ഇന്ത്യയിലെ ഏറ്റവും വിൽക്കപ്പെടുന്ന സ്കൂട്ടറായ ആക്റ്റീവ ടെക്കി ആകുന്നു. ആറാം തലമുറയിൽ വന്നിരിക്കുന്നത് പുതിയ ഇലക്ട്രോണിക്സിനൊപ്പം കാഴ്ചയിൽ കുറച്ച് റിച്ച് ആക്കിയിട്ടുണ്ട്.
എന്നാൽ പുത്തൻ മോഡലിന് വന്നിരിക്കുന്ന ഇലക്ട്രോണിക്സ് അപ്ഡേഷൻ. കാലത്തിൻറെ മാറ്റമായ ബ്ലൂട്ടുത്ത് കണക്റ്റിവിറ്റി അല്ല. ഗ്യാസ് സിലിണ്ടർ കയറ്റുന്ന ആക്റ്റീവക്ക് എന്തിനാണ് ബ്ലൂട്ടുത്ത് കണക്റ്റിവിറ്റി. എന്ന് ചോദിക്കുന്ന ഇന്ത്യക്കാരുടെ കൈയിൽ ഒരു സ്മാർട്ട് കീ അങ്ങ് വച്ചു കൊടുക്കും ഹോണ്ട.

അപ്പോൾ സ്മാർട്ട് കീയിൽ എന്തൊക്കെ ഉണ്ടെന്ന് നോക്കാം. ഗ്യാസ് സിലിണ്ടർ ചുമന്ന് വരുന്ന ആൾ ഇനി മുതൽ സ്മാർട്ട് കീ പോക്കറ്റിൽ വച്ചാൽ മതി. എന്നിട്ട് പഴയ ഫാൻ റെഗുലേറ്റർ പോലെയുള്ള ഭാഗം തിരിച്ചാൽ ആൾ സ്റ്റാർട്ട് ആയിക്കൊള്ളും. അങ്ങനെ സ്മൂത്ത് 110 സിസി ആക്റ്റീവ ഗ്യാസ് സിലിണ്ടർ നിറക്കുന്ന സ്ഥലത്ത് എത്തി. എന്നാൽ കുറച്ചു നടന്നിട്ടാകും നമുക്ക് പലരുടെയും പോലെ ഹാൻഡിൽ ലോക്ക് ചെയ്തോ എന്നുള്ള സംശയം. നല്ല തിരക്കുള്ള സമയത്തു വീണ്ടും ആക്റ്റീവയുടെ അടുത്ത് പോയി നോക്കുന്ന അച്ചടങ്ങ് ഇനി വേണ്ട. 2 മീറ്ററിനുള്ളിൽ വച്ച് സ്മാർട്ട് കീ ഉപയോഗിച്ച് സ്കൂട്ടർ നമ്മുക്ക് ലോക്ക് ചെയ്യാം.
ഗ്യാസും നിറച്ചു എത്തിയപ്പോൾ ഒരു സംശയം എവിടെയാണ് വച്ചത് എന്ന്. സ്മാർട്ട് കീ ഉപയോഗിച്ച് ഫൈൻഡ് ഫങ്ക്ഷൻ ബട്ടൺ അമർത്തിയാൽ എല്ലാ ഇൻഡിക്കേറ്ററും കത്തി ഞാൻ ഇവിടെയുണ്ട് എന്ന് ആക്റ്റിവ തന്നെ അറിയിക്കും. 10 മീറ്റർ റേഞ്ച് വരെ ഫൈൻഡ് ഫങ്ക്ഷൻ ഉപയോഗിക്കാം.

അങ്ങനെ വണ്ടി എടുത്ത് വീട്ടിലേക്ക് തിരിക്കുമ്പോളാണ് പെട്രോൾ ലോയിൽ എത്തി നിൽക്കുന്നത്. അങ്ങനെ പെട്രോൾ പമ്പിൽ കയറി മുന്നിലെ കീ ഹോളിന് പകരമുള്ള ഫാൻ റെഗുലേറ്ററിന് തൊട്ടടുത്തുള്ള സ്വിച്ച് അമർത്തിയാൽ പെട്രോൾ ക്യാപ് തുറക്കാനുള്ള വാതിൽ തുറക്കും. അണ്ടർ സീറ്റ് സ്റ്റോറേജിൽ വച്ചിരിക്കുന്ന ക്യാഷ് എടുക്കാനും അവിടെ തന്നെയാണ് സ്വിച്ച്. പക്ഷേ കീ പോക്കറ്റിൽ ഉണ്ടാകണമെന്ന് മാത്രം.
ഈ മാറ്റങ്ങളാണ് സ്മാർട്ട് കീ കൊണ്ട് ആക്റ്റീവയെ ടെക്കി ആകുന്നത്. ഇതിനൊപ്പം ഇരുപത് വർഷങ്ങൾ പിന്നിടുന്ന ആക്റ്റിവക്ക് ആദ്യമായി അലോയ് വീലും ഹോണ്ട നൽകിയിട്ടുണ്ട്. 6 നിറങ്ങളിൽ ലഭിക്കുന്ന ബെസ്റ്റ് സെല്ലറിന് ടെക്കി വേർഷനാണ് ഇനി മുതൽ ഏറ്റവും മുകളിൽ നിൽക്കുക. 84,627 രൂപയാണ് എച്ച് സ്മാർട്ട് എന്ന് വിളിക്കുന്ന ഇവൻറെ വില. പണ്ട് ഉണ്ടായിരുന്ന സ്റ്റാൻഡേർഡ്, ഡീലക്സ് എന്നിവർക്ക് 78,626/- രൂപയും 81,127 രൂപയുമാണ് കൊച്ചിയിലെ എക്സ് ഷോറൂം വില.
Leave a comment