ലോകത്തിലെ തന്നെ ഡിസൈൻ ഇൻഡസ്ടറിയിലെ ഏറ്റവും മികച്ച അവാർഡുകളിൽ ഒന്നാണ് റെഡ് ഡോട്ട് അവാർഡ്‌സ്. തുടർച്ചയായ നാലാം തവണയും ഹോണ്ടയുടെ കൈയിൽ തന്നെ . യൂറോപ്പിനെ ആകെ ഇളക്കി മറിച്ച ഹോണ്ടയുടെ 750 ട്വിൻസാണ് ഈ വർഷം അവാർഡ് നേടിയെടുത്തത്.

ഹോർനെറ്റ് 750, എക്സ് എൽ 750 ട്രാൻസ്ലപ് എന്നിവർ യമഹയുടെ ബെസ്റ്റ് സെല്ലിങ് മോഡലായ 700 സീരീസുമായാണ് മത്സരിക്കുന്നത്. യമഹ മോഡലിനെക്കാളും കരുത്തും, ഇലക്ട്രോണിക്സിലെ മികവിനോപ്പം. ഹോണ്ട നൽകിയിരിക്കുന്നത് 700 നെക്കാളും വിലക്കുറവാണ്.അതോടെ ആകെ സംസാര വിഷയമായിട്ടുണ്ട് പുതിയ ഹോണ്ട താരങ്ങൾ.
ഇനി കഴിഞ്ഞ വർഷങ്ങളുടെ വിജയികളെ നോക്കിയാൽ 2022 ൽ സ്കൂട്ടറുകളിലെ സാഹസികനായ എ ഡി വി 350 ക്കും ടൂറിംഗ് മോഡലായ എൻ ട്ടി 1100 നിനുമാണ് അവാർഡ് ലഭിച്ചതെങ്കിൽ, 2021 ൽ ഹോണ്ടയെ അർഹനാക്കിയത് മാക്സി സ്കൂട്ടറായ ഫോർസ 750 യാണ്. ഈ സീരിസിന് തന്നെ തുടക്കമിട്ടത് ആകട്ടെ ഹോണ്ടയുടെ സൂപ്പർ താരമായ സി ബി ആർ 1000 ആർ ആർ – ആർ ആണ്.
Leave a comment