ശനിയാഴ്‌ച , 23 സെപ്റ്റംബർ 2023
Home latest News സി ബി 350 യുടെ വ്യത്യസ്‍ത സ്വഭാവങ്ങൾ
latest News

സി ബി 350 യുടെ വ്യത്യസ്‍ത സ്വഭാവങ്ങൾ

സീറ്റാണ് ഇവിടത്തെ താരം

ഹോണ്ട സി ബി 350 വാരിയൻറ്സ്
ഹോണ്ട സി ബി 350 വാരിയൻറ്സ്

ഹോണ്ട തങ്ങളുടെ ക്ലാസ്സിക് താരങ്ങളായ സി ബി 350 സീരിസിന് വ്യത്യാസ സ്വഭാവമുള്ള താരങ്ങളാക്കിയിരിക്കുന്നു.

ആദ്യം സി ബി 350 ഹൈനെസ്സിന് കൊടുത്ത സ്വഭാവങ്ങൾ ഏതൊക്കെ എന്ന് നോക്കാം. പുതിയ സ്വഭാവങ്ങൾ ആയതിനാലാകാം എല്ലാവർക്കും സ്പ്ലിറ്റ് സീറ്റാണ് ഹൈനെസ്സിൻറെ എല്ലാവർക്കും നൽകിയിരിക്കുന്നത്. പ്രധാനമായും മാറ്റം വരുന്നതും അവിടെ തന്നെ.

ഹോണ്ട സി ബി 350 വാരിയൻറ്സ്

സ്പ്ലിറ്റ് സീറ്റ് മുഴുവനായി കാണുന്നത് കംഫോർട്ട്, ടൂറെർ എന്നീ മോഡലുകൾക്കാണ്. ഇരുവർക്കും സാഡിൽ സ്റ്റേയ്സ്, മോശമല്ലാത്ത വിൻഡ് സ്ക്രീൻ, നക്കിൾ ഗാർഡ് എന്നിവ നൽകിയപ്പോൾ. ടൂറെറിനും കംഫോർട്ടിനും നൽകിയിരിക്കുന്ന മാറ്റം സീറ്റിന് പിന്നിലാണ്. പിലിയണിൻറെ കംഫോർട്ട് കൂട്ടുന്നതിനായി പിലിയൺ ബാക്ക് റെസ്റ്റ് കംഫോർട്ടിന് നൽകിയപ്പോൾ. ടൂറെറിന് ല്ഗഗേജ് റാക്ക് ആണ് നൽകിയിരിക്കുന്നത്. സീറ്റിൻറെ നിറത്തിലും ചെറിയ മാറ്റമുണ്ട്. കംഫോർട്ടിന് കറുപ്പ് നിറമുള്ള സീറ്റ് നൽകിയപ്പോൾ ടൂറെറിന് ക്ലാസ്സിക് ട്ടച്ചിനായി ബ്രൗൺ നിറത്തിലാണ്.

ഹോണ്ട സി ബി 350 വാരിയൻറ്സ്

ഇനിയാണ് സ്പ്ലിറ്റ് സീറ്റിൻറെ ഉപയോഗം ഹോണ്ട ശരിക്കും കാണിച്ചു തരുന്നത്. ആദ്യം പിന്നിലെ സീറ്റ് എടുത്ത് കളയുന്നു. മുകളിൽ പറഞ്ഞ എക്സ്ട്രാ ഫിറ്റിങ്സ് എല്ലാം കളഞ്ഞ്. പിന്നിലെ സീറ്റിന് പകരം ഒരു ലഗേജ് റാക്ക് കൂടി അണിയുമ്പോൾ സോളോ കരിയർ എന്ന മോഡലായി. അടുത്തതായി എത്തുന്നതാണ് കഫേ റൈസർ ഈ നിരയിലെ ഇന്നത്തെ തരാം കൂടിയാണ് കക്ഷി. ബാക്ക് സീറ്റ് വീണ്ടും ഉറപ്പിച്ച് ആ സീറ്റിൽ ഒരു കഫേ റൈസർ സ്റ്റൈൽ – സീറ്റ് കവർ, ഹെഡ്‍ലൈറ്റ് കവർ കൂടി അണിഞ്ഞാൽ സി ബി 350 കഫേ റൈസർ റെഡി. എന്നാൽ ഈ മോഡലിന് പുതിയ ഗ്ലോസി ബ്ലൂ സി ബി സീരിസിൽ ഇതുവരെ കാണാത്ത നിറമാണ്.

ഹോണ്ട സി ബി 350 വാരിയൻറ്സ്

ഇതിനൊപ്പം കഫേ റൈസർ സ്റ്റൈൽ സി ബി 350 ആർ എസിലും എത്തിയിട്ടുണ്ട്. ഹെഡ്‍ലൈറ്റ് കവിൾ, പിന്നിലെ സീറ്റ് കവർ എന്നിവ കിട്ടിയപ്പോൾ ആർ എസിൽ സീറ്റിൽ മാറ്റമില്ല. ഇതിനൊപ്പം എസ് യൂ വി എന്ന മോഡലും എത്തിയിട്ടുണ്ട്. നക്കിൾ ഗാർഡ്, ചെറിയ വിൻഡ് സ്ക്രീൻ, സാഡിൽ സ്റ്റേ എന്നിവയാണ് ഇവന് കിട്ടിയിരിക്കുന്നത്.

ഇങ്ങനെ ആറു വിഭാഗങ്ങളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. വില, എൻജിൻ തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോൾ ലഭ്യമല്ല.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പുത്തൻ ഡ്യൂക്ക് 250 യുടെ ഓൺ റോഡ് പ്രൈസ്

ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ...

ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില

ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി....

ഹിമാലയൻ 450 യുടെ പുതിയ അപ്‌ഡേഷൻ

അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി,...

ബജാജ് പൾസർ 400 വരുന്നു

എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി...