Monday , 29 May 2023
Home latest News കപ്പടിക്കാൻ ഹോണ്ട
latest News

കപ്പടിക്കാൻ ഹോണ്ട

പുതിയ മോഡലും പുതിയ പദ്ധതികളും

hero plans to overtake hero motocorp

ഹോണ്ട തങ്ങളുടെ കാലങ്ങളായുള്ള റണ്ണർ ആപ്പ് സ്ഥാനം ഒന്ന് അപ്ഗ്രേഡ് ചെയ്യാൻ ഒരുങ്ങുകയാണ്. അതിന് പ്രധാന കാരണം വർദ്ധിച്ചുവരുന്ന ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ വിൽപ്പനയാണ്. ആക്റ്റീവ മേക്കർ ആയ ഹോണ്ടയുടെ കുത്തക അധികം കാലം നിലനിൽക്കില്ല എന്ന് ഏതാണ്ട് തെളിക്കുന്നതാണ് ഇലക്ട്രിക്ക് സ്കൂട്ടറുക്കളുടെ വില്പന. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മികച്ച ഗ്രൗണ്ടുകളിൽ ഒന്നായ ലോ ബഡ്‌ജറ്റ്‌ ഗ്രൗണ്ടിലേക്കാണ് ഹോണ്ടയുടെ അടുത്ത ലക്‌ഷ്യം. അതിനായി മോഡലുകൾ മാത്രമല്ല ഒപ്പം അടിസ്ഥാന വികസനം കൂടി ഹോണ്ട ഇന്ത്യയിൽ ലക്ഷ്യമിടുന്നുണ്ട്.

ആദ്യം കളിക്കാരൻ അടുത്ത വർഷം തന്നെ നല്ലൊരു 100 സിസി മോഡലുമായി ഹോണ്ട എത്തും. എതിർ ടീം വരുന്നതാക്കട്ടെ സ്‌പ്ലെണ്ടർ, എച്ച് എഫ് ഡീലക്സ് എന്നിവരടങ്ങുന്ന വമ്പൻ ടീമിനോടാണ്. എതിരാളികളെ വിറപ്പിക്കുന്ന രീതിയിലായിരിക്കും പുതിയ മോഡൽ എത്തുന്നത് എന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. നമ്മുടെ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞത് പോലെ കൊച്ചിയിൽ എതിർ ടീം കളിക്കാൻ വരുമ്പോൾ നരകത്തിൽ നിന്ന് കളിക്കുന്ന ഫീലാണ് നല്കുന്നത് എന്നാണ് അതിന് പ്രധാന കാരണം സപ്പോർട്ട് ചെയ്യാൻ വരുന്ന 12 മത്തെ കളിക്കാരനായ നമ്മളൊക്കെയാണ്. അത് പോലെ തന്നെ ഹോണ്ടയുടെ സപ്പോർട്ടിങ്ങിനായി വരുന്നത് പുതിയ ഷോറൂം ശൃംഖലയാണ്. ഏകദേശം സർവീസ്, വില്പന, എന്നിവയെല്ലാം കൂടി 2022 സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ 5246 ട്ടച്ച് പോയിന്റിലേക്ക് എത്തുമെന്നാണ് ഹോണ്ട അറിയിച്ചരിക്കുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബി എസ് 6.2 വിൽ ഫുൾ പാസ്സായി എൻഫീൽഡ്

റോയൽ എൻഫീൽഡ് തങ്ങളുടെ സിംഗിൾ സിലിണ്ടർ മോഡലുകളെ എല്ലാം ബി എസ് 6.2 വിലേക്ക് അപ്ഡേറ്റ്...

രണ്ടു പേരും കൊണ്ട് രണ്ടാം സ്ഥാനത്തേക്ക്

ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഹോണ്ട മാർച്ച് മാസത്തിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ബി എസ് 6.2...

എൻഫീൽഡ് 650 യിൽ കടുത്ത പോരാട്ടം.

ഇന്ത്യയിൽ 500 സിസി + മോഡലുകളിൽ ഏറ്റവും കൂടുതൽ വില്പന നടത്തുന്ന മോട്ടോർസൈക്കിൾ ആണ് റോയൽ...

കൂടുതൽ ക്ലാസ്സിക് ആയി മിറ്റിയോർ 350

റോയൽ എൻഫീൽഡ് 350 മോഡലുകളിൽ ബലി മൃഗമാണ് തണ്ടർ ബേർഡ് അല്ലെങ്കിൽ മിറ്റിയോർ നിര. 350...