ഹോണ്ടയുടെ 150 സിസി എൽ സി യൂ പാർട്ട് 2 ലേക്ക് സ്വാഗതം. ഈ സെക്ഷനിൽ നമ്മൾ പോകുന്നത് ചില എക്സ്ഹോട്ടിക് താരങ്ങളുടെ എടുത്തേക്കാണ്. 150 സിസി യിൽ എന്ത് എക്സ്ഹോട്ടിക് എന്ന് ചോദിച്ചാൽ. നമ്മൾ സംസാരിക്കുന്ന 150 സിസി എൻജിൻ ഒരു 114 കെ ജി മാത്രമുള്ള ഒരു ഇരുചക്രത്തിലേക്ക് എടുത്ത് വച്ചാല്ലോ.
അതാണ് സോണിക് 150. നമ്മളുടെ ഈ യൂണിവേഴ്‌സ് ഉള്ള ഇന്തോനേഷ്യയിൽ. അണ്ടർബോൺ നിരയിൽ ഹോണ്ട ഇറക്കിയ പടക്കുതിര. 149.16 സിസി എൻജിൻ തന്നെ ആണെങ്കിലും കരുത്തിൽ ചെറിയ കുറവുണ്ട് ഇവന്. സി ബി ആർ 150 ആറിന് 17.1 പി എസ് ആണെങ്കിൽ സോണിക്കിന് കരുത്ത് 16 പി എസ് ആണ്.

ടോർക്കിലും കുറവുണ്ട് 14.4 എൻ എമ്മിൽ നിന്ന് 13.5 എൻ എമ്മിലേക്ക് എത്തിയിട്ടുണ്ട്. ഈ കുറവുകൾ ഒക്കെ ആ ഭാരം നികത്തിയോളും. ഏകദേശം 23 കെജി യാണ് ഭാരം കുറഞ്ഞത്. എന്നാൽ ഇവൻ നമ്മൾ ഉദ്ദേശിക്കുന്നത് പോലെ ഒരു സ്‌പോർട്ടി താരമല്ല. നഗരയാത്രകൾക്കയാണ് ഇവനെ കൂടുതലായി ഉപയോഗിക്കുന്നത്.
അതിനനുസരിച്ചുള്ള ടൈറുകളാണ് ഇവന് നൽകിയിരിക്കുന്നത്. 70 // 90 സെക്ഷൻ 17 ഇഞ്ച് ടയറുകൾ. ഈ നിരയിൽ ടെലസ്കോപ്പിക് സസ്പെൻഷൻ ഉള്ള ഏക മോഡലുകൂടിയാണ്. പിന്നിൽ മോണോ സസ്പെൻഷൻ തന്നെ. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, വലിയ ഒറ്റ പീസ് സീറ്റ്, എന്നിവയാണ് ഇവൻറെ മറ്റ് ഹൈലൈറ്റുകൾ.
ഡിസൈൻ നോക്കിയാൽ കഴിഞ്ഞ എപ്പിസോഡിൽ കണ്ട സി ബി 150 ആർ സ്ട്രീറ്റ്ഫയറുമായാണ് ഹെഡ്‍ലൈറ്റിന് സാമ്യം. സ്കൂട്ടർ ആണോ ബൈക്ക് ആണോ എന്ന് സംശയം വരും ഫ്ലോർ ബോർഡ് കണ്ടാൽ. പിന്നെ അങ്ങോട്ട് ബൈക്ക് ഡിസൈൻ തന്നെ. അത് ഉറപ്പ് തരുന്നത് ഒറ്റ പീസ് സീറ്റും ബാക്ക് മഡ്ഗാർഡുമാണ്.
150 സിസി സാഹസികൻ
അങ്ങനെ ഒരാളുടെ കഥകഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് ചെല്ലുമ്പോൾ അവിടെ നിൽക്കുന്നു. വേറൊരു സാഹസിക യാത്രികൻ സി ബി 150 എക്സ്. ഇന്ത്യയിലുള്ള 200 എക്സിനെക്കാളും ചെറിയ ആധുനിക എൻജിനാണ് ഇവന് ജീവൻ നല്കുന്നത്. സ്വാഭാവികം 150 എൽ സി യൂ ആണല്ലോ.

സാഹസിക യാത്രികനായ ഇവന് ഹൈൻഡ് സാഹസികരുടെ പോലെ ഹെഡ്‍ലൈറ്റിന് താഴെയുള്ള ബീക്ക് പ്രത്യക അഴക് നൽകുന്നുണ്ട്. വലിയ – തടിച്ച ഫയറിങ്, വിൻഡ് സ്ക്രീൻ, ബാഷ് പ്ലേറ്റ് എന്നിവയെല്ലാം സാഹസികന്മാരുടെ മാർക്ക് കൂട്ടുമ്പോൾ. ഒറ്റ പീസ് സീറ്റ് എന്നിവയാണ് ഡിസൈനിലെ മറ്റ് വിശേഷങ്ങൾ.
ഇനി അഴക് അളവുകളിലേക്ക് കടന്നാലും സാഹസിക ചായ്‌വ് തന്നെയാണ്. ഈ നിരയിലെ ഏറ്റവും കൂടുതൽ സീറ്റ് ഹൈറ്റ്, ഗ്രൗണ്ട് ക്ലീറൻസ് ഇവനാണ്. 817 // 181 എം എം ആണ്. അളവുകളിലും സാഹസികൻ തന്നെ.
എന്നാൽ സ്പെസിഫിക്കേഷനിലേക്ക് കടന്നാൽ ആൾ പക്കാ ഒരു സാഹസിക യാത്രികൻ ആണെന് മനസ്സിലാകും. എൻജിൻ സൈഡിലേക്ക് കടന്നാൽ ഈ നിരയിൽ ഏറ്റവും കുറവ് കരുത്ത് ഉല്പാദിപ്പിക്കുന്ന എൻജിനാണ് ജീവൻ നൽകുന്നത്. 15.6 പി എസും ടോർക് 13.8 എൻ എം വുമാണ്. 6 സ്പീഡ് ട്രാൻസ്മിഷനാണ്.
സസ്പെൻഷൻ മുന്നിൽ യൂ എസ് ഡി ഫോർക്കും പിന്നിൽ മോണോ സസ്പെൻഷനുമാണ്. അലോയ് വീൽ, 17 ഇഞ്ച് 100 // 130 സെക്ഷൻ റോഡ് ടയർ. എന്നിവ ഇവനൊരു പക്കാ സാഹസിക യാത്രികൻ ആണെന്ന് ഉറപ്പിക്കുന്നു. ഇതൊക്കെ ഹോണ്ടയുടെ 150 സിസി എൽ സി യൂ വിലെ കഥാപാത്രങ്ങൾ. ഇനി അടുത്ത യൂണിവേഴ്‌സുമായി കാണാം.
ഹോണ്ടയുടെ 150 സിസി എൽ സി യു എപ്പിസോഡ് 01
Leave a comment