ഹോണ്ട തങ്ങളുടെ ക്ലാസ്സിക് മോഡലായ സി ബി 350 യെ ജപ്പാനിൽ അവതരിപ്പിച്ചിരിക്കുന്നത് ജി ബി 350 എന്നാണ്. റോഡ്സ്റ്റർ, സ്ക്രമ്ബ്ലെർ എന്നിങ്ങനെ രണ്ടു വേർഷനുകളും അവിടെയുമുണ്ട്. പല ഘടകങ്ങളും ഒരു പോലെ ആണെങ്കിലും എൻജിൻ കരുത്ത്, നിറം, പേര് തുടങ്ങിയ കാര്യത്തിൽ രണ്ടു പേരും തമ്മിൽ വ്യത്യാസമുണ്ട്.
ആദ്യം പേരിൽ നിന്ന് തന്നെ തുടങ്ങാം.സി ബി അവിടെ എത്തിയപ്പോൾ ജി ബി ആയതു പോലെ. സ്ക്രമ്ബ്ലെർ മോഡലിന് നമ്മുടെ വാലറ്റത് ആർ എസ് ആണെങ്കിൽ. ജപ്പാനിൽ അത് എസിൽ ഒതുങ്ങും.

ഇനി രണ്ടാമത്തെ മാറ്റം പതിവ് പോലെ നിറം തന്നെ. ഇവിടത്തെ പോലെ സിംഗിൾ പെയിന്റ്, ഡ്യൂവൽ പെയിന്റ് സ്കീം തുടങ്ങിയ വേർതിരിവുകൾ ഒന്നും ജപ്പാനിലില്ല . ആകെയുള്ളത് ഒരു നിറങ്ങളുടെ പാക്കേജ് ആണ്. 2023 എഡിഷനിൽ പുതുതായി ചില നിറങ്ങൾ എത്തിയിട്ടുണ്ട് താനും.
ജി ബി 350 യിൽ മേറ്റ് പെർൾ ഗ്ലൈർ വൈറ്റ് ആണ് എന്ന പുതിയ നിറങ്ങമാണ് എത്തിയിരിക്കുന്നത്. പഴയ മേറ്റ് പെർൾ മോറിയോൺ ബ്ലാക്ക്, മേറ്റ് ജീൻസ് ബ്ലൂ മെറ്റാലിക് തുടങ്ങിയ നിറങ്ങൾ തുടരുന്നുണ്ട്. ഇനി 350 എസിലേക്ക് എത്തിയാൽ അവിടെയും പുതിയ ഒരു നിറം വന്നിട്ടുണ്ട്. പുക്കോ ബ്ലൂ എന്ന രസകരമായ പേരിലാണ് എത്തിയിരിക്കുന്നത്.

പഴയ നിറങ്ങളായ പെർൾ ഡീപ് മഡ് ഗ്രേ, ഗൺമെറ്റൽ ബ്ലാക്ക് മെറ്റാലിക് എന്നി നിറങ്ങളാണ് തുടരുന്നത്. ഇനി ഇവിടത്തെ പോലെ അവിടെയും അളവുകൾ, ടയർ, സസ്പെൻഷൻ, വീൽ, മറ്റ് ഘടങ്ങൾ എല്ലാം ഇന്ത്യനും ജപ്പാനും തമ്മിൽ ഒരു വ്യത്യാസവും ഇല്ല.
ഇനി എൻജിൻ സൈഡിലേക്ക് വന്നാൽ അവിടെ ചെറിയ മാറ്റമുണ്ട് 348 സിസി, എയർ കൂൾഡ് എൻജിനാണ് ഇവന് ജീവൻ പകരുന്നത് എന്നാലും. രണ്ടിലും ഉത്പാദിപ്പിക്കുന്ന കരുത്തിൽ വ്യത്യാസമുണ്ട്. ജി ബി 350 ക്ക് 20 പി എസും 29.8 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത് എങ്കിൽ.
ജി ബി 350 എസിൻറെ കരുത്ത് കുറച്ചു കൂടുതലാണ്. 21 പി എസ് കരുത്തും, 30 എൻ എം ടോർക്കുമാണ് ഇവിടെയുള്ള ആകെ ഉത്പാദനം. ഇനി വിലയിലേക്ക് കടന്നാൽ ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 3.21 ലക്ഷമാണ് ജി ബി 350 യുടെ വില, എസിനാക്കട്ടെ വില വരുന്നത് 3.46 ലക്ഷവും.
Leave a comment