ഇന്ത്യയിൽ ഹോണ്ടയുടെ സ്ഥാനം ഇപ്പോഴും പഴയ പങ്കാളിയായ ഹീറോയുടെ താഴെയാണ്. എന്നാൽ ഈ വർഷത്തിൽ ഒന്നാമനവാൻ തന്നെയാണ് ഹോണ്ട ഒരുങ്ങുകയാണ്. അതിനായുള്ള കരു നീക്കങ്ങളാണ് ഷോറൂം ശൃംഖല വലുതാക്കലും പുതിയ മോഡലിൻറെ വരവും.
അതിനായി മാർച്ച് 15 ന് വിപണിയിൽ എത്താൻ പോകുന്ന ഹോണ്ടയുടെ 100 സിസി കമ്യൂട്ടറിൻറെ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് ഹോണ്ട. ഇന്ത്യയിൽ ഹോണ്ടയുടെ ബെസ്റ്റ് സെല്ലിങ് ബൈക്കായ ഷൈനുമായി രൂപത്തിൽ വലിയ സാദൃശ്യം പുത്തൻ മോഡലിനുണ്ട്. എന്നാൽ 100 സിസി ക്ക് അനുസരിച്ച് ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

ഹെഡ്‍ലൈറ്റിന് മുകളിൽ പിരികം പോലെയുള്ള വി ഷൈപ്പേഡ് ക്രോമ് ഫിനിഷ്ഡ് സെക്ഷൻ. ഹെഡ്‍ലൈറ്റ് ഡിസൈനും അത് പോലെ തന്നെ നിലനിർത്തിയപ്പോൾ . വന്നിരിക്കുന്ന പ്രധാന മാറ്റം സീറ്റിലാണ്. രണ്ടു സെക്ഷനായി ഇരിക്കുന്ന ഷൈനിൻറെ സീറ്റിന് പകരം കൂടുതൽ സ്ഥല സൗകര്യത്തിനായി ഫ്ലാറ്റ് ആയ സീറ്റാണ് നൽകിയിരിക്കുന്നത്.
അലോയ് വീൽ, ടെലിസ്കോപിക്, ട്വിൻ ഷോക്ക് സസ്പെൻഷൻ എന്നിവ നൽകിയപ്പോൾ. നല്ല മൈലേജ് ഉള്ള ഒരു എയർ കൂൾഡ് എൻജിനും ഇവനിൽ പ്രതിക്ഷിക്കാം. പ്രധാന എതിരാളിയായ സ്‌പ്ലെൻഡർ + , എച്ച് എഫ് ഡീലക്സ്, എന്നിവരുമായി മത്സരിക്കുന്ന ഇവന് ഇരുവരുടെയും ഇടയിലായിരിക്കും വില വരുന്നത്. ഏകദേശം 70,000 രൂപയുടെ അടുത്ത് വില പ്രതിക്ഷിക്കാം. ഇന്ധനക്ഷമത സ്‌പ്ലെൻഡറിനൊപ്പം ഉണ്ടാകും. ഇപ്പോൾ ഹീറോ മോട്ടോ കോർപ് തങ്ങളുടെ ബെസ്റ്റ് സെല്ലെർ മോഡലിന് അവകാശപ്പെടുന്ന ഇന്ധനക്ഷമത 80 കിലോ മീറ്റർ ആണ്.
പൊന്നും വിലയുള്ള കിറ്റ് സി ബി 350 ക്ക് ഹോണ്ട നൽകിയിട്ടുണ്ട്
Leave a comment