ഇന്ത്യയിൽ ഹോണ്ട സി ബി ആർ 250 ആർ ആറിൻറെ ഡിസൈൻ പാറ്റൻറ്റ് ചെയ്തത് മുതൽ ഇന്ത്യക്കാർ വളരെ ത്രില്ലിലാണ്. എന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ കളി വേറെ ലെവെലിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. കൈവിട്ടുപോയ 250 സിസിയിലെ കരുത്തൻ പട്ടം തിരിച്ചു പിടിക്കാനായി ഹോണ്ട ഇറങ്ങുകയാണ്.

സി ബി ആർ 250 ആർ ആറിന് കവാസാക്കി 4 സിലിണ്ടർ ഇസഡ് എക്സ് 25 ആറുകൊണ്ട് മറുപടി കൊടുത്തപ്പോൾ. ആ നാണയത്തിൽ തിരിച്ചടിക്കാനാണ് ഹോണ്ടയുടെയും നീക്കം. അതിനായി സി ബി ആർ 250 ആർ ആർ – ആറിനെ രംഗത്തിറക്കാനാണ് ഹോണ്ടയുടെ പ്ലാൻ.
ഈ വാർത്തയിലേക്ക് വെളിച്ചം വീശുന്ന,ചില വിവരങ്ങൾ ഇപ്പോൾ ലീക്ക് ആയിട്ടുണ്ട്. ഓഫീഷ്യൽ ബ്രോഷർ ആണ് ലീക്ക് ആയിരിക്കുന്നത്.
250 സിസി യുദ്ധം

ആദ്യം ഫ്ലാഷ് ബാക്കിലേക്ക് പോകാം. കുഞ്ഞൻ മോഡലുകളുടെ വലിയ പോരാട്ടം നടക്കുന്ന ഇന്തോനേഷ്യ പോലെയുള്ള ഏഷ്യൻ മാർക്കറ്റിൽ. ക്വാർട്ടർ ലിറ്റർ എൻജിനിൽ രാജാവായി വാഴുകയായിരുന്ന സി ബി ആർ 250 ആർ ആർ .13,000 ആർ പി എമ്മിൽ 42 പി എസ് കരുത്ത് പുറത്തെടുതിരുന്നു.
ഹോണ്ടയുടെ 250 സിസി, ലിക്വിഡ് കൂൾഡ് എൻജിനെ മലത്തി അടിക്കാൻ നിൻജ 250 ക്ക് സാധിക്കാതെ വന്നതോടെ. കവാസാക്കി ഇറക്കിയ വജ്രായുധമാണ് ഇസഡ് എക്സ് 25 ആർ. 17,000 ആർ പി എമ്മിൽ 50 പി എസ് ആണ് 25 ആർ പുറത്തെടുക്കുന്ന കരുത്തെങ്കിൽ.

250 ആർ ആർ – ആറിൻറെ വിശേഷങ്ങൾ
ഇവനെ തകർക്കാൻ ഹോണ്ട ഒരുക്കുന്ന താരം കുറച്ചു പേശകാണ്. 20,000 ആർ പി എമ്മിൽ 55 പി എസ് ആണ് സി ബി ആർ 250 ട്രിപ്പിൾ ആറിൻറെ കരുത്ത്. പുതിയ എൻജിനൊപ്പം ഇവന് വേണ്ടി കുറച്ചധികം പുതിയ കാര്യങ്ങളും ഹോണ്ട നൽകിയിട്ടുണ്ട്.

പേരുപോലെ തന്നെ ഡിസൈനും സി ബി ആർ 1000 ട്രിപ്പിൾ ആറുമായി വലിയ സാമ്യമുണ്ട്. ഇരട്ട ഹെഡ്‍ലൈറ്റ് യൂണിറ്റ് അതിന് നടുവിലെ എയർ ഇൻട്ടേക്ക്, തടിച്ച ഇന്ധനടാങ്ക്, സ്പ്ലിറ്റ് സീറ്റ് എന്നിവ ഒരു സൂപ്പർ സ്പോർട്ടിന് പറ്റിയ തരത്തിൽ തന്നെ.
പിന്നിലെ ടൈൽ സെക്ഷൻ ഹോണ്ടയുടെ എച്ച് ഡിസൈനിലാണ് എന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഡിസൈനിൽ മാത്രമല്ല 2 സിലിണ്ടർ കൂടി എത്തുമ്പോൾ ഷാസിയിലും മാറ്റം വരണമല്ലോ. 250 ആർ ആറിലെ ഡയമണ്ട് ഫ്രെമിന് പകരം സ്റ്റീൽ ട്യൂബ് ബ്രിഡ്ജ് ഫ്രെമിലാണ് ഇവനെ ഒരുക്കി എടുത്തിരിക്കുന്നത്.

പുതിയ നാരൗ സ്വിങ് ആം, വെർട്ടിക്കൽ ലിങ്കെജ് മോണോ സസ്പെൻഷൻ എന്നിവക്കൊപ്പം ട്ടി എഫ് ട്ടി മീറ്റർ കൺസോളും ഇവൻറെ മാറ്റങ്ങളുടെ ലിസ്റ്റിൽ പെടുത്താവുന്നതാണ്. 2024 ഓടെയായിരിക്കും ഇവൻ വിപണിയിൽ എത്താൻ സാധ്യത.
- ഹോണ്ടയുടെ ക്വാർട്ടർ ലിറ്റർ 4 സിലിണ്ടർ വരുന്നു.
- 10 വർഷം പിന്നിട്ട നിൻജ 250
- കരുത്തിൽ വർദ്ധനയുമായി സി ബി ആർ 250 ആർ ആർ
- ഇരട്ടസിലിണ്ടർ യുദ്ധം
ഹോണ്ട ഇവിടം കൊണ്ടും കളി നിർത്താൻ പ്ലാൻ ഇല്ല എന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഈ ഷാസിയിൽ തന്നെയാകും ഇസഡ് എക്സ് 4 ആറിൻറെ എതിരാളിയും എത്തുന്നത്.
Leave a comment