ഇന്ത്യയിൽ ഇരുചക്ര വിപണിയിൽ ഇപ്പോൾ വിലകൊണ്ടാണ് യുദ്ധം നടക്കുന്നത്. ട്രിയംഫ്, ഹാർലി, ട്ടി വി എസ്, കെ ട്ടി എം എന്നിങ്ങനെ എല്ലാവരും ഈ യുദ്ധത്തിന് ഭാഗം ആകുമ്പോൾ. വിലയുടെ പേരിൽ ഏറെ ചീത്ത പേര് കേട്ട ഹോണ്ടയും ആ വഴിയിൽ തന്നെ.
സി ബി 300 എഫിന് വലിയ വില കുറവിൽ അവതരിപ്പിച്ചതിന് ശേഷം. ഇതാ കൂടുതൽ മാറ്റങ്ങളുമായി വില കുറച്ച് ഹോണ്ടയുടെ അഫൊർഡബിൾ സാഹസികൻ എത്തിയിരിക്കുന്നു. ബി എസ് 6.2 സി ബി 200 എക്സിനെ പരിചയപ്പെടാം.
ഹോർനെറ്റ് 2.0 ക്ക് അവതരിപ്പിച്ച മാറ്റങ്ങൾ തന്നെയാണ് സാഹസിക സഹോദരനിലും എത്തുന്നത്. ആദ്യം മാറ്റം നിറത്തിൽ തന്നെ. ഡീസെൻറ്റ് ബ്ലൂ, സ്പോർട്സ് റെഡ്, മെറ്റാലിക് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് പുത്തൻ 200 എക്സ് ലഭ്യമാകുന്നത്.

അടുത്ത മാറ്റം വരുന്നത് സ്പെക്കിലാണ്. എൻജിൻ അതേ 17 എച്ച് പി കരുത്ത് പകരുന്ന 184.4 സിസി, എയർ കൂൾഡ് എൻജിൻ തന്നെയാണ് ഇവനിലും. പക്ഷേ ബി എസ് 6.2 എൻജിൻ എത്തിയതോടെ 5 സ്പീഡ് ട്രാൻസ്മിഷനൊപ്പം സ്ലിപ്പർ ക്ലച്ച് കൂടി അവതരിപ്പിച്ചിട്ടുണ്ട്.
ഡ്യൂവൽ ചാനൽ എ ബി എസ്, ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ കാര്യങ്ങളിൽ ഇത്തവണയും ലഭിച്ചിട്ടില്ല. മറ്റ് ഹൈലൈറ്റുകൾ നോക്കിയാൽ.
- യൂ എസ് ഡി ഫോർക്ക്
- എൽ ഇ ഡി – ഹെഡ്‍ലൈറ്റ്, ഇൻഡിക്കേറ്റർ
- ഫുള്ളി ഡിജിറ്റൽ എൽ സി ഡി മീറ്റർ കൺസോൾ
- 17 ഇഞ്ച് ത്രെഡ് പാറ്റേൺ ടയർ
എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. ഇനി അടുത്ത മാറ്റം വരുന്നത് വാറണ്ടിയിലാണ്. ഇന്ത്യയിൽ ഒരു കമ്പനിയും കൊടുക്കാത്ത 10 വർഷം വാറണ്ടിയാണ് ഹോണ്ട ഇവന് വാഗ്ദാനം ചെയ്യുന്നത്. 3 വർഷ സ്റ്റാൻഡേർഡ് വാറണ്ടിക്കൊപ്പം 7 വർഷം ഓപ്ഷണൽ സർവീസ് വാറണ്ടിയും ഇപ്പോൾ ലഭ്യമാണ്.
- 56,000 രൂപ കുറച്ച് സി ബി 300 എഫ്
- വിലകൊണ്ട് ഞെട്ടിച്ച് പുതിയ ഡ്യൂക്ക് 250
- കുഞ്ഞൻ ട്രിയംഫിന് ഏറ്റവും വില കൂടുതൽ കേരളത്തിൽ
ഇനിയാണ് ഇപ്പോഴത്തെ സംസാര വിഷയത്തിലേക്ക് കടക്കുന്നത്. ബി എസ് 6 ൽ 149,677/- രൂപയായിരുന്നു തൃശ്ശൂരിലെ എക്സ് ഷോറൂം വിലയെങ്കിൽ. ബി എസ് 6.2 വിൽ 146,999 രൂപയാണ് ഇപ്പോഴത്തെ വില. ഏകദേശം 2,700/- രൂപയുടെ ഡിസ്‌കൗണ്ട്.
Leave a comment