ഇന്ത്യയിലെ ഹോണ്ടയുടെ മിഡ്‌ഡിൽ വൈറ്റ് സാഹസികൻ സി ബി 500 എക്സ് പിൻവലിക്കുന്നു. ഒഫീഷ്യലായി വിടവാങ്ങലിനെ കുറിച്ച് ഹോണ്ട വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഹോണ്ടയുടെ ഓഫീഷ്യൽ വെബ്‌സൈറ്റിൽ നിന്ന് സി ബി 500 എക്സ് മാറ്റിയിട്ടുണ്ട്. ബിഗ് വിങ് ഷോറൂമുമായി ബന്ധപ്പെട്ടപ്പോൾ 2023 എഡിഷൻ ഇതുവരെ എത്തിയിട്ടില്ല എന്നാണ് കിട്ടിയ വിവരം. ഒപ്പം മേയ്, ഏപ്രിൽ മാസത്തോടെ പുതിയ എഡിഷൻ എത്താനാണ് സാധ്യത എന്നും അറിയിച്ചിട്ടുണ്ട്.
ഇന്റർനാഷണൽ മാർക്കറ്റിൽ പുതിയ തലമുറ സി ബി 500 എക്സ് അവതരിപ്പിച്ചിട്ട് ഒരു വർഷം കഴിയുന്നു. പുതിയ എഡിഷന് വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ ടെലിസ്കോപിക് സസ്പെൻഷന് പകരം 41 എം എം യൂ എസ് ഡി ഫോർക്. മുന്നിലെ സിംഗിൾ ഡിസ്ക് ബ്രേക്കിന് പകരം ഡ്യൂവൽ ഡിസ്ക് ബ്രേക്ക്. ഭാരം കുറക്കുന്നതിനായി കാസറ്റ് അലൂമിനിയത്തിലാണ് അലോയ് വീലും, സ്വിങ് ആം നിർമ്മിച്ചിരിക്കുന്നത്.

എന്നാൽ എൻജിൻ സൈഡിൽ പതിവ് പോലെ തൊട്ടിട്ടില്ല ഹോണ്ട. എൻജിൻ അതേ 471 സിസി, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ തന്നെ തുടരും. 47 എച്ച് പി കരുത്തും 43 എൻ എം ടോർക്കിലും മാറ്റമില്ല. എന്നാൽ വിലയിൽ സ്വാഭാവികമായി വ്യത്യാസം ഉണ്ടാക്കും. അമേരിക്കയിൽ ഈ പുതിയ എഡിഷൻ എത്തിയപ്പോൾ ഏകദേശം 16,000 രൂപ വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയിൽ സി ബി 500 എക്സ് വില്പന നടന്നിരുന്നത് 5.79 ലക്ഷം രൂപക്കാണ്.
ഇത്തവണ പുതിയ മോഡലിന് വിലയിടുമ്പോൾ ഹോണ്ട നന്നായി ശ്രദ്ധിക്കുമെന്ന് ഉറപ്പാണ്. കാരണം കഴിഞ്ഞ പല തവണ വില കുറച്ച് വിഷമിച്ചിട്ടുണ്ട് ഹോണ്ട. വിഷമിച്ച നിമിഷങ്ങൾ.
Leave a comment