ഇന്ത്യയിൽ ഹോണ്ട നിരയുടെ എപ്പോഴത്തെയും ഒരു ചീത്ത പേരായിരുന്നു വില. വലിയ വിലയിട്ട് മികച്ച മോഡലുകളെ മൂലക്ക് നിർത്തിയ ഹോണ്ട. തങ്ങളുടെ നയം മാറ്റുകയാണ്. സി ബി 300 എഫിന് പിന്നാലെ 300 ആറിനും വലിയ വിലകുറവ് വരുത്തിയിരിക്കുകയാണ്.
സി ബി 300 ആറിന് 37,000/- രൂപയുടെ ഡിസ്‌കൗണ്ട് ആണ് ഹോണ്ട നൽകിയിരിക്കുന്നത്. ഇതോടെ വില 2.40 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്. രൂപത്തിൽ മാറ്റമില്ല അതേ കഫേ റൈസർ രൂപം തന്നെ. ഒപ്പം ചുവപ്പ്, ഗ്രേ എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് ഇവൻ ലഭ്യമായിരിക്കുന്നത്.
എൻജിൻ ഓ ബി ഡി 2 ആയെങ്കിലും വലിയ പരുക്കുകൾ ഉണ്ടായിട്ടില്ല. 286.01 സിസി, ലിക്വിഡ് കൂൾഡ്, എൻജിന് കരുത്ത് 31 പി എസ് ആണ്. ടോർക് വരുന്നത് 27.5 എൻ എം വും. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന്. 146 കെ ജി ഭാരം, 800 എം എം സീറ്റ് ഹൈറ്റും, 10 ലിറ്റർ ഇന്ധന ടാങ്കുമാണ്.
- എൽ ഇ ഡി ഹെഡ്‍ലൈറ്റ്
- ഹസാഡ് ലൈറ്റ്,
- ഡ്യൂവൽ ചാനൽ എ ബി എസ്
- യൂ എസ് ഡി ഫോർക്ക്
- സ്ലിപ്പർ ക്ലച്ച്
ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ തുടങ്ങിയ പ്രീമിയം ഫീച്ചേഴ്‌സ് ഉണ്ടെങ്കിലും. ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി ഇപ്പോഴും ഹോണ്ട നിരയിലെ പോലെ ഇവനും അന്യമാണ്. മികച്ച ബിഗിനർ ഫ്രണ്ട്‌ലി ബൈക്ക് ആയ ഇവന്. എതിരാളികൾ ബി എം ഡബിൾ യൂ – ജി 310 ആർ, ട്ടി വി എസ് – ആർ ട്ടി ആർ 310 എന്നിവരാണ്.
Leave a comment