സൂപ്പർ സ്പോർട്ട് ബൈക്കുകൾക്ക് പ്രിയം കുറഞ്ഞു വരുകയാണ്. മിക്ക്യ ബ്രാൻഡുകളും സൂപ്പർ സ്പോർട്ട് നിരയിൽ നിന്ന് പിൻവാങ്ങുമ്പോൾ, ഒറ്റക്ക് കേമനായി വിലസുകയാണ് കവാസാക്കി. തങ്ങളുടെ 250, 400, 600, 1000, 1400 സിസി മോഡലുകൾ സൂപ്പർ സ്പോർട്ട് സെഗ്മെന്റിൽ ഇപ്പോൾ നിലവിലുണ്ട്.
കവാസാക്കിയെ വെല്ലുവിളിച്ചുകൊണ്ട് ഇപ്പോൾ എത്തിയിരിക്കുന്നത് ഹോണ്ടയാണ്. തങ്ങളുടെ 250, 400 സിസി മോഡലുകളെ തിരിച്ചു കൊണ്ടുവരാൻ നിൽക്കുന്ന ഹോണ്ട. ചെറിയൊരു വിടവ് കൂടി നികത്തുകയാണ്. ഇപ്പോൾ ജപ്പാൻ, അമേരിക്കൻ മാർക്കറ്റുകളിൽ മാത്രം നിലവിലുള്ള സി ബി ആർ 600 ആർ ആറിനെ.

യൂറോപ്പിൽ എത്തിക്കാൻ ഒരുങ്ങുകയാണ് എന്നാണ് ഇപ്പോൾ കിട്ടുന്ന വാർത്ത. ഈ നീക്കത്തിന് വഴി മരുന്നായത് ജപ്പാനിലെ പുതിയ മലിനീകരണ ചട്ടമാണ്. ഇത് ഏതാണ്ട് യൂറോപ്പിൽ ഇപ്പോൾ നിലവിലുള്ള യൂറോ 5 മലിനീകരണ ചട്ടത്തിന് അടുത്ത് വരും.
ഈ മലിനീകരണ ചട്ടമുള്ള എൻജിൻ അവതരിപ്പിക്കുന്നതോടെ ഒൻപത് വർഷത്തെ ഇടവേളക്ക് ശേഷം. 600 ആർ ആർ യൂറോപ്പിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ചെറിയൊരു വിഷമവും ഇതിന് പുറകിലായി പുകയുന്നുണ്ട്.

അത് പുതിയ മലിനീകരണ ചട്ടം എത്തുന്നതോടെ. ഇസഡ് എക്സ് 6 ആറിനെ പോലെ 600 ആറിനും കരുത്ത് കുറയുമോ എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്. 2024 എഡിഷൻ ഇസഡ് എക്സ് 6 ആറിന് 10 എച്ച് പി യോളമാണ് നഷ്ടപ്പെട്ടത്.
ഹോണ്ടയുടെ 600 സൂപ്പർ സ്പോർട്ടിൻറെ ഇപ്പോഴത്തെ സ്പെക്ക് നോക്കിയാൽ. 599 സിസി, ലിക്വിഡ് കൂൾഡ്, ഇൻലൈൻ 4 സിലിണ്ടർ ഹൃദയമാണ് ഇവൻറെ പവർ പ്ലാൻറ്റ്. 14,000 ആർ പി എമ്മിൽ 121 പി എസ് കരുത്തും, 11,500 ആർ പി എമ്മിൽ 65 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.
മറ്റ് ഹൈലൈറ്റുകൾ ഇവയൊക്കെയാണ്.
- ഡ്യൂവൽ എൽ ഇ ഡി ഹെഡ്‍ലൈറ്റ്
- വിങ്ലൈറ്റ്‌സ്
- ടൈൽ സെക്ഷന് താഴെ നിൽക്കുന്ന എക്സ്ഹൌസ്റ്റ്
- 6 സ്പീഡ് ട്രാൻസ്മിഷൻ
- യൂ എസ് ഡി ഫോർക്ക് // മോണോ സസ്പെൻഷൻ
- 120, 180 സെക്ഷൻ ടയർ
- ട്ടി എഫ് ട്ടി മീറ്റർ കൺസോൾ
- റൈഡിങ് മോഡ്
- 194 കെ ജി ഭാരം

ഇവിടെയും വിലയുടെ കാര്യത്തിൽ കോംപ്രമൈസ് ഇല്ല. 600 സിസി സൂപ്പർ സ്പോർട്ടിൻറെ ജപ്പാനിലെ വില 1,606,000 യെൻ ആണ്. ഇന്ത്യൻ രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 9.18 ലക്ഷം രൂപ. ഇന്ത്യയിൽ എത്തുമ്പോൾ അത് 16 ലക്ഷത്തിന് മുകളിൽ വരും.
ഇത്രയും വിലക്ക് പിന്നിലെ കഥ എന്തെന്നാൽ അവിടെ ആഫ്രിക്ക ട്വിനിനും ഇവനും ഒരേ വിലയാണ്. ഇവിടെ 16 ലക്ഷം രൂപയാണ് സാഹസികൻറെ വില വരുന്നത്. അതുകൊണ്ട് തന്നെ ഇവൻ ഇന്ത്യയിൽ എത്തുന്ന കാര്യം സംശയമാണ്.
- 2024 ഇസഡ് എക്സ് 6 ആർ പരുക്കുകളോടെ
- ഹോണ്ടയുടെ ക്വാർട്ടർ ലിറ്റർ 4 സിലിണ്ടർ വരുന്നു.
- 4 സിലിണ്ടറുമായി സി ബി ആർ 250 ട്രിപ്പിൾ ആർ
- കരുത്ത് കൂട്ടാനൊരുങ്ങി സി ബി ആർ 250 ആർ ആർ
എന്നാൽ ചെറിയ ഒരു സാധ്യതയുള്ളത്. പുതിയ ഇസഡ് എക്സ് 6 ആർ ഇന്ത്യയിൽ അടുത്ത വർഷം എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതേ വഴിയിൽ ഇവനും എത്തുമായിരിക്കും.
Leave a comment