ചൈനയിൽ നിന്നാണ് ഏറ്റവും അധികം കോപ്പി ക്യാറ്റ് മോഡലുകൾ ഉള്ളത്. എന്നാൽ ചൈനയിൽ നിന്നും യൂറോപ്പിലേക്ക് ചെറിയ മോഡലുകളുടെ കുത്തൊഴുക്ക് നടക്കുന്ന കാലം കൂടിയാണ് ഇപ്പോൾ. ഈ ഒഴുക്കിലാണോ എന്നറിയില്ല.
ഒരു കുഞ്ഞൻ 125 ഇ ഐ സി എം എ 2023 ൽ എത്തിയിട്ടുണ്ട്. കാഴ്ചയിൽ സി ബി 125 നോട് സാമ്യമുള്ള മോഡൽ ട്ടി എം ട്ടി എന്ന ബ്രാൻഡിൽ എക്സ് സി ആർ എന്നാണ് പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ചൈനീസ് ബന്ധം തിരഞ്ഞെങ്കിലും കണ്ടതിനായില്ല.
സി ബി 125 ൻറെ ഡിസൈനുമായി എത്തുന്ന ഇവൻറെ 10 വിശേഷങ്ങൾ നോക്കാം.
- കാഴ്ചയിൽ നിയോ കഫേ റേസർ തന്നെ
- റൌണ്ട് ഹെഡ്‍ലൈറ്റ്, മസ്ക്കുലർ ടാങ്ക്, സ്പ്ലിറ്റ് സീറ്റ് എന്നിവ ഒരു പോലെ തന്നെ
- റൌണ്ട് എൽ ഇ ഡി ഹെഡ്‍ലൈയ്റ്റ്, മീറ്റർ കൺസോളും ഹോണ്ടയുടെത് പോലെ തന്നെ
- യൂ എസ് ഡി // മോണോ സസ്പെൻഷൻ തന്നെ ഇവനിലും തുടരുമ്പോൾ
- അലോയ് വീൽ, ഡിസ്ക് ബ്രേക്ക് എന്നിവ സി ബി 125 ൽ കണ്ടത് തന്നെ

- പക്ഷേ ടാങ്ക് ഷോൾഡർ, എൻജിൻ ഗാർഡ്, അണ്ടർബേലി എക്സ്ഹൌസ്റ്റും മാറ്റിയിട്ടുണ്ട്
- ടയറിൻറെ ക്വാളിറ്റിയിൽ കോംപ്രമൈസുണ്ട്
- എൻജിൻ എ 1 ലൈസൻസുകാരുടെ തന്നെ
- 125 സിസി, ലിക്വിഡ് കൂൾഡ് എൻജിന്
- എന്നാൽ പവറിലും ടോർക്കിലും ചെറിയ കുറവുണ്ട്. 14.3 ( 15 ) എച്ച് പി, 10.5 ( 11.6 ) എൻ എം ടോർക്
യൂറോപ്പിൽ വിപണിയിൽ എത്താൻ ഒരുങ്ങുന്ന ഇവന് വില തന്നെയായിരിക്കും പ്രധാന ആയുധം. യൂറോപ്പിൽ എത്തിയ ഇവൻ എന്തായാലും എത്താൻ സാധ്യതയില്ല.
Leave a comment