ഹോണ്ട ലോകമെബാടും ഇരുചക്രങ്ങളെ അവതരിപ്പിക്കുന്ന വാഹന കമ്പനിയാണ്. അതുകൊണ്ട് തന്നെ ഓരോ രാജ്യത്തെ കമ്പനികളുടെ മോഡലുകളുമായും മത്സരിക്കേണ്ടി വരും. ഇന്ത്യയിൽ ആർ എസും ആർ 15 വി4 ഉം പോലൊരു മത്സരം മലേഷ്യയിൽ നടക്കുന്നുണ്ട്.
നമ്മൾ നേരത്തെ പരിചയപ്പെട്ട സി ബി ആർ 150 ആറിന് പുതിയ നിറം മലേഷ്യയിൽ അവതരിപ്പിച്ചപ്പോൾ. എതിരാളികളിൽ ഒരാളായ തായ്‌ലൻഡ് മോട്ടോർസൈക്കിൾ കമ്പനി ജി പി എക്സ്. തങ്ങളുടെ കുഞ്ഞൻ സൂപ്പർ സ്പോർട്ടിന് പുതിയ നിറങ്ങൾ നൽകിയിരിക്കുകയാണ്.
ഡിസൈനിലെ വിശേഷങ്ങൾ

ജി പി എക്സ്, ജി ആർ 200 ഡകോഴ്സ 2 എന്നാണ് പുത്തൻ ലിമിറ്റഡ് എഡിഷന് കൊടുത്തിരിക്കുന്ന പേര്. രൂപം നോക്കിയാൽ യമഹ ആർ 1, എസ് 1000 ആർ ആർ തുടങ്ങിയ മോഡലുകളുമായി രൂപത്തിൽ ചെറിയ ഇൻസ്പിരേഷനുണ്ട്. നീണ്ട ഹെഡ്‍ലൈറ്റ് യൂണിറ്റ് തുടങ്ങി ആൾ കുറച്ചു ഷാർപ്പ് ആയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
സ്പോർട്സ് ബൈക്കുകൾക്ക് വേണ്ടതായ ഫുള്ളി ഫയറിങ്, വലിയ വിൻഡ് സ്ക്രീൻ. ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, ഡുക്കാറ്റിയുടെ ലിമിറ്റഡ് എഡിഷൻ മോഡലുകളുടെ പോലെയുള്ള രണ്ടു നിറങ്ങൾ ഉള്ള ഇന്ധനടാങ്ക്, സ്പ്ലിറ്റ് സീറ്റ്. വലിയ നീണ്ടു നിൽക്കുന്ന ടൈൽ സെക്ഷൻ എന്നിവയെല്ലാം ഈ മോഡലിലും കാണാം.
- യൂണികോൺ തന്ത്രം സി ബി 300 ആറിലും
- കരുത്തു കുറഞ്ഞ സി ബി ആറിന് പുതിയ നിറം
- പുതിയ മാറ്റങ്ങളുമായി സി ബി 190 എക്സ്
സ്പെക്കും മറ്റ് കാര്യങ്ങളും

സ്പെസിഫിക്കേഷൻ നോക്കിയാൽ നേരത്തെ ആർ എസും, ആർ 15 വി4 ഉം മത്സരം പോലെയാണ് ഇവിടെയും. പേര് സൂചിപ്പിക്കുന്നത് പോലെ 200 സിസി എൻജിനാണ് ഇവന്. ലിക്വിഡ് കൂൾഡ്, 4 വാൽവ്, സിംഗിൾ സിലിണ്ടർ എൻജിന് കരുത്ത് നമ്മുടെ ആർ എസിന് ഒപ്പം വരില്ല. കരുത്ത് 19 പി എസും, ടോർക് 17.5 എൻ എം വുമാണ്.
6 സ്പീഡ് ട്രാൻസ്മിഷനാണ് 17 ഇഞ്ച്, 100 // 140 സെക്ഷൻ ടയറുകളിലേക്ക് കരുത്ത് പകരുന്നത്. മുന്നിൽ യൂ എസ് ഡി ഫോർക്കും പിന്നിൽ മോണോ സസ്പെൻഷനുമാണ്. മൂന്നിലും പിന്നിലും പെറ്റൽ സിംഗിൾ ഡിസ്ക് ബ്രേക്കുകളാണ്.
സ്പെഷ്യൽ എഡിഷൻറെ വിശേഷങ്ങൾ
ഇതൊക്കെയാണ് ജി പി എക്സ് 200 ആറിൻറെ വിശേഷങ്ങളെങ്കിൽ. നമ്മുടെ സംസാരിക്കുന്ന ലിമിറ്റഡ് എഡിഷൻ മോഡലിന് കൊടുത്തിരിക്കുന്ന പ്രധാന മാറ്റം നിറങ്ങളിലാണ്. സ്റ്റാൻഡേർഡ് വേർഷൻ കുറച്ചു വെട്ടി തിളങ്ങുന്ന നിറങ്ങൾ കൊണ്ട് സമ്പന്നമാണെങ്കിൽ. ലിമിറ്റഡ് എഡിഷൻ മോഡലിന് കുറച്ചു പക്വത വന്ന നിറങ്ങളാണ് നൽകിയിരിക്കുന്നത്.

അതിൽ പുതിയ സി ബി ആർ 150 ആറിനോട് മത്സരിക്കുന്ന ഡകോഴ്സ ബ്ലൂ, റേസിംഗ് ഗ്രേ എന്നീ നിറങ്ങൾക്ക് ബ്രൗൺ ഗ്രേ അലോയ് വീൽ നൽകിയപ്പോൾ. ഡേറ്റോണ ബ്ലാക്കിൻറെ അലോയ് വീൽ കറുപ്പ് നിറത്തിൽ തന്നെയാണ്.
വിലയിലെ വ്യത്യാസം
ഇനി വിലയിലേക്ക് കടന്നാൽ എൻ എസ്, എം ട്ടി പോലെ തന്നെയാണ് ഇവിടെയും. കപ്പാസിറ്റി കുറഞ്ഞ സി ബി ആർ 150 ആറിന് വില 13,299 മലേഷ്യൻ റിങ്കത്ത് ആണെങ്കിൽ. ജി പി എക്സിൻറെ ഡകോഴ്സ 2 വിൻറെ വില 12,588 മലേഷ്യൻ റിങ്കത്ത് ആണ്. ഇന്ത്യയിൽ വരാൻ വലിയ സാധ്യതയില്ല.
Leave a comment