ഇന്റർനാഷണൽ മാർക്കറ്റിൽ യമഹയുടെ 700 നോട് മത്സരിക്കാൻ. ഹോണ്ട ഇറക്കിയ താരങ്ങളാണ് എക്സ് എൽ 750 ട്രാൻസ്ലപ്, ഹോർനെറ്റ് 750 യും. കൂടുതൽ ഫീച്ചേഴ്‌സ്, കരുത്ത് കൂടിയ എൻജിൻ, കുറഞ്ഞ വില എന്നിവയാണ് ഇവരുടെ പ്രധാന ഹൈലൈറ്റെങ്കിൽ.
ഹൈലൈറ്റ്സ്
- 500 എക്സിൻറെ ചേട്ടൻ
- പുത്തൻ എൻജിൻ
- ഇലക്ട്രോണിക്സ്
ഇന്ത്യയിൽ എത്തിയപ്പോൾ കുറച്ചു വില കൂടുതലുമായാണ് ട്രാൻസ്ലപ് എത്തുന്നത്. കാഴ്ച്ചയിൽ ഹോണ്ടയുടെ സി ബി 500 എക്സിന്റെ രൂപത്തോടാണ് ഏറെ സാദൃശ്യം. എന്നാൽ കപ്പാസിറ്റി കൂടിയതിന് അനുസരിച്ച് ഇവനെ കൂടുതൽ ഭീകരനാക്കിയിട്ടുണ്ട്.
സാഹസികന് വേണ്ട വലിയ വിൻഡ് സ്ക്രീൻ. ഉയർന്ന ഹാൻഡിൽ ബാർ, അപ്പ്‌സെറ്റ് എക്സ്ഹൌസ്റ്റ്. കൂടുതൽ സുഖ യാത്ര നൽകുന്ന സിംഗിൾ പീസ് സീറ്റ്. എന്നിങ്ങനെ സാഹസികന് നൽകേണ്ട സാധന സമഗരികൽ ഹോണ്ട ഇവനിൽ ഇണക്കി ചേർത്തിട്ടുണ്ട്.

ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയ അതെ വേർഷനാണ് ഇന്ത്യയിലും എത്തിയിരിക്കുന്നത്. അതേ 755 സിസി പാരലൽ ട്വിൻ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിൻ തന്നെ. പവർ ഫീഗേഴ്സിലും മാറ്റമില്ല, 92 ബി എച്ച് പി കരുത്തും, 75 എൻ എം ടോർക്കും.
റോഡിനൊപ്പം ഓഫ് റോഡിലും മികവ് കാട്ടുന്ന തരത്തിലാണ് ടയറും, സസ്പെൻഷനും. 90/90 – 21 ഇഞ്ച് ടയർ മുന്നിലും പിന്നിൽ 150/70 – 18 ഇഞ്ച് ടയറുകൾ, സ്പോക്ക് വീലോട് കൂടിയാണ്. ഷോവയുടെ യൂ എസ് ഡി ഫോർക്കും മോണോ സസ്പെൻഷനും ഫുള്ളി അഡ്ജസ്റ്റബിൾ ആണ്.
കരുത്തനെ പിടിച്ച് നിർത്താനായി മുന്നിൽ ഇരട്ട ഡിസ്‌കും, പിന്നിൽ സിംഗിൾ ഡിസ്ക്കുമാണ്. ഒപ്പം ഹോണ്ട നിരയിൽ മിഡ്‌ഡിൽ വൈറ്റിൽ കാണാത്ത വൻ ഇലക്ട്രോണിക്സ് നിര തന്നെ പുത്തൻ മോഡലിലിലുണ്ട്.
- 2 ലെവൽ എ ബി എസ്
- 3 ലെവൽ എൻജിൻ ബ്രേക്കിംഗ്
- 4 പവർ മോഡ്
- 5 ട്രാക്ഷൻ കണ്ട്രോൾ
- 5 റൈഡിങ് മോഡുകൾ
- 5 ഇഞ്ച് ട്ടി എഫ് ട്ടി മീറ്റർ കൺസോൾ
നാവിഗേഷൻ തുടങ്ങി എല്ലാ സാങ്കേതിക വിദ്യകളും ഹോണ്ട ഇവനിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇനി വിലയിലേക്ക് വന്നാൽ അവിടെയാണ് കുറച്ചെങ്കിലും പാളിയത്. 11 ലക്ഷം രൂപയാണ് ഇവൻറെ ഇന്ത്യയിലെ വിലയായി ചോദിക്കുന്നത്. കുറച്ചു കൂടി പോയില്ലേ എന്ന് ആർക്കും തോന്നും.
ഇവൻ പൂർണമായും ഇറക്കുമതി ചെയ്താണ് വില്പന നടത്തുന്നത്. അതാണ് ഇത്രയും വില കൂടുന്നതിനുള്ള കാരണം. പക്ഷേ ഇതൊരു സാമ്പിൾ വെടിക്കെട്ട് മാത്രമാണ്. അതുകൊണ്ട് തന്നെ ആകെ 100 യൂണിറ്റുകൾ മാത്രമാണ് വില്പനക്ക് എത്തുന്നത്.
- ഹോണ്ടയുടെ അടുത്ത ഡിസ്കൗണ്ട്
- ഹോണ്ടക്ക് തിരിച്ചടിയുമായി കവാസാക്കി
- പാർട്ട് 2 ഹോണ്ടയുടെ 150 സിസി എൽ സി യു
ബി എം ഡബിൾ യൂ, എഫ് 850 ജി എസ്, ട്രിയംഫ് ടൈഗർ 850 എന്നിവരാണ്. ഇവൻറെ അടുത്ത് മത്സരിക്കുന്ന എതിരാളികൾ.
Leave a comment