ഇന്ത്യയിൽ എൻട്രി ലെവൽ പ്രീമിയം നിര പിടിക്കാനായി. ഹോണ്ട അവതരിപ്പിച്ച ഷോറൂം ശൃംഖലയാണ് ബിഗ് വിങ്. അവിടെ ഏറ്റവും അഫൊർഡബിൾ മോഡലായ സി ബി 350 ആയിരുന്നു എങ്കിൽ. ഇനി മുതൽ അത് സി ബി 300 എഫ് ആണ്. ഹോണ്ട 2022 ഓഗസ്റ്റിൽ അവതരിപ്പിച്ച സ്ട്രീറ്റ് നേക്കഡ് മോഡലാണ് 300 എഫ്.
പ്രീമിയം ഷോറൂമിലാണ് വില്പന എങ്കിലും. ആൾ അത്ര പ്രീമിയം അല്ലാത്തതിനാലും ഉയർന്ന വിലയും കാരണം. ഇന്ത്യക്കാർ തിരിഞ്ഞു നോക്കിയില്ല. അതിനെ തുടർന്ന് ഡിസംബർ ആയപ്പോഴേക്കും 50,000 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് കുറച്ചു കാലത്തേക്ക് മാത്രമാണ്.

എന്നാണ് ഹോണ്ട അന്ന് പറഞ്ഞതെങ്കിലും, അതിൽ ചെറിയ മാറ്റം വരുത്തുകയാണ്. 50,000 രൂപയുടെ ഒപ്പം 6,000 രൂപ കൂടി കൂട്ടി 56,000 രൂപ കുറച്ചാണ്. ബി എസ് 6.2 എഞ്ചിനുമായി എത്തുന്ന സി ബി 300 എഫിന് ഇനി മുതലുള്ള എക്സ് ഷോറൂം വില വരുന്നത്. ഇതോടെ 1.7 ലക്ഷം രൂപയാണ് ഇനി മുതൽ ഇവൻറെ വില.
അപ്പോൾ എന്തെങ്കിലും വെട്ടി കുറച്ചിട്ടുണ്ടോ എന്ന് നോക്കിയാൽ. എൻജിൻ അതേ 293.52 സിസി, ഓയിൽ കൂൾഡ് എൻജിൻറെ കരുത്ത് 24.13 ബി എച്ച് പി യും 25.6 എൻ എം ടോർക്കും തന്നെ. ഇനി ഫീച്ചേഴ്‌സ് നോക്കിയാൽ അതിലും മാറ്റമില്ല.
- എൽ ഇ ഡി ഹെഡ്‍ലൈറ്റ്
- ബ്രൈറ്റ്നെസ്സ് അഡ്ജസ്റ്റ് ചെയ്യാവുന്ന മീറ്റർ കൺസോൾ
- ടോർക് കണ്ട്രോൾ
- ഡ്യൂവൽ ചാനൽ എ ബി എസ്
- സ്ലിപ്പർ ക്ലച്ച്
- യൂ എസ് ഡി ഫോർക്ക്
എന്നിവയൊക്കെ ബി എസ് 6.2 വിലും തുടരും. ഇനി എതിരാളികളെ നോക്കാം, ഇവരെ പിന്നിലാക്കി വേണം 1.7 ലക്ഷം രൂപക്ക് ഇവനെ വാങ്ങാൻ.എം ട്ടി 15 ( 1.67 ലക്ഷം ), കരിസ്‌മ ആർ (1.73 ലക്ഷം ) എന്നിവർ തൊട്ടടുത്ത് മത്സരിക്കുമ്പോൾ.
- ഹോണ്ടക്ക് തിരിച്ചടിയുമായി കവാസാക്കി
- ഇന്ത്യയിലെ അഫൊർഡബിൾ യൂ എസ് ഡി ബൈക്ക്സ്
- ഹോണ്ടയെ വീഴ്ത്തി ട്ടി വി എസ്
കുറച്ച് അകലെയായി ജിക്സർ 250 ( 1.81 ലക്ഷം ), ഡോമിനർ 250 ( 1.81 ലക്ഷം ) എന്നിവരും നിൽപ്പുണ്ട്. ഇവന് പകരം സി ബി 300 ആർ ആണ് വില കുറക്കുന്നത് എങ്കിൽ. മാർക്കറ്റ് കുറച്ചു കൂടി റെസ്പോൺസ് തന്നേനെ.
Leave a comment