ക്ലാസ്സിക് മോഡലുകളിലെ സ്‌പോർട്സ് താരമാണ് കഫേ റൈസർ മോഡലുകൾ. എല്ലാവർക്കും ഇത്തരം മോഡലുകളെ ഇഷ്ടമാണെങ്കിലും, ഉപയോഗിക്കാനുള്ള കഷ്ട്ടപാടുകൊണ്ട് ഇതരക്കാരെ തഴയറാണ് പതിവ്. എന്നാൽ കഫേ റൈസറിൻറെ ഗുണങ്ങൾ എടുത്ത് പുതിയ മോഡലുകൾ നിർമ്മിക്കുകയാണ് ഹോണ്ടയും യമഹയും. ഇന്ത്യയിലും ഇന്റർനാഷണൽ മാർക്കറ്റിലും എത്തിയ ഇത്തരക്കാരെ നോക്കാം.
ഇന്ത്യയിൽ കുറച്ചധികം ക്ലാസ്സിക് താരങ്ങളെ സി ബി 350 സീരിസിൽ ഹോണ്ട അവതരിപ്പിച്ചിരുന്നു. അതിൽ ഏവർക്കും ഇഷ്ട്ടപ്പെട്ട കഫേ റൈസർ മോഡലാണ് ഈ നിരയിൽ എത്തുന്നത്. ഈ മോട്ടോർസൈക്കിളുകളുടെ പ്രത്യകതകൾ എന്തൊക്കെ എന്ന് നോക്കാം.
ഹെഡ്‍ലൈറ്റ് കവർ വൃത്താകൃതിയിൽ പൊതിഞ്ഞ് കഫേ റൈസർ ബിക്കിനി ഫയറിങ് പോലെ നിൽക്കും. പിൻ സീറ്റ് ഡിസൈനും കഫേ റൈസർ രീതിയിൽ തന്നെ. ഒപ്പം ഒരു ബാഷ് പ്ലേറ്റ് കൂടി എത്തുന്നതോടെ പുതിയ ട്രെൻഡിന് ഒത്ത കഫേ റൈസർ റെഡി.
എന്നാൽ ഇത്തരം ലൈറ്റ് കഫേ റൈസർ മോഡലുകളിൽ നഷ്ട്ടപ്പെടുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്. അതിൽ പ്രധാനപ്പെട്ടത് കഫേ റൈസർ മോഡലുകളുടെ റൈഡിങ് ട്രൈആംഗിൾ ആണ്. അവിടെയൊന്നും തൊട്ട് പോലും നോക്കിയിട്ടില്ല ഇത്തരം മോഡലുകളിൽ. അത് മാത്രമല്ല ചിലർക്ക് ഓഫ് റോഡ് ടയറുകളും കമ്പനി നൽകിയിട്ടുണ്ട്. ട്രാക്കിൽ ചിറിപായുന്ന ഇവരുടെ അവസ്ഥ.
എന്നാൽ ഇന്ത്യയിൽ അവതരിപ്പിച്ച സി ബി 350 മാത്രമല്ല, ഇന്റർനാഷണൽ മാർക്കറ്റിലും ഈ ട്രെൻഡ് വന്നിട്ടുണ്ട്. അല്ലെങ്കിൽ ഇന്ത്യയേക്കാൾ മുൻപ് തന്നെ എത്തിയിട്ടുണ്ട്. അത് യമഹയുടെ എക്സ് എസ് ആർ സീരിസിലാണ്. ആദ്യം ഇന്തോനേഷ്യയിൽ എത്തിയ മോഡൽ ഇപ്പോൾ ഇതേ സവിശേഷതളോടെ ജപ്പാനിലും അവതരിപ്പിച്ചു. ഈ ട്രെൻഡ് വിജയമായാൽ കൂടുതൽ ക്ലാസ്സിക് താരങ്ങളിൽ പ്രതിക്ഷിക്കാം.
Leave a comment