ലോകം മുഴുവൻ സാഹസിക തരംഗം ആഞ്ഞടിക്കുകയാണ്. സാഹസികരിൽ എല്ലാവരും എത്തിനിൽകെ അവിടെയും പരീക്ഷണങ്ങളിലേക്ക് നീങ്ങി തുടങ്ങി. അതിനുള്ള ഉത്തമ ഉദാഹരമാണ് ഹോണ്ടയുടെ സി എൽ സീരീസ്. ഇ ഐ സി എം എ 2022 ൽ സാഹസികരുടെ വലിയ നിര ഉണ്ടായിരുന്നു. എന്നാൽ ഹോണ്ടയുടെ ക്രൂയ്സർ റിബൽ 500 നെ അടിസ്ഥാനപ്പെടുത്തി അവതരിപ്പിച്ച സി എൽ 500 ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.
500 ൻറെ അതെ പാത പിന്തുടർന്ന് എത്തുന്ന സി എൽ 300. ഒരു പക്കാ ഓഫ് റോഡർ അല്ല. ഉയർന്നിരിക്കുന്ന ഹാൻഡിൽ ബാർ, 790 എം എം ഉയരമുള്ള ഒറ്റ പീസ് സീറ്റ്, സീറ്റിനോട് ചേർന്നിരിക്കുന്ന എക്സ്ഹൌസ്റ്റ്, 169 എം എം ഗ്രൗണ്ട് ക്ലീറൻസ്. എന്നിവയിലെത്തിക്കാൻ പരിഷ്ക്കരിച്ച സബ് ഫ്രെയിം എന്നിവ ഇവനെ ചെറിയ ഓഫ് റോഡിലേക്ക് ഒക്കെ ഇറക്കാന് സഹായിക്കും.

ഒപ്പം ചെറിയ ഓഫ് റോഡിങ്ങിന് ഒരുങ്ങുന്ന ഇവന് റിബേലിൻറെ ചെറിയ 16 ഇഞ്ച് തടിച്ച ടയറുകൾക്ക് പകരം 19/ 17 ഇഞ്ച് അലോയ് വീലോട് കൂടിയ ഡ്യൂവൽ പർപ്പസ് ട്യൂബിലെസ്സ് ടയർ. തടി കുറച്ച ഇന്ധന ടാങ്ക് എന്നിവ സ്റ്റാൻഡേർഡ് വാരിയേറ്റിന് നൽകിയപ്പോൾ. പ്രീമിയം വാരിയന്റിന് ഉയർന്ന മുൻ മഡ്ഗാർഡ്, ഹാൻഡ് ഗാർഡ്, ഹെഡ്‍ലൈറ്റ് കവിൾ എന്നിവ നൽകി കുറച്ചു കൂടി സാഹസികനാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ കാണുന്ന സി ബി 300 ആറിൻറെ എൻജിൻ തന്നെയാണ് ഇവനും കരുത്ത് പകരുന്നത്. എന്നാൽ കരുത്തിൽ വലിയ വെട്ടികുറക്കലുകൾ നടത്തിയിട്ടുണ്ട്. 286 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, സി ബി 300 ആറിൽ ഉല്പാദിപ്പിക്കുന്നത് 31 പി എസ് ആണെങ്കിൽ. സി എൽ 300 ന് 26 പി എസ് മാത്രമാണ്. ടോർകിലും അതുപോലെ തന്നെ 23.5 എൻ എം സി ബി 300 ആറിലെങ്കിൽ പുതിയ പരീക്ഷണത്തിന് 24 എൻ എം മാത്രമാണ്. വിലയുടെ കാര്യം ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല.
റിബൽ ഇന്ത്യയിൽ എത്താത്തതിനാൽ ഇവൻ ഇന്ത്യയിൽ എത്താൻ സാധ്യത വളരെ കുറവാണ്. എന്നാൽ ഇവൻറെ ഡിസൈൻ ഭാവിയിൽ സി ബി 350 യിൽ പ്രതീഷിക്കാം.
Leave a comment