ഇന്ത്യയിൽ നിലവിലുള്ള ഹോണ്ടയുടെ അഫൊർഡബിൾ സാഹസികനായ സി ബി 200 എക്സ് എത്തിയത് ചൈനയിൽ നിന്നാണ്. നമ്മുടെ കോറോണയെ പോലെ. അവിടെയുള്ള സി ബി 190 എക്സിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവനെ നിർമ്മിച്ചിരിക്കുന്നത്. ആ മോഡലിനെയാണ് ഹോണ്ട പൊള്ളിച്ചു പണിതിരിക്കുന്നത്
രൂപത്തിലാണ് പ്രധാന മാറ്റം, കുറച്ചു കൂടെ മോഡേൺ ആക്കിയിട്ടുണ്ട് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കും. ഒപ്പം കുറച്ച് മസിലും പെരുപ്പിച്ചിട്ടുണ്ട്. ആദ്യം മുന്നിൽ നിന്ന് തുടങ്ങിയാൽ ഹെഡ്‍ലൈറ്റ് ഹാലൊജനിൽ നിന്ന് എൽ ഇ ഡി യിലേക്ക് മാറിയിട്ടുണ്ട്. ഡി ആർ എൽ ഡിസൈനിലും മാറ്റം വരുത്തിയിരിക്കുന്നു.

ടാങ്ക് ഷോൾഡറിൽ കുറച്ചു കൂടി മസ്ക്കുലർ ആയിട്ടുണ്ട്. ഒപ്പം ഫയറിങ്ങിലെ സാഹസികരുടെ ബീക്ക്, ഗ്രാബ് റെയിൽ, സിംഗിൾ പീസ് സീറ്റ്, റിയർ ഫെൻഡർ എലിമിനേറ്റർ എന്നിവ പ്രീമിയം കൂട്ടിയാണ് ഇവനിൽ എത്തിയിരിക്കുന്നത്.
മൊത്തത്തിൽ പറഞ്ഞാൽ പഴയ ഒഴുക്കൻ രൂപം വിട്ട് കുറച്ചു കൂടി സ്റ്റൈലിഷ് ജിമനാക്കുകയാണ് ഹോണ്ട ചെയ്തിരിക്കുന്നത്.ഇതൊക്കെ കാണുമ്പോൾ 200 എക്സിനെക്കാളും കുറച്ചു മുൻതൂക്കം ഇവനുണ്ട്. ചൈനീസ് മോഡൽ എന്ന് തോന്നുമെങ്കിലും ഇനി പറയുന്ന ഘടകങ്ങൾ നമ്മുക്ക് കൂടുതൽ മാർക്ക് തരുന്ന രീതിയിലാണ്.
- സി ബി ആർ 250 ആർ ആറും ഇന്ത്യയിലേക്ക്
- ഹോണ്ട സി എൽ 300 ഇന്ത്യയിലേക്ക്
- ഏറ്റവും കൂടുതൽ വാറണ്ടിയുമായി ഹോണ്ട
- കരിസ്മ വന്ന വഴി
അതിൽ ആദ്യം സസ്പെൻഷൻ പിന്നിൽ മോണോ സസ്പെൻഷൻ ആണ് ഇരുവർക്കുമെങ്കിലും. മൂന്നിൽ ടെലിസ്കോപിക് സസ്പെൻഷൻ ആണ് 190 എക്സിന് വരുന്നത്. ഒപ്പം എൻജിൻ സൈഡിലും മുൻതൂക്കം നമുക്ക് തന്നെ 184 സിസി എൻജിനാണ് ഇരുവരുടെയും കരുത്തിന് ഉറവിടം.
എന്നാൽ ചൈനയിൽ ഇവന് കരുത്ത് വരുന്നത് 16.3 പി എസും ടോർക് 14.9 എൻ എം ആണ്. നമ്മുടെ സി ബി 200 എക്സിൽ ആകട്ടെ അത് 17.2 പി എസും ടോർക് വരുന്നത് 16.1 എൻ എം വുമാണ്. ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകൾ ചൈനയിലും ഇന്ത്യയിലും ഉണ്ടെങ്കിലും. എ ബി എസിൻറെ കാര്യത്തിൽ കുറച്ച് മൂന്നിലുള്ളത് ചൈനീസ് മോഡലാണ്.
190 എക്സ് ഇന്ത്യയിൽ ഏതിലെങ്കിലും 200 എക്സിൽ ഈ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. 2021 ലാണ് സി ബി 200 എക്സ് ഇന്ത്യയിൽ എത്തുന്നത് അതുകൊണ്ട് തന്നെ പുതിയ നിറം മാത്രമാണ് പുതിയ അപ്ഡേഷനിൽ പ്രതീക്ഷിക്കാവൂ.
Leave a comment