കുഞ്ഞൻ മോഡലുകൾ ഇഷ്ട്ടപ്പെടുന്നവരുടെ ഇഷ്ട്ട മാർക്കറ്റ് ആണ് ഇന്തോനേഷ്യ. തങ്ങളുടെ മോഡലുകളുടെ പരമാവധി കരുത്ത് പുറത്തെടുക്കുന്ന ഇവിടെയാണ്. എന്നാൽ ഓരോ മാർക്കറ്റിന് അനുസരിച്ച് കരുത്തിൽ മാറ്റം ഉണ്ടാകും. അങ്ങനെ കരുത്ത് കുറഞ്ഞ മാർക്കറ്റുകളിൽ ഒന്നാണ് മലേഷ്യ.
അവിടെ ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയ സി ബി ആറിൻറെ 2023 എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ്. വലിയ മാറ്റങ്ങൾ ഒന്നും ഇല്ലെങ്കിലും ഞെട്ടിക്കുന്ന തരത്തിലാണ് ഹോണ്ട ഇവനെ ഒരുക്കിയിരിക്കുന്നത്. നീല നിറത്തിനൊപ്പം ഷൈഡിങ് മഞ്ഞ നിറത്തിലാണ്.
- പുതിയ മാറ്റങ്ങളുമായി സി ബി 190 എക്സ്
- സി ബി ആർ 250 ആർ ആറും ഇന്ത്യയിലേക്ക്
- ഹോണ്ട സി എൽ 300 ഇന്ത്യയിലേക്ക്
സി ബി ആർ 250 ആർ ആറിൻറെ അതേ ഡിസൈനിലാണ് പുത്തൻ തലമുറ സി ബി ആർ 150 ആർ ഇപ്പോഴുള്ളത്. ടാങ്ക്, ഫയറിങ്, സീറ്റിൻറെ സൈഡ് കവിൾ എന്നിവ എല്ലാം നില നിറത്തിലാണ്. ഫയറിങ്ങിലെ എയർ ഇൻട്ടെക്ക്, സ്പ്ലിറ്റ് സീറ്റിനിടയിലും മഞ്ഞ നിറമാണ് നൽകിയിരിക്കുന്നത്.
ഇനി എൻജിനിലേക്ക് കടന്നാൽ 149,16 സിസി, ഡി ഓ എച്ച് സി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടറാണ് ഇന്തോനേഷ്യയിലും. എന്നാൽ കരുത്ത് 17.1 പി എസ് ആണെങ്കിൽ മലേഷ്യയിൽ 16 പി എഎസിലേക്ക് കുറഞ്ഞു. ടോർക്കിലും കുറവുണ്ട് 14.4 ൽ നിന്ന് 13.7 എൻ എം ആണ് മലേഷ്യയിലെ 150 ആർ പുറത്തെടുക്കുന്നത്.
6 സ്പീഡ് ട്രാൻസ്മിഷനും, 100,130 സെക്ഷൻ ടയറുകളും, ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകളുമാണ്. മുന്നിൽ യൂ എസ് ഡി ഫോർക്കും പിന്നിൽ മോണോ സസ്പെൻഷനും. വിലയിലേക്ക് കടന്നാൽ മലേഷ്യയിൽ ഇവൻറെ വില 13,299 മലേഷ്യൻ റിങ്കത്ത് ആണ്. ഇന്ത്യൻ രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 2.34 ലക്ഷത്തിന് അടുത്തു വരും.
Leave a comment