ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കാനായി കുറച്ചധികം മോഡലുകളുണ്ട്. അതിൽ എൻഫീൽഡിന് കുറച്ചെങ്കിലും വെല്ലുവിളി നൽകുന്നത് ഹോണ്ടയുടെ സിബി 350 യാണ്. ഒരേ മോഡലിന് വ്യത്യസ്ത ടാക്സ് കൊടുക്കുന്ന ചുരുക്കം ചില മോട്ടോർസൈക്കിളുകളിൽ ഒന്നാണ് സി ബി 350.
3 വാരിയന്റുകളിൽ ലഭിക്കുന്ന സി ബി 350 ക്ക്. സ്റ്റാൻഡേർഡ് വാരിയന്റിനെ അപേക്ഷിച്ച് മുകളിലുള്ള രണ്ടു വാരിയന്റുകൾക്ക് 15,000 രൂപ അധികം ടാക്സ് നൽകണം. എങ്ങനെയാണ് ഈ മാറ്റം വരുന്നത് എന്ന് നോക്കിയാല്ലോ. ഈ തന്ത്രം തന്നെ ഈ അടുത്ത് ഡോമിനർ 400 ഉപയോഗിച്ചിരുന്നു.

ഈ മാറ്റത്തിനുള്ള പ്രധാന കാരണം കേരളത്തിലെ ടാക്സ് സ്ലാബ് ആണ്. ഇവിടെ 1 – 2 ലക്ഷത്തിന് ഇടയിൽ ഒരു ടാക്‌സും 2 മുകളിൽ മറ്റൊരു ടാക്സുമാണ്. സി ബി 350 യുടെ ബേസിക് വേർഷൻ ഡീലക്സിന് എക്സ് ഷോറൂം വില വരുന്നത് 199,988 രൂപയും, ഡിലക്സ് പ്രൊക്ക് 213,678/-, ഡിലക്സ് പ്രൊ ക്രോമിന് വില വരുന്നത് 215,677/- രൂപയാണ് അതുകൊണ്ടാണ് ഈ വില വ്യത്യാസം വരുന്നത്.
ഇനി ഓരോ വാരിയന്റുകൾ നോക്കാം. ഏറ്റവും താഴെ നിൽക്കുന്നത് ഡീലക്സ്. സിംഗിൾ കളർ റ്റോണിൽ ലഭ്യമാകുന്ന മോഡലിന് വോയിസ് കണ്ട്രോൾ ഇല്ല. ബ്ലാക്ക് സീറ്റ്, ഗ്രേ മെറ്റാലിക് നിറത്തിലുള്ള മഡ്ഗാർഡുകൾ എന്നിവയാണ് പ്രധാന മാറ്റങ്ങൾ. ഓൺ റോഡ് വില വരുന്നത് 242,014/- രൂപയാണ്.
നടുക്കഷ്ണം ഡീലക്സ് പ്രൊ വാരിയൻറ് ആണ്. സിംഗിൾ കളർ റ്റോണിൽ തന്നെയാണ് ഇവനും എത്തുന്നതെങ്കിലും. ഡ്യൂവൽ ഹോൺ, വോയിസ് കണ്ട്രോൾ സിസ്റ്റം, ബ്രൗൺ സീറ്റ്, ബോഡി കളർ മഡ്ഗാർഡ് എന്നിവയാണ് ഇവന് ഹോണ്ട അധികമായി നൽകിയിരിക്കുന്നത്. എക്സ് ഷോറൂം പ്രൈസിനേക്കാളും 57,062 രൂപ അധികം നൽകണം ഇവന്.
ഇനിയാണ് പ്രമാണിയുടെ വരവ് ഡീലക്സ് പ്രൊ ക്രോമ്. 57,507 രൂപയാണ് ഇവന് എക്സ് ഷോറൂമിൽ നിന്ന് അധികമായി നൽകേണ്ടത്. ക്രോമ് മഡ്ഗാർഡ്, ഡ്യൂവൽ റ്റോൺ നിറം എന്നിവയാണ് ഹൈലൈറ്റായി വരുന്നതെങ്കിലും. വോയിസ് കണ്ട്രോൾ സിസ്റ്റം, ബ്രൗൺ സീറ്റ്, ഡ്യൂവൽ ഹോൺ ഇവനിലുണ്ട്.
എല്ലാ വാരിയന്റുകളുടെയും ഓൺ റോഡ് പ്രൈസ് താഴെ കൊടുക്കുന്നു.
വാരിയൻറ് | ഓൺ റോഡ് പ്രൈസ്* | വ്യത്യാസം |
ഡീലക്സ് | 242,014/- | 42,026/- |
ഡീലക്സ് പ്രൊ | 270,740/- | 57,062/- |
ഡീലക്സ് പ്രൊ ക്രോമ് | 273,184/- | 57,507/- |
*തൃശ്ശൂർ ജില്ലയിലെ ഓൺ റോഡ് പ്രൈസ് ആണ് നൽകിയിരിക്കുന്നത്.
ബുക്കിങ്ങിനായി തൃശ്ശൂർ ജില്ലയിലെ ബിഗ് വിങ് ഷോറൂമുമായി ബന്ധപ്പെടാം +91 90723 33122 ( ഷാഹുൽ )
Leave a comment