ഹോണ്ട ഇന്ത്യയിൽ വ്യത്യസ്തമായി മോഡലുകൾ ഒന്നും അവതരിപ്പിക്കില്ലെങ്കിലും. ഇന്റർനാഷണൽ മാർക്കറ്റിൽ കളി വേറെ ലെവലാണ്. പല വെറൈറ്റി മോഡലുകളും അവിടെയുണ്ട്. ആ നിരയിൽ അവസാനമായി എത്തിയതാണ് ക്രൂയ്സർ റിബേലിൽ നിന്ന് ജന്മം എടുത്ത അർബൻ സ്ക്രമ്ബ്ലെർ സി എൽ 500. കഴിഞ്ഞ വർഷം നടന്ന ഇ ഐ സി എം എ 2022 ൽ അവതരിപ്പിച്ച ഇവൻ. യൂറോപ്യൻ റോഡുകൾ കിഴടക്കാൻ ഉടൻ എത്തുകയാണ്.
ഇന്ത്യയിൽ ഏതിലെങ്കിലും ഇന്ത്യയിൽ നിലവിലുള്ള ഒരാളുമായാണ് അവിടെ മത്സരം. ബെനെല്ലിയുടെ സ്ക്രമ്ബ്ലെർ ലിയോൺസിനോ 500 നാണ് ആ ഭാഗ്യം ലഭിച്ചത്. ഇന്ത്യയിലെ പോലെ അവിടെയും ഹോണ്ടയുടെ മോഡലുകൾക്കാണ് വിലയിൽ ചെറിയ മുൻതൂക്കം. 5.98 ലക്ഷം രൂപയാണ് സി എൽ 500 ൻറെ വില. ലിയോൺസിനോ 500 ന് 5.78 ലക്ഷം രൂപയും. ഇന്ത്യൻ രൂപയുമായി തട്ടിച്ച് നോക്കുമ്പോൾ യൂ കെ യിലെ എക്സ് ഷോറൂം വിലയാണിത്.

സി എൽ 500 ൻറെ ഹൈലൈറ്റുകളിലേക്ക് കടന്നാൽ. നമ്മൾ സി ബി 500 എക്സിൽ കണ്ട അതെ 471 സിസി, പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ തന്നെയാണ് ഇവനും ജീവൻ നൽകുന്നത്. കരുത്ത് 46 ബി എച്ച് പി യും ടോർക് 43.4 എൻ എം വുമാണ്. ക്രൂയ്സറായ റിബൽ 500 നെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കുന്ന ഇവന് അപ്സെറ്റ് എക്സ്ഹൌസ്റ്റ്, ഉയർന്ന ഹാൻഡിൽ ബാർ, 17 ഇഞ്ച് അലോയ് വീലോട് കൂടിയ മുൻ ടയർ. എന്നിവ നഗരത്തിൽ ഓടിക്കാവുന്ന ഒരു സ്ക്രമ്ബ്ലെർ എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്.
യൂറോപ്പിൽ വലിയ കുടുംബം ആണെങ്കിലും ഇന്ത്യയിൽ സി ബി 500 എക്സ് മാത്രമാണ് 500 സിസി യിൽ എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പിൻവലിച്ച 500 എക്സ് ഈ വർഷം പകുതിയോടെ വിപണിയിൽ തിരിച്ചെത്തും. എന്നാൽ ഇത്തവണ ഒരാൾ കൂടി ഉണ്ടാകുമെന്നു സൂചനയുണ്ട്. ഇടക്കാലത്ത് ഹോണ്ടയുടെ 500 സിസി മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു എന്ന് പറഞ്ഞ് ഇന്ത്യക്കാരെ വെറുതെ ഒന്ന് മോഹിപ്പിച്ചിരുന്നു.
Leave a comment