ലോകത്തിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നാണ് സാഹസിക മാർക്കറ്റ്. അതിൽ മുൻ നിരക്കാരെല്ലാം പുതിയ മാറ്റത്തിന് ഒരുങ്ങുകയാണ്. ആ വഴി തന്നെയാണ് ഹോണ്ടയും നീങ്ങുന്നത്. 150 മുതൽ 1100 സിസി വരെ നീളുന്ന സാഹസിക നിരയിലെ രാജാവിന് വലിയ അപ്ഡേഷൻ വരുകയാണ്.
2015 ലാണ് ഇപ്പോൾ കാണുന്ന തരത്തിലുള്ള ആഫ്രിക്ക ട്വിൻ ഹോണ്ട അവതരിപ്പിക്കുന്നത്. എന്നാൽ 2020 ൽ എൻജിൻ കപ്പാസിറ്റി കൂട്ടി 1100 സിസി എഞ്ചിനുമായി എത്തിയ ആഫ്രിക്ക ട്വിൻ. 2024 എഡിഷനിൽ പുതിയ അപ്ഡേഷനുകൾക്ക് ഒരുങ്ങുകയാണ്. മാറ്റങ്ങളുടെ രത്ന ചുരുക്കം ഇതൊക്കെയാണ്.
- ചെറിയ ടയർ
- കാലത്തിനൊത്ത ഇലക്ട്രോണിക്സ്
- ടോർക്ക് കൂടിയ എൻജിൻ
- വില, ഭാരം എന്നിവയിലെ മാറ്റം
അതിൽ ആദ്യം എത്തുന്ന മാറ്റം മുന്നിലെ ടയറിലാണ്. 110 // 150 സെക്ഷൻ ടയറുകൾ തുടരുമ്പോൾ തന്നെ. മുന്നിലെ വീൽ 21 ൽ നിന്ന് 19 ഇഞ്ചിലേക്ക് കുറക്കുകയാണ് ഹോണ്ട. പിന്നിലെ ടയറിൽ മാറ്റമില്ല 18 ഇഞ്ച് തന്നെ. അടുത്ത മാറ്റം വരുന്നത് ഇലക്ട്രോണിക്സിലാണ്.
പുതിയ ഹൈ ഏൻഡ് ഇലക്ട്രോണിക്സ് ആയ മൂന്നാം കണ്ണുമായി റഡാർ സിസ്റ്റം ഓൺ ദി വേ ആണ്. ഒപ്പം ക്യാമറ ഉപയോഗിച്ചുള്ള അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ സിസ്റ്റവും പുത്തൻ മോഡലിൽ ഉണ്ടാകും. അത് കഴിഞ്ഞ് എൻജിനിലും അപ്ഡേഷൻ വരുത്തുന്നുണ്ട്.

ഇത്തവണ 2020 ലെ പോലെ എൻജിൻ കപ്പാസിറ്റി കൂട്ടുന്നതായി റിപ്പോർട്ട് ഇല്ല. പകരം ടോർക്കിലാണ് വർദ്ധന. ഇപ്പോൾ ഉള്ള എൻജിൻ 1082.96 സിസി, ഇരട്ട സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിൻറെ ടോർക്ക് 6000 ആർ പി എമ്മിൽ 103 എൻ എം ആണ്. എന്നാൽ 2024 ആഫ്രിക്ക ട്വിനിൽ 5,000 ആർ പി എമ്മിൽ 112 എൻ എം ആകും.
ഇതിനൊപ്പം ഫ്രീ ആയി കിട്ടുന്ന ചിലതുണ്ടല്ലോ വിലയും, ഭാരവും. അത് രണ്ടിലും വലിയ മാജിക് ഒന്നും ഹോണ്ട കൊണ്ടുവരുന്നില്ല, ഇവിടെ രണ്ടും കൂടുകയാണ്. ഭാരത്തിൽ ഏകദേശം 3 കെ ജി കൂടുമ്പോൾ. വിലയിൽ പതിനായിരങ്ങളുടെ വർദ്ധന പ്രതീക്ഷിക്കുന്നുണ്ട്.
വില കൂട്ടാൻ ഒരു മടിയും ഇല്ലാത്തവരാണ് ഹോണ്ട എന്ന് നമുക്ക് പണ്ടേ അറിയാമല്ലോ. മാനുവൽ ഗിയർബോക്സ് ഉള്ള ആഫ്രിക്ക ട്വിനിന് 16 ലക്ഷവും, ഓട്ടോമാറ്റിക് ഡി സി ട്ടി ഗിയർ ബോക്സ് ഉള്ള വാരിയറ്റിന് 17.5 ലക്ഷവുമാണ്. കൊച്ചിയിലെ എക്സ് ഷോറൂം വില വരുന്നത്.
Leave a comment