ഇന്ത്യയിൽ വലുതായൊന്നും തരാത്ത ഹോണ്ട. ഇന്റർനാഷണൽ മാർക്കറ്റിൽ വളരെ വ്യത്യസ്തത പുലർത്തുന്ന ഇരുചക്ര നിർമ്മാതാവാണ്. അതിനൊരു ഉദാഹരണമാണ് ഹോണ്ട നിരയിലെ എ ഡി വി മോഡലുകൾ. 150, 350, 750 എഞ്ചിനുകളിലായി യൂറോപ്പ്, ഏഷ്യൻ മാർക്കറ്റിൽ നിലവിലുള്ള എ ഡി വി സീരിസ്. കുഞ്ഞൻ എ ഡി വി യിൽ കരുത്തനെ അവതരിപ്പിക്കുകയാണ്.
മാറിയ എൻജിൻ
ഇനി മുതൽ എ ഡി വി 150 യുടെ പകരക്കാരൻ എത്തുകയാണ്. 150 ക്ക് പകരം 156 സിസി, ലിക്വിഡ് കൂൾഡ് എൻജിനാണ് ഇനി മുതൽ കുഞ്ഞൻ എ ഡി വി യുടെ പവർ പ്ലാൻറ്റ്. 16 പി എസ് കരുത്തും 14.7 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഇവന് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് കരുത്ത് 110/80 – 14 // 130/70 – 13 സെക്ഷൻ ഡ്യൂവൽ പർപ്പസ് ടയറുകളിലേക്ക് കരുത്ത് എത്തിക്കുന്നത്.
മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ ഒരുങ്ങി നിൽക്കുന്നത്. കുണ്ടും കുഴിയും ചാടുമ്പോൾ റൈഡർക്ക് സുഖയാത്രക്കായി മുന്നിൽ ടെലിസ്കോപിക്കും പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്സോർബർസ് എന്നിവ നൽകിയിട്ടുണ്ട്. 165 എം എം ഗ്രൗണ്ട് ക്ലീറൻസ്, 780 സീറ്റ് ഹൈറ്റുള്ള ഇവന് ആകെ ഭാരം വരുന്നത് 133 കെ ജി മാത്രമാണ്.
അധിക സുരക്ഷക്കായി ഡ്യൂവൽ ചാനൽ എ ബി എസ്, ടോർക് കണ്ട്രോൾ സിസ്റ്റം, സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റം, ഫുള്ളി എൽ സി ഡി മീറ്റർ കൺസോൾ എന്നിവയാണ് ഇലക്ട്രോണിക്സ് നിരയിലും ഉൾപെടുത്തിയിട്ടുണ്ട്.
പേരിനൊത്ത് ഹോണ്ട നൽകിയിരിക്കുന്നത്
എ ഡി വി എന്ന പേരിനൊത്ത് ഈ സ്കൂട്ടറിൻറെ എന്താണ് ഹോണ്ട നൽകിയിരിക്കുന്നത് എന്ന് നോക്കാം. പക്കാ ഓഫ് റോഡ് മോഡൽ അല്ല , എന്നാൽ ചെറിയ ഓഫ് റോഡും കൈകാര്യം ചെയ്യാനും സാധിക്കും എന്ന് മുകളിൽ നിന്ന് മനസ്സിലായല്ലോ. അതിനൊപ്പം പഴയ തലമുറ എ ഡി വി യുടേത് പോലെയുള്ള ട്വിൻ എൽ ഇ ഡി ഹെഡ്‍ലൈറ്റ്, ചെറിയ മിനുക്ക് പണികൾ നടത്തി കൂടുതൽ റഫ് ആക്കിയിട്ടുണ്ട്.
വലിയ വിൻഡ് സ്ക്രീൻ, ഹാൻഡ് ഗാർഡ്, യമഹ ഏറോസ്സിൽ കണ്ട തരം സെന്റർ ട്ടണൽ, അതിന് മുകളിലായി യൂ എസ് ബി ചാർജിങ് പോർട്ട് എന്നിങ്ങനെ മുന്നിലെ വിശേഷങ്ങൾ കഴിയുമ്പോൾ. വീണ്ടും പിന്നിലേക്ക് എത്തിയാൽ രണ്ടു ഫുൾ സൈസ് ഹെൽമെറ്റ് വക്കാവുന്ന തരം അണ്ടർ സീറ്റ് സ്റ്റോറെജ്, സ്പ്ലിറ്റ് ഗ്രബ് റെയിൽ, ടൈൽ സെക്ഷൻ എന്നിവയോടെ ഡിസൈൻറെ വിശേഷങ്ങളും കഴിയുകയാണ്.
വിലയിലേക്ക് കടന്നാൽ ഇന്ത്യൻ രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 1.93 ലക്ഷം രൂപയാണ് ഇവൻറെ ഇൻഡോനേഷ്യയിലെ എക്സ് ഷോറൂം വില. ഇന്ത്യയിൽ എത്താൻ സാധ്യതയിലെങ്കിലും പ്രതീക്ഷ നൽകി ഒരു മോഡൽ ഇന്ത്യയിൽ പ്രദർശനം തുടരുന്നുണ്ട്.
Leave a comment