ഹോണ്ട ഇ ഐ സി എം എ 2023 ൽ കുറച്ചധികം മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഇന്ത്യയിൽ വരാൻ ഏറെ സാധ്യതയുള്ള ഒരാളാണ് ഇനി പരിചയപ്പെടാൻ പോകുന്നത്. ഇന്ത്യയിൽ നിലവിൽ ഉണ്ടായിരുന്ന സി ബി 500 എക്സിൻറെ പുത്തൻ തലമുറ.
കഴിഞ്ഞ വർഷം ഇ ഐ സി എം എ 2023 ൽ 750 ട്രാൻസ്ലപ് അവതരിപ്പിച്ചപ്പോൾ. ആ പേര് ചരിത്രത്തിൽ നിന്ന് എടുത്തതായിരുന്നു. അത് തന്നെയാണ് ഇത്തവണയും സംഭവിച്ചിരിക്കുന്നത്. എൻ എക്സ് 650 ഡോമിനേറ്റർ എന്ന പേരിൽ നിന്നാണ് എൻ എക്സ് എത്തിയിരിക്കുന്നത്.
കാഴ്ചയിലും പഴയ എൻ എക്സുമായി ചെറിയ സാമ്യം അവകാശപ്പെടാം. ചെറിയ ഹെഡ്‍ലൈറ്റാണ് അതിൽ മെയിൻ. ഒപ്പം എൻ എക്സിൻറെ 10 ഹൈലൈറ്റുകളിലേക്ക് കടക്കാം.
- ഹെഡ്‍ലൈറ്റിന് മാറ്റം വന്നത് പോലെ ഫയറിങ്ങിലും മാറ്റം വന്നിട്ടുണ്ട്. പുതിയ ഫയറിങ് ഹൈ സ്പീഡിൽ കൂടുതൽ എയ്റോഡയനാമികത കാഴ്ചവെക്കും എന്നാണ് ഹോണ്ടയുടെ വാദം.
- കമ്യൂട്ടർ + സാഹസികൻ ആയതിനാൽ റാലി സ്പെക് വിൻഡ് സ്‌ക്രീനും
- സസ്പെൻഷനിലെ സ്പ്രിങ്, ഡാംപ്പർ സെറ്റിങ്ങിലും മാറ്റം വരുത്തിയിട്ടുണ്ട്.
- എൻജിൻ പഴയ 471 സിസി, ട്വിൻ സിലിണ്ടർ തന്നെ
- കരുത്തിലും ടോർക്കിലും മാറ്റമില്ല ( 47.5 എച്ച് പി യും, 43 എൻ എം )

- ടയർ, അലോയ് വീൽ പഴയതു തന്നെ തുടരുമ്പോൾ.
- ഇന്ത്യയിൽ സി ബി 500 എക്സിന് എത്താത്ത യൂ എസ് ഡി ഫോർക്ക്, ഡ്യൂവൽ ഡിസ്ക് ബ്രേക്ക് ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇവനിലും അത് തുടർന്ന് പോകുന്നു.
- ഇലക്ട്രോണിക്സിൻറെ കാലമായതിനാൽ, അവിടെയും അപ്ഡേഷനുണ്ട്. ടോർക്ക് കണ്ട്രോൾ, ട്ടി എഫ് ട്ടി മീറ്റർ കൺസോൾ, നാവിഗേഷൻ എന്നിങ്ങനെയാണ് ആ ലിസ്റ്റ് .
- 180 എം എം ഗ്രൗണ്ട് ക്ലീറൻസ്, 830 എം എം സീറ്റ് ഹൈറ്റ്, 196 കെ ജി ഭാരം എന്നാണ് അളവുകൾ
- വിലയിൽ വലിയ വർദ്ധന ഹോണ്ട കൊണ്ടുവന്നിട്ടില്ല. 100 പൗണ്ട് സ്റ്റീലിങ് മാത്രമാണ് കൂടിയിരിക്കുന്നത്. 6799 പൗണ്ട് സ്റ്റെർലിങ് ( 6.96 ലക്ഷം ) ആണ് ഇവൻറെ അവിടത്തെ വില.
ഇന്ത്യയിൽ അടുത്ത വർഷം ആയിരിക്കും ഇവൻ വിപണിയിൽ എത്തുന്നത്. ഇപ്പോൾ ഡിസ്‌കൗണ്ട് വിലയിലായിരുന്നു ഇവൻറെ വില്പന നടത്തിയിരുന്നത്. പുതുതലമുറയിൽ എത്തുമ്പോൾ എന്താകുമെന്ന് കാത്തിരുന്നു കാണണം.
Leave a comment