ഉത്സവകാലം ആയതോടെ ഹോണ്ട നിരയും ഒരുങ്ങുകയാണ്. പുതിയ നിറങ്ങളും, വിലക്കുറവും ഒപ്പം പുതിയ ഫീച്ചേഴ്സും കൊണ്ട് ആഘോഷമാകുമ്പോൾ. സി ബി 350 ആർ എസിൽ എന്തൊക്കെയാണ് നൽകിയിരിക്കുന്നത് എന്ന് നോക്കാം.
ഹൈലൈറ്റ്സ്
- പുതിയ നിറങ്ങളും മാറ്റങ്ങളും
- വിലകയ്യറ്റം
- ഓൺ റോഡ് വില
സി ബി 350 ആർ എസിൽ ഇപ്പോൾ വന്നിരിക്കുന്നത് പുതിയ രണ്ട് നിറങ്ങളാണ്. ഇവരെ പൊതുവായി വിളിക്കുന്നത് ഹ്യൂ എഡിഷൻ എന്നാണ്. ടോപ് വാരിയൻറ്റ് ആയ ഡീലക്സ് പ്രൊയെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ മോഡൽ ഒരുക്കിയിരിക്കുന്നത്. ഇനി വന്നിരിക്കുന്ന മാറ്റങ്ങളിലേക്ക് കടക്കാം.
സ്പോർട്സ് റെഡ് എന്ന പേരിൽ മൂന്ന് നിറങ്ങളുള്ള ടാങ്ക് ആണ്. ചുവപ്പ്, സിൽവർ നിറങ്ങളാണ് ഭൂരിഭാഗമെങ്കിലും ഇവരെ വേർതിരിക്കുന്നത് നീല സ്ട്രിപ്പ് ആണ്. ഇനി രണ്ടാമത്തെ നിറമായ അത്‌ലറ്റിക് ബ്ലൂ മെറ്റാലിക് നോക്കിയാൽ. പിന്നിലെ സിൽവർ നിറം നിലനിർത്തി.
- പുതിയ മാറ്റങ്ങളുമായി ജാവ 42
- ആർ 15 നെ വെല്ലുന്ന മൈലേജുമായി ക്വിഡിയൻ
- ക്ലാസ്സിക് 350 യോട് മത്സരിക്കാൻ ഹാർലി എക്സ് 350
ചുവപ്പ് സ്ട്രിപ്പും മുന്നിൽ നീല നിറവും എന്നതാണ് വ്യത്യാസം. ഇതിനൊപ്പം ഗ്രാബ് റെയിൽ, മുൻ മഡ്ഗാർഡ്, ഹെഡ്‍ലൈറ്റ് കവർ എന്നിവ മേൽ പറഞ്ഞ നിറങ്ങൾ തന്നെ. ഇനി വിലയിലേക്ക് കടന്നാൽ 1,500 രൂപ മാത്രമാണ് ഹോണ്ട കൂടുതലായി ചോദിക്കുന്നത്. സി ബി 350 സിരീസിലെ ഓൺ റോഡ് വിലകൾ താഴെ നൽകുന്നു.
സി ബി 350 ആർ എസ് | ഓൺ റോഡ് വില |
ഡീലക്സ് | 273,159 |
ഡീലക്സ് പ്രൊ | 276,826 |
ഡീലക്സ് പ്രൊ ക്രോമ് | 276,826 |
ലെഗസി എഡിഷൻ | 278,658 |
Leave a comment