ഇന്ത്യയിൽ വലിയ കുതിപ്പിന് ഒരുങ്ങുന്ന ഹോണ്ടയുടെ 2022 ഡിസംബറിലെ വില്പനയിൽ വലിയ ഇടിവ്. 34% ഇടിഞ്ഞപ്പോൾ നവംബറിനെ അപേക്ഷിച്ച് 1.2 ലക്ഷം യൂണിറ്റുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതിന് പ്രധാന കാരണം ഹോണ്ടയുടെ തലയായ ആക്റ്റിവയുടെ ഇടിവാണ്.
2022 ലെ ഏറ്റവും കുറവ് വിൽപ്പനയാണ് ആക്റ്റിവ നടത്തിയിരിക്കുന്നത്. നവംബർ മാസത്തെ അപേക്ഷിച്ച് ഏകദേശം 55% വില്പന കുറഞ്ഞു. നവംബർ മാസത്തിൽ 175,084 യൂണിറ്റ് വില്പന നടത്തിയപ്പോൾ ഡിസംബറിൽ അത് 96,451 യൂണിറ്റിലേക്ക് മൂക്ക് കുത്തി. 2021 ഡിസംബറിലും വില്പനയിൽ ഈ ഇടിവ് ഉണ്ടായിരുന്നു. എന്നാൽ ഇത്ര താഴേക്ക് വന്നിരുന്നില്ല. ഇതാണ് 100 സിസി യിൽ ബോംബ് പൊട്ടിക്കാൻ ഹോണ്ട ഒരുങ്ങുന്നതിനുള്ള കാരണം.
ഹോണ്ടയുടെ മറ്റ് മോഡലുകൾ നോക്കിയാലും നവംബറിനെ അപേക്ഷിച്ച് ഇടിവാണ്. ആകെ കരുത്ത് കാട്ടിയത് ഡിയോ മാത്രമാണ്. ഏറ്റവും തകർച്ച നേരിട്ടത് എക്സ് ബ്ലേഡ് , 69%. സാഹസികരുടെ കാലമാണെങ്കിലും സി ബി 200 എക്സ് വില്പനയിൽ തളരുകയാണ്. ഒറ്റ യൂണിറ്റ് പോലും വിൽക്കാൻ കഴിയാതെയാണ് ഡിസംബർ മാസം അവസാനിപ്പിച്ചത്. ഇവൻറെ നേക്കഡ് താരമായ ഹോർനെറ്റ് 2.0 വലിയ ഇടിവ് നേരിട്ടെങ്കിലും മൂന്നക്കം കണ്ടിട്ടുണ്ട് എന്നുള്ളത് ഒരാശ്വാസമാണ്.
ഡിസംബർ മാസത്തെ വില്പന നോക്കാം
മോഡൽസ് | ഡിസം. | നവം. 22 | വ്യത്യാസം | % |
ആക്റ്റിവ | 96451 | 175084 | -78633 | -44.9 |
ഷൈൻ | 87760 | 114965 | -27205 | -23.7 |
ഡിയോ | 20615 | 16102 | 4513 | 28.0 |
യൂണികോൺ 160 | 17335 | 28729 | -11394 | -39.7 |
ലിവോ | 4587 | 6089 | -1502 | -24.7 |
ഡ്രീം | 3303 | 4613 | -1310 | -28.4 |
സിബി 350 | 1022 | 2032 | -1010 | -49.7 |
ഗ്രേസിയ | 976 | 2579 | -1603 | -62.2 |
ഹോർനെറ്റ് 2.0 | 681 | 1655 | -974 | -58.9 |
എക്സ് ബ്ലേഡ് | 373 | 1233 | -860 | -69.7 |
സിബി 300 ആർ | 48 | 367 | -319 | -86.9 |
സിബി 200 എക്സ് | 0 | 93 | -93 | -100.0 |
സിബി 500 | 0 | 0 | 0 | 0.0 |
650 ട്വിൻസ് | 0 | 11 | -11 | -100.0 |
സി ബി 1000 ആർ | 0 | 0 | 0 | 0.0 |
ആഫ്രിക്ക ട്വിൻ | 0 | 0 | 0 | 0.0 |
ജി എൽ 1800 | 0 | 1 | -1 | -100.0 |
ആകെ | 233151 | 353553 | –120402 | –34.1 |
Leave a comment