ഇ ഐ സി എം എ 2023 ൽ ഏറ്റവും കൂടുതൽ മോഡലുകൾ അവതരിപ്പിച്ചതിൽ മുന്നിലാണ് ഹോണ്ട. ഇന്നലെ നമ്മൾ പരിചയപ്പെട്ട എൻ എക്സ് 500 ൻറെ നേക്കഡ് സഹോദരനും ഈ വേദിയിൽ എത്തിയിട്ടുണ്ട്. സി ബി 500 ഹോർനെറ്റിനും പുതിയ മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
- ആദ്യം ഹെഡ്‍ലൈറ്റ് ഡിസൈൻ, എൻ എക്സുമായി തന്നെയാണ് അവിടെയും സാമ്യം
- കൂടുതൽ ഷാർപ്പ് ആയിട്ടാണ് മൊത്തത്തിലുള്ള ഡിസൈനിങ്ങും
- 471 സിസി, ലിക്വിഡ് കൂൾഡ്, ട്വിൻ സിലിണ്ടർ എൻജിൻ തന്നെ
- 47 പി എസ് കരുത്തും 43 എൻ എം ടോർകിലും മാറ്റമില്ല
- മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്ക്, യൂ എസ് ഡി ഫോർക്കും
- പിന്നിൽ സിംഗിൾ ഡിസ്‌കും മോണോ സസ്പെൻഷനുമാണ്
- 785 എം എം മാത്രം സീറ്റ് ഹൈറ്റ് , 30 കിലോ മീറ്റർ ഇന്ധനക്ഷമത എന്നിവയൊക്കെ പഴയ പാട്ടിലെ വരികൾ തന്നെ
- ഇനി പുതിയ ട്രെൻഡിന് അനുസരിച്ച് 5 ഇഞ്ച് ട്ടി എഫ് ട്ടി മീറ്റർ കൺസോൾ സ്റ്റാൻഡേർഡ് ആണ്.
- നമ്മൾ നേരത്തെ പറഞ്ഞ നിൻജ 500 ഇവനോടൊപ്പം മത്സരിക്കുന്ന മോഡലാണ്. പക്ഷേ ട്ടി എഫ് ട്ടി അവിടെ സ്റ്റാൻഡേർഡ് അല്ല.
- അതിനൊപ്പം ഫീച്ചേഴ്‌സ് നിരയിൽ ഇവിടെ കുറച്ചു മുൻതൂക്കമുണ്ട്. ക്വിക്ക് ഷിഫ്റ്റർ, എ ബി എസ്, സ്ലിപ്പർ ക്ലച്ച് തുടങ്ങിയ അത്യാവശ്യം വേണ്ട കാര്യങ്ങൾ ഇവിടെയുണ്ട്.
ഇന്ത്യയിൽ ലിമിറ്റഡ് നമ്പറായി വില്പന നടത്താൻ വന്ന സി ബി 500 എഫിന് പകരക്കാരനാണ് കക്ഷി. പക്ഷേ ഇവൻ ഇന്ത്യയിൽ എത്താൻ വലിയ സാധ്യത കാണുന്നില്ല. എന്നാൽ ആർ 3, എം ട്ടി 03 എന്നിവർക്ക് മികച്ച വില്പന നേടിയാൽ ഇവനൊരു ഭാവി കാണുന്നുണ്ട്.
Leave a comment