ഹോണ്ട തങ്ങളുടെ വാഹനങ്ങളിൽ പതിവായി ഇറക്കുന്ന ഒരു തന്ത്രമാണ് പുതിയ നിറവും വിലകയ്യറ്റവും. ഇന്ത്യയിൽ മാത്രമല്ല തങ്ങളുടെ എല്ലാ മാർക്കറ്റിലും ഈ തന്ത്രം ഹോണ്ട വിജയകരമായി കൊണ്ടുപോകുമ്പോൾ. ഏതാനും ചില മോഡലുകൾക്ക് നിറം മാറ്റാതെ തന്നെ വില കൂട്ടുന്നതും കാണാം.
അങ്ങനെ ഒരാളാണ് ഹോണ്ടയുടെ എവർഗ്രീൻ താരം യൂണികോൺ. എൻജിൻ മാറിയിട്ട് വരെ പഴയ കുപ്പായത്തിൽ നിന്ന് ഒരു മാറ്റവും ഇല്ല. അത് പോലെ ഒരു തന്ത്രമാണ് അമേരിക്കയിൽ ഹോണ്ട ഇപ്പോൾ നടത്തിയിരിക്കുന്നത്. സി ബി 300 ആറിന് നിറത്തിലും സ്പെകിലും മാറ്റമില്ലെങ്കിലും.

വിലയിൽ 100 ഡോളർ ഉയർത്തിയിരിക്കുകയാണ് ഹോണ്ട. ഇന്ത്യയിൽ ഉള്ള മോഡലുമായി നിറങ്ങളിൽ വ്യത്യാസമുണ്ട്. ഇവിടത്തെ പോലെ അവിടെയും മെറ്റാലിക് മേറ്റ് ബ്ലാക്ക് നിറമുണ്ട്. എന്നാൽ അമേരിക്കയിൽ ആകെ കറുപ്പിൽ കുളിച്ച് ഫീയർ ദി ബ്ലാക്ക് തിമിലാണ് നില്കുന്നത് എന്ന് മാത്രം.
അടുത്ത നിറം പേർൾ ഡസ്‌ക്ക് യെല്ലോയാണ് . ഇന്ത്യയിൽ ഈ നിറം ലഭ്യമല്ല. അലോയ് വീൽ മഞ്ഞ ഷെയ്ഡിൽ കൊടുത്തപ്പോൾ. യൂ എസ് ഡി ഫോർക്കും ഗോൾഡൻ തീമിൽ തന്നെ. ഒപ്പം നമ്മുടെ സി ബി 300 ആറിൻറെ ചുവപ്പിലും കറുപ്പിലും ഗോൾഡൻ ഫോർക്ക് തുടരുമ്പോൾ.
- പാർട്ട് 2 ഹോണ്ടയുടെ 150 സിസി എൽ സി യു
- ഹോണ്ടയുടെ വൻ ഇടിവിന് കാരണം.
- കരുത്തു കുറഞ്ഞ സി ബി ആറിന് പുതിയ നിറം
എക്സ്ഹൌസ്റ്റ് ഏൻഡും, ഹീറ്റ് ശിൽഡും വെങ്കല നിറത്തിലാണെങ്കിൽ. അമേരിക്കയിൽ രണ്ടും സിൽവർ ഫിനിഷിലുമാണ് നൽകിയിരിക്കുന്നത്. വില നോക്കിയാൽ 5,046 അമേരിക്കൻ ഡോളർ ( 4.13 ലക്ഷം രൂപ ) ആണ് കഴിഞ്ഞ വർഷത്തെ വിലയെങ്കിൽ. 5,146 ഡോളറാണ് ( 4.21 ലക്ഷം രൂപ ) ഇപ്പോഴത്തെ വില.

ഇന്ത്യയിലും ചെറിയ വിലക്കയറ്റം ഉടനെ തന്നെ പ്രതിക്ഷിക്കാം. കാരണം ബി എസ് 6.2 വേർഷൻ ഇന്ത്യയിൽ ഇതുവരെ എത്തിയിട്ടില്ല. തൃശ്ശൂരിൽ ഇവൻറെ ഓൺ റോഡ് പ്രൈസ് 3.47 ലക്ഷം രൂപയാണ്.
Leave a comment