജിനാണ് ഇവൻറെ ഹൃദയം. കൂടുതൽ വിവരങ്ങൾക്കായി ഇന്ന് ഉച്ചവരെ കാത്തിരുന്നാൽ മതി.

750 സീരിസിൽ ഇവിടം കൊണ്ടും തീരുന്നില്ല. യമഹയുടെ ആർ 7 ന് ബദലായി വരുന്നത് സി ബി ആർ 750 ആർ ആണ്. ഹോണ്ട സി ബി ആർ 600 ആർ ആറിനോട് ചേർന്നാണ് ഡിസൈൻ വരാൻ സാധ്യത.ഇവർക്ക് കൂട്ടായി ഒരു ലിറ്റർ ക്ലാസ്സ് നേക്കഡ് സ്പോർട്സ് ബൈക്കുമുണ്ട്. അത് സി ബി 1000 ആറിൻറെ 2024 എഡിഷനാണ്.

കഴിഞ്ഞ വർഷം എത്തിയ ഹോണ്ടയുടെ 750 നിര കൊഴുക്കുമ്പോൾ. സുസുക്കി വെറുതെ ഇരിക്കുന്നത് എങ്ങനെ. അതുപോലെ തന്നെ യമഹ ഒരു ലെവൽ കൂടി കളി ഉയർത്തുകയാണ്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെ ട്ടി എം ആഡ്വഞ്ചുവർ 790 തിരിച്ചെത്തുന്നു

കെ ട്ടി എം നിരയിൽ 2019 ലാണ് എ ഡി വി 790 അമേരിക്കയിൽ എത്തുന്നത്....

കറുപ്പിൽ കുളിച്ച് ബി എസ് എയും

650 ട്വിൻസിനോട് മത്സരിക്കാൻ ക്ലാസ്സിക് ലെജൻഡ് ( മഹീന്ദ്ര ) തിരിച്ചു കൊണ്ടുവന്ന ബ്രാൻഡ് ആണ്...

ഭീകരൻ ആർ എസ് 457 അണിയറയിൽ

അപ്രിലിയയുടെ ആർ എസ് നിര ജനിച്ചിരിക്കുന്നത് ട്രാക്കിൽ നിന്നാണ്. അത് 125 മുതൽ 1100 സിസി...

ട്ടി വി എസ് യൂറോപ്പിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇരുചക്ര ബ്രാൻഡ് ആണ് ട്ടി വി എസ്. ഇന്ത്യയിൽ മാത്രമല്ല...