ഇപ്പോൾ തരംഗമായിരിക്കുന്ന ലോകേഷ് കനകരാജിൻറെ സിനിമാറ്റിക് യൂണിവേഴ്‌സ് പോലെ. ഹോണ്ടക്കും ചെറിയൊരു യൂണിവേഴ്‌സുണ്ട്. അതാണ് 150 സിസി ലിക്വിഡ് കൂൾഡ് എൻജിനുമായി എത്തുന്ന മോട്ടോർസൈക്കിളുകളുടെ യൂണിവേഴ്‌സ്, അതിൽ ആരൊക്കെ ഉണ്ടെന്നു നോക്കാം.
ഒരാൾ പോലും ഇന്ത്യയിൽ ഇല്ല എന്നതാണ് ഇതിലെ മറ്റൊരു സത്യം. മറ്റൊരു യൂണിവേഴ്‌സ് അല്ലേ അതുകൊണ്ട് ഇന്തോനേഷ്യയിൽ നടക്കുന്ന കഥയാണ്. എന്നാൽ ചിലരെയെങ്കിലും ഇന്ത്യയിൽ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ വില്പന നിർത്തി പോയ ഒരാളിൽ നിന്ന് തുടങ്ങാം.

ഒരാളെ പേര് പറഞ്ഞാൽ അറിയുമെങ്കിലും കാഴ്ചയിൽ ആളെ മനസ്സിലാകാൻ കുറച്ചു ബുദ്ധിമുട്ടാണ്. അതിന് കാരണം 2012 മുതൽ 2017 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന സി ബി ആർ 150 ആറിൽ നിന്ന് കുറെയധികം മാറി. ക്വാർട്ടർ ലിറ്റർ നിരയിലെ റോളക്സ് ആയ 250 ആർ ആറിൻറെ ഡിസൈനിലാണ് പുത്തൻ 150 ആർ എത്തുന്നത്.
പേരു സൂചിപ്പിക്കുന്നത് പോലെ ഇതിൽ ഉള്ള എല്ലാവർക്കും ഒരേ എൻജിൻ തന്നെയാണ്. 150 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, ഡി ഓ എച്ച് സി, എൻജിനും. കരുത്ത് ടയറിൽ എത്തിക്കുന്നത് 6 സ്പീഡ് ട്രാൻസ്മിഷൻ വഴിയാണ്.
എന്നാൽ ഓരോ ആളുകളുടെയും സ്വഭാവം അനുസരിച്ച് എൻജിൻ കരുത്തിലും അളവുകളിലും മാറ്റം വരും.
ആദ്യം കുഞ്ഞൻ റോളക്സ് സി ബി ആർ 150 ആറിൻറെ കാര്യം എടുത്താൽ. ഈ എൻജിൻ ഇവിടെ കരുത്ത് പകരുന്നത് 17.1 പി എസ് ആണ്. ടോർക്ക് 14.4 എൻ എം വും.
100 // 130 സെക്ഷൻ ടയർ, പെറ്റൽ ഡിസ്ക് ബ്രേക്കുകൾ, യൂ എസ് ഡി // മോണോ സസ്പെൻഷൻ, 782 എം എം സീറ്റ് ഹൈറ്റ്, 160 എം എം ഗ്രൗണ്ട് ക്ലീറൻസ്, 137 കെജി ആകെ ഭാരം എന്നിവയാണ്. അളവ് സ്പെസിഫിക്കേഷനിലെ ഉള്ളടക്കം.
- കരുത്തു കുറഞ്ഞ സി ബി ആറിന് പുതിയ നിറം
- പുതിയ മാറ്റങ്ങളുമായി സി ബി 190 എക്സ്
- സി ബി ആർ 250 ആർ ആറും ഇന്ത്യയിലേക്ക്
റോളക്സിൻറെ നേക്കഡ് സഹോദരൻ
ആർ 15 ന് എം ട്ടി 15 പോലെ സി ബി ആർ 150 ആറിനുമുണ്ട് ഒരു നേക്കഡ് സഹോദരൻ. ഇവിടെയും പേര് കേൾക്കുമ്പോൾ ചെറിയ ലഡ്ഡു പൊട്ടുമെങ്ങിലും മുഴുവനായി കേൾക്കുന്നതോടെ അതും മാറും. പേര് ഇതാണ് സി ബി 150 ആർ സ്ട്രീറ്റ് ഫയർ.
എം ട്ടി 15 നെ പോലെ സ്‌പോർട്ടി നേക്കഡ് വേർഷൻ അല്ല ഇവൻ. കുറച്ചു കമ്യൂട്ടർ, കുറച്ചു സ്‌പോർട്ടി എന്നിങ്ങനെയാണ് ഇവനെ ഒരുക്കിയിരിക്കുന്നത്. അതിന് കാരണം നാളത്തെ എപ്പിസോഡിൽ പറയാം. കുറച്ചധികം മോഡലുകൾക്കുള്ള മറുപടിയാണ് ഇദ്ദേഹം.

ഇനി ഡിസൈനിലേക്ക് കടന്നാൽ നമ്മുടെ എഫ് സി യുടെ ആദ്യ തലമുറ മോഡലിനെ പോലെയാണ്. ഹെഡ്‍ലൈയ്റ്റ്, തടിച്ച ഇന്ധനടാങ്ക്, ഒറ്റ പീസ് സീറ്റ്, എന്നിങ്ങനെയാണ് ഡിസൈനിലെ വിശേഷങ്ങൾ. എന്നാൽ സീറ്റ് ഹൈറ്റ്, ഗ്രൗണ്ട് ക്ലീറൻസ് എന്നിവയിൽ സി ബി ആർ 150 യിൽ നിന്ന് ചെറിയ വർദ്ധനയുണ്ട്.
795 // 164 എം എം ആണ് ഇവന് വന്നിരിക്കുന്നത്. എൻജിൻ സൈഡ് നോക്കിയാൽ കരുത്ത് കുറച്ചു ചോർന്നിട്ടുണ്ട്. 16.9 പി എസും, ടോർക്ക് 13.8 എൻ എം വുമാണ്. എന്നാൽ ഭാരത്തിൽ ചെറിയ കുറവുള്ളതിനാൽ അത് പാച്ച് ചെയ്ത് പൊക്കോളും. 134 കെ ജി യാണ് ഇവൻറെ ഭാരം വരുന്നത്. സസ്പെൻഷൻ, ബ്രേക്ക്, തുടങ്ങിയ ഇടങ്ങളിൽ മാറ്റമില്ല.
അങ്ങനെ റോളക്സും അനിയൻ റോളെക്‌സും കഴിയുമ്പോൾ ഈ യൂണിവേഴ്സിലെ ആദ്യ പാർട്ട് കഴിയുകയാണ് എന്നാൽ ഇനി വരാൻ പോകുന്നത് ഇന്ത്യയിൽ അത്ര കേട്ട് പരിജയം പോലും ഇല്ലാത്ത ആളുകളാണ്.
Leave a comment